ബൈക്കിന്റെ മൈലേജ് തരുന്ന സ്വിഫ്റ്റ് വരുന്നു! വില കൂടിയറിഞ്ഞാല്‍ മാരുതി ഷോറൂമില്‍ ജനസാഗരമായിരിക്കും

എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റാത്ത വിലയില്‍ ഡസന്‍ കണക്കിന് കാര്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചാണ് മാരുതി സുസുക്കി ഇന്ത്യന്‍ കാര്‍ വിപണിയുടെ സ്റ്റിയറിംഗ് വീല്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ കുറഞ്ഞ പരിപാലനച്ചെലവ്, മികച്ച മൈലേജ്, ആകര്‍ഷകമായ ഡിസൈന്‍, നല്ല റീസെയില്‍ മൂല്യം, രാജ്യത്തുടനീളമുള്ള സര്‍വീസ് സെന്ററുകള്‍ തുടങ്ങിയ സവിശേഷതകളാണ് മാരുതി സുസുക്കിയെ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതെത്തിച്ചത്.

2024 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം 1.75 ലക്ഷം ആളുകളാണ് മാരുതി കാറുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. ഇതില്‍ പകുതിയിലേറെയും സിഎന്‍ജി മോഡലുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി 4.5 ലക്ഷം സിഎന്‍ജി കാറുകളാണ് വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം അത് 6 ലക്ഷം യൂണിറ്റുകളാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിലേക്ക് വലിയ സംഭാവന നല്‍കാന്‍ പോകുന്ന മോഡലുകളില്‍ ഒന്നാകും പുതിയ സ്വിഫ്റ്റ്.

2024 maruti suzuki swift

കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി രാജ്യം ഏറെനാളായി കാത്തിരുന്ന 2024 സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വേരിയന്റുകളിലായാണ് കമ്പനി ഈ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. 2024 മാരുതി സ്വിഫ്റ്റിന് ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് 25,000 രൂപ കൂടുതലാണ്.

വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് 10,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടാന്‍ ഈ കാറിന് സാധിച്ചിരുന്നു. പുതിയ മാരുതി സ്വിഫ്റ്റില്‍ കമ്പനി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് പുതുപുത്തന്‍ ഞ്ചിന്‍. പുതിയ 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന് തുടിപ്പേകുന്നത്. പരമാവധി 80 bhp പവറും 100 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാനുള്ള ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഉള്ള എഎംടി ഗിയര്‍ബോക്സ് ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും.

2024 maruti suzuki swift side

2024 സ്വിഫ്റ്റിനൊപ്പം അവതരിപ്പിച്ച മാരുതിയുടെ പുതിയ 1.2 ലിറ്റര്‍ Z സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് സിഎന്‍ജി പവര്‍ ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സിയാസ് ഒഴികെയുള്ള എല്ലാ മാരുതി മോഡലുകള്‍ക്കും സിഎന്‍ജി പവര്‍ ഉള്ളതിനാല്‍ ഇത് പ്രതീക്ഷിച്ച നടപടിയായിരുന്നു. മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ Z സീരീസ് എഞ്ചിന്‍ ലിറ്ററിന് 24.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുമ്പോള്‍ മൈലേജ് ലിറ്ററിന് 25.75 ആയി കൂടുന്നു. പുതിയ സ്വിഫ്റ്റ് മാനുവലിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 2.42 kmpl മൈലേജ് കൂടുതല്‍ കിട്ടും. ഓട്ടോമാറ്റിക്കിനാണെങ്കില്‍ 3.19 കിലോമീറ്റാണ് കൂടുതല്‍. മൈലേജിന്റെ കാര്യത്തില്‍ ന്യൂജെന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലെ എതിരാളികളെ മാത്രമല്ല ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നീ മൈക്രോ എസ്‌യുവികളെയും കടത്തിവെട്ടും.

2024 maruti suzuki swift interior

പെട്രോള്‍ കാറുകളെ അപേക്ഷിച്ച് സിഎന്‍ജി കാറുകള്‍ക്ക് പൊതുവേ മൈലേജ് കൂടുതലാണ്. മുന്‍ തലമുറ സ്വിഫ്റ്റിന്റെ VXi സിഎന്‍ജി ട്രിം കിലോഗ്രാമിന് 30.9 കിലോമീറ്റര്‍ മൈലേജ് തരുമെന്നാണ് ARAI പറയുന്നത്. മാരുതിയുടെ പുതിയ Z സീരീസ് എഞ്ചിന്‍ പഴയ എഞ്ചിനേക്കാള്‍ ഇന്ധനക്ഷമത കൂടിയതാണ്. അങ്ങനെ വരുമ്പോള്‍ 2024 സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പുകളുടെ മൈലേജ് ഇനിയും ഉയരാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഇന്ന് വിപണിയിലുള്ള പല ഹൈ-എന്‍ഡ് ബൈക്കുകളേക്കാളും മൈലേജുണ്ടാകും സ്വിഫ്റ്റ് സിഎന്‍ജിക്ക്.

പെട്രോള്‍ കാറുകളേക്കാള്‍ സിഎന്‍ജി കാറുകള്‍ക്ക് ഏകദേശം 1 ലക്ഷം രൂപയോളം അധികം മുടക്കേണ്ടി വരും. മുന്‍തലമുറ സ്വിഫ്റ്റ് സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില 8.05 ലക്ഷമായിരുന്നു. ഇതിനേക്കാള്‍ അല്‍പ്പം ഉയര്‍ന്നായിരിക്കും പുതിയ സ്വിഫ്റ്റ് സിഎന്‍ജിയുടെ വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ സിഎന്‍ജി ബൈ ഫ്യുവല്‍ ഓപ്ഷന് സ്വിഫ്റ്റിനേക്കാള്‍ ഡിസയറിലാണ് ഡിമാന്‍ഡ് കൂടുതല്‍. അതുകൊണ്ട് തന്നെ സിഎന്‍ജി ബൈ ഫ്യുവല്‍ ഓപ്ഷന്‍ ആദ്യം പുതിയ തലമുറ ഡിസയറില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 maruti suzuki swift rear

2024 ഡിസയറിന് ശേഷമായിരിക്കും ഇത് സ്വിഫ്റ്റിന് ലഭിച്ചേക്കുക. ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 2024 ഡിസയര്‍ പുറത്തിറക്കാനാണ് മാരുതിയുടെ പ്ലാന്‍. ഏതായാലും ഇതിനോടകം മികച്ച മൈലേജിന്റെ ബലത്തില്‍ പേരെടുത്ത സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ ബൂസ്റ്റാകാന്‍ സിഎന്‍ജി വേരിയന്റുകളുടെ വരവിനെ കൊണ്ട് സാധിക്കും. ഏതായാലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരും മാസങ്ങളില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, May 12, 2024, 14:00 [IST]
English summary
Maruti new z series petrol engine debuted with 2024 swift will get cng power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X