എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്രയെ പോലും പിന്നിലാക്കി മാരുതി; 2023 -ൽ നെക്സ വിറ്റഴിച്ചത് 5 ലക്ഷം യൂണിറ്റുകൾ

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള എസ്‌യുവി ട്രെന്റ് നമുക്ക് ഏവർക്കും അറിയാവുന്നതാണ്, അതിനാൽ തന്നെ ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിൽ ആധിപത്യം പുലർത്താൻ പ്രമുഖ വാഹന നിർമ്മാക്കൾക്ക് ഇടയിൽ കടുത്ത മത്സരം തന്നെയാണ്. വമ്പൻ എസ്‌യുവി മോഡൽ നിരയിുമായി മഹീന്ദ്രയും ടാറ്റയും എല്ലാം ഇവിടെയുണ്ടെങ്കിലും 2023 -ൽ ഇക്കാരത്തിൽ മാരുതി സുസുക്കി കപ്പ് അടിച്ചിരിക്കുകയാണ്.

കൃത്യമായി പറഞ്ഞാൽ മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്‌സയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2023 -ൽ അതിവേഗം വളരുന്ന കാർ റീട്ടെയിൽ ബ്രാൻഡായിരുന്നു നെക്സ, ആകെ മൊത്തം വിപണി 8.0 ശതമാനത്തോളം വളർച്ചാ നിരക്കിന് സാക്ഷ്യം വഹിച്ചപ്പോൾ ബ്രാൻഡ് 50 ശതമാനത്തിലധികം വളർച്ച നേടി എന്നതാണ് ശ്രദ്ധേയം.

2023 -ൽ നെക്സ വിറ്റഴിച്ചത് 5 ലക്ഷം യൂണിറ്റുകൾ

ഫ്രോങ്ക്സ്, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്‌യുവികളുടെ പുതിയ റേഞ്ചിന്റെ നേതൃത്വത്തിൽ നെക്‌സ ചാനൽ 2023 -ൽ ആദ്യമായി അരലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന കടന്നിരിക്കുകയാണ്. പുതിയ ലോഞ്ചുകൾ പ്രതിമാസം 25,000 യൂണിറ്റുകളുടെ വിൽപ്പന കൂട്ടിയത്. ഇത് 2023-'24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌യുവി സെഗ്മെന്റിന്റെ നേതൃസ്ഥാനം പിടിക്കാൻ മാരുതി സുസുക്കിയെ സഹായിച്ചു, ഇത് ബ്രാൻഡിന്റെ എസ്‌യുവി വിപണി വിഹിതം ഏകദേശം ഇരട്ടിയാക്കി.

ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ജിംനി, ഇൻവിക്ടോ തുടങ്ങിയ യുവികളുടെ എക്സ്പാൻഡ് ചെയ്ത മോഡൽ നിര നെക്‌സയെ മാരുതി സുസുക്കിയുടെ പുതിയ കസ്റ്റമർ പ്രൊഫൈലിനെ അഭിസംബോധന ചെയ്യാൻ സഹായിക്കുക മാത്രമല്ല, മാരുതി സുസുക്കിയുടെ എസ്‌യുവി വിഭാഗത്തിലെ വിപണി വിഹിതം ഇരട്ടിയാക്കുന്നതിൽ നിർണായകമാവുകയും ചെയ്തു എന്ന് മാരുതി സുസുക്കിയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറയുന്നു.

2023 -ൽ നെക്സ വിറ്റഴിച്ചത് 5 ലക്ഷം യൂണിറ്റുകൾ

യഥാർത്ഥത്തിൽ, നടപ്പ് സാമ്പത്തിക വർഷത്തെ H1 -ൽ, മാരുതി ഒന്നാം നമ്പർ എസ്‌യുവി നിർമ്മാതാവായി മാറിയിരിക്കുകയാണ്. വെറും എട്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 293 നഗരങ്ങളിലായി 478 നെക്‌സ ഷോറൂമുകളാണ് ബ്രാൻഡ് ഇതിനോടകം തുറന്നിട്ടുള്ളത്. ജീവിതത്തിൽ അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ബ്രാൻഡിന്റെ മൂല്യത്തിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കാത്ത ഇന്ത്യൻ ജനതയെ തൃപ്തിപ്പെടുത്തുന്നതിനാണ് നെക്‌സ ബ്രാൻഡ് വികസിപ്പിച്ചെടുത്തത്.

ഒരു വാല്യൂ ലക്ഷ്വറി ബ്രാൻഡായി മാറാൻ നെക്‌സയെ മാരുതി സുസുക്കി ഉപയോഗിച്ചു, അതിന് വിപണിയിൽ ശക്തമായ സ്വീകരണവും ലഭിച്ചു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഔട്ട്‌ലെറ്റുകൾ ഇൻഡസ്ട്രിയിലെ റീട്ടെയിൽ വിപണിയുടെ 82 ശതമാനവും മൊത്തവ്യാപാരത്തിന്റെ 95 ശതമാനവും ഉൾക്കൊള്ളുന്നുവെന്ന് ശ്രീവാസ്തവ അവകാശപ്പെടുന്നു.

2023 -ൽ നെക്സ വിറ്റഴിച്ചത് 5 ലക്ഷം യൂണിറ്റുകൾ

തങ്ങളുടെ നെറ്റ്‌വർക്കിന്റെ വിപുലീകരണത്തോടൊപ്പം, പോർട്ട്‌ഫോളിയോയുടെ വിപുലീകരണവും കുത്തനെയുള്ള വളർച്ചയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകമാണ്. നെക്സ ഔട്ട്‌ലെറ്റുകളിൽ ലഭ്യമായ മോഡലുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏകദേശം ഇരട്ടിയായി എന്ന് വേണം പറയാം. 10 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള സെഗ്‌മെന്റിൽ 22 ശതമാനത്തിലധികം വിഹിതമായി കമ്പനിക്ക് നേതൃത്വം നേടാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ല.

കൂടാതെ, ഈ വർഷം, കമ്പനി തങ്ങളുടെ ഏറ്റവും ചെലവേറിയ വാഹനമായ ഇൻവിക്റ്റോ എംപിവി പുറത്തിറക്കി. 25 ലക്ഷം രൂപയോളം ഓൺ-റോഡ് വിലയുള്ള ഈ മോഡൽ ബ്രാൻർിന്റെ ഗ്ലോബൽ പങ്കാളിയായ ടൊയോട്ടയിൽ നിന്നുള്ള റീബാഡ്ജ്ഡ് പതിപ്പാണ്.വാഹനം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നിരുന്നാലും വിപണിയിൽ ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്, ഇപ്പോഴും ഇതിന് ആറ് മാസത്തിലധികം കാത്തിരിപ്പ് കാലയളവുണ്ട് എന്നതും ശ്രദ്ധേയമാണ്.

2023 -ൽ നെക്സ വിറ്റഴിച്ചത് 5 ലക്ഷം യൂണിറ്റുകൾ

സെമി കണ്ടക്ടർ ഡെലിവറികൾ മെച്ചപ്പെട്ടുകഴിഞ്ഞ്, ജൂണിന് ശേഷമാണ് നെക്സ ലൈനപ്പിലെ പുതിയ മോഡലുകളുടെ യഥാർത്ഥ സ്വാധീനം ദൃശ്യമായത്. വാസ്തവത്തിൽ, ഏതാനും മാസങ്ങളോളം, നെക്സയുടെ വിൽപ്പന ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ വിൽപ്പനയേക്കാൾ കൂടുതലായിരുന്നു. 2023 -ൽ, അരീന (മാരുതിയുടെ മെയിൻസ്ട്രീം ചാനൽ), ഹ്യുണ്ടായി, ടാറ്റ എന്നിവയ്ക്ക് ശേഷം നാലാമത്തെ വലിയ കാർ റീട്ടെയിലറായിരുന്നു നെക്‌സ.

വാർഷിക വിൽപ്പന വോളിയത്തിന്റെ കാര്യത്തിൽ മഹീന്ദ്രയെ മറികടക്കാനും ഇതിന് കഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തെ ശരാശരി വിൽപ്പന കണക്കിലെടുത്താൽ, നെക്സ ടാറ്റയേക്കാൾ കൂടുതൽ റീട്ടെയിൽ ചെയ്യുന്നു, ഭാവിയിൽ കൂടുതൽ മോഡലുകളുടെ വരവോടെ മാരുതി വിൽപ്പന വോളിയത്തിന്റെ കാര്യത്തിൽ കൂടുതൽ വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Saturday, January 6, 2024, 8:30 [IST]
English summary
Maruti nexa achieves 5 lakh unit sales in 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X