ലക്ഷങ്ങളുടെ ഓഫറിൽ ഗ്രാൻഡ് വിറ്റാര; പോക്കറ്റ് കീറാതെ കാർ എടുക്കാം! നെക്സ നിരയിൽ അടിമുടി ഓഫറുകളുമായി മാരുതി

ഇന്ത്യയിൽ ഉത്സവങ്ങളും ആഘോഷങ്ങളും കൊടുംപിരി കൊള്ളുമ്പോൾ മാരുതി സുസുക്കി തങ്ങളുടെ നെക്സ മോഡൽ നിരയിലും വമ്പൻ ഓഫറുകളം ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഒക്ടോബറിൽ, ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപ വരെ നീളുന്നു എന്നത് ശ്രദ്ധേയമാണ്. കൂടാതെ മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് തിരഞ്ഞെടുക്കുന്നതിലൂടെ സൗജന്യ എക്സ്റ്റൈൻഡഡ് വാറൻ്റി, അധിക ചിലവില്ലാത്ത സ്പെഷ്യൽ എഡിഷനുകൾ, അധിക ഡിസ്കൗണ്ടുകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 2024 ഒക്ടോബറിൽ മാരുതി സുസുക്കി നെക്‌സ കാറുകൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.

ആദ്യമായി തന്നെ കുഞ്ഞൻ മോഡലായ മാരുതി സുസുക്കി ഇഗ്നിസിന്റെ കാര്യമെടുക്കാം 58,100 രൂപ വരെ ആനുകൂല്യങ്ങൾ ഇതിന് ലഭിക്കുന്നു. ഇതിൽ 35,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു. ഇഗ്നിസിൻ്റെ സിഗ്മ മാനുവൽ (MT) വേരിയൻ്റിനാണ് ഏറ്റവും കൂടുതൽ കിഴിവുകൾ ലഭിക്കുന്നത്. ബ്രാൻഡിന്റെ ഹോട്ട് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്ക് ബലേനോ 35,000 ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പടെ 52,100 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

വാഹനത്തിന്റെ പെട്രോൾ AGS വകഭേദങ്ങളാണ് ഏറ്റവും ഉയർന്ന ഓഫറുകളോടെ ലഭ്യമായിരിക്കന്നത്, അതേസമയം സിഎൻജി വേരിയൻ്റുകൾക്ക് 42,100 രൂപ വരെ ഓഫറിൽ ലഭിക്കും. മാരുതിയുക്കി ഹിറ്റ് മോഡലായ സിയാസ് നിങ്ങളുടെ പരിഗണനയിൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ലൈനപ്പിലുടനീളം 48,000 രൂപ വരെ ഈ മാസം ലാഭിക്കാം.

ഫ്രോങ്ക്സ് ടർബോ 40,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്, 43,000 രൂപ വിലയുള്ള ഒരു വെലോസിറ്റി എഡിഷനും ചേർത്ത് മൊത്തം ആനുകൂല്യങ്ങൾ 83,000 രൂപയോളം വരുന്നു. നോർമൽ 1.2 -ലിറ്റർ ഫ്രോങ്ക്‌സിന്റെ കാര്യത്തിൽ, ആനുകൂല്യങ്ങൾ 37,500 രൂപ വരെ നീളുന്നു. അതോടൊപ്പം ,060 രൂപ വിലയുള്ള വെലോസിറ്റി എഡിഷനുമായി ചേർന്ന് 40,000 രൂപയ്ക്ക് മുകളിൽ വരുന്നു.

ഫ്രോങ്ക്സിന്റെ AGS വേരിയൻ്റുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് 35,000 രൂപ വരെ ലാഭിക്കാനാകും, എന്നാൽ ഈ മാസം ഫ്രോങ്ക്സ് CNG -ക്കാണ് ഏറ്റവും കുറഞ്ഞ കിഴിവ് ലഭിക്കുന്നത്. മാരുതി സുസുക്കി XL6 -നും 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. പെട്രോളിന് 40,000 രൂപ വരെയും CNG വേരിയൻ്റുകൾക്ക് 30,000 രൂപ വരെയുമാണ് ഒക്ടോബറിലെ ഓഫർ.

അതിശയകരമാംവിധം, ഉയർന്ന വിൽപ്പന കണക്കുകളുള്ള ഗ്രാൻഡ് വിറ്റാരയും 2024 ഒക്ടോബറിൽ കനത്ത കിഴിവുകളോടെ ലഭ്യമാണ് എന്നത് ശ്രദ്ധിക്കണം. സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റുകൾക്ക് 1.08 ലക്ഷം രൂപ വരെ ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നു. കൂടാതെ സൗജന്യ അഞ്ച് വർഷത്തെ എക്സ്റ്റെന്റഡ് വാറൻ്റിയും വാഹനത്തിന് ലഭിക്കുന്നു. CNG വേരിയൻ്റുകൾക്ക് 38,100 രൂപ വരെ കിഴിവ് ലഭിക്കും. അതോടൊപ്പം മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് 30,000 രൂപ അധികം ലാഭിക്കാൻ കഴിയും.

Nexa Models Consumer Offer Total Offer October 2024
Ignis Up to ₹35,000 Up to ₹58,100
Baleno Up to ₹30,000 Up to ₹52,100
Ciaz ₹15,000 Up to ₹48,000
Fronx Turbo ₹10,000 + Velocity Edition worth ₹43,000 Up to ₹32,000 + Velocity Edition worth ₹43,000
Fronx 1.2 L Petrol Up to ₹22,500 Up to ₹37,500
Fronx CNG - Up to ₹15,000
XL6 Up to ₹20,000 Up to ₹40,000
Grand Vitara Sigma ₹20,000 Up to ₹58,100
Grand Vitara Delta, Zeta, Alpha ₹20,000 + Special MSSF Offer worth ₹30,000 Up to ₹58,100 + Special MSSF Offer worth ₹30,000
Grand Vitara CNG ₹10,000 + Special MSSF Offer worth ₹30,000 Up to ₹38,100 + Special MSSF Offer worth ₹30,000
Grand Vitara Strong Hybrid ₹50,000 + Free 5 Year Extended Warranty Up to ₹1.08 lakh + Free 5 Year Extended Warranty
Jimny Zeta ₹80,000 + Special MSSF Offer worth ₹95,000 ₹80,000 + Special MSSF Offer worth ₹95,000
Jimny Alpha ₹80,000 + Special MSSF Offer worth ₹1.5 lakh ₹80,000 + Special MSSF Offer worth ₹1.5 lakh
Invicto - ₹25,000 Exchange Bonus + Special MSSF Offer worth ₹1 lakh (Alpha Variant Only)

30,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ഗ്രാൻഡ് വിറ്റാരയുടെ എല്ലാ മൈൽഡ് -ഹൈബ്രിഡ് വേരിയൻ്റുകളോടൊപ്പം ലഭ്യമാണ്. കൂടാതെ മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് ഓപ്ഷനിലൂടെ 30,000 രൂപ അധികം ലാഭിക്കാനാകും, ഡെൽറ്റ, സീറ്റ, ആൽഫ ട്രിമ്മുകൾക്ക് മാത്രമാണ് ഇത് ബാധകം എന്നതും ശ്രദ്ധിക്കണം.

ഈ ഉത്സവ സീസണിൽ ജിംനിയിൽ 80,000 രൂപ ക്യാഷ് ഡിസ്കൗണ്ട് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഈ കിഴിവ് മാരുതി സുസുക്കി സ്‌മാർട്ട് ഫിനാൻസ് സ്‌കീമുമായി സംയോജിപ്പിച്ച് സീറ്റ വേരിയന്റിന് 95,000 രൂപ കിഴിവും, ആൽഫ വേരിയൻ്റുകളിൽ 1.5 ലക്ഷം കിഴിവമായി ഉയർത്താനുള്ള ഓപ്ഷനുമുണ്ട്.

മുൻനിര പ്രീമിയം എംപിവി മോഡലായ ഇൻവിക്ടോയ്ക്ക് 25,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് ലഭിക്കുന്നത്, എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് വഴി ടോപ്പ്-സ്പെക്ക് ആൽഫ വേരിയൻ്റിന് ഒരു ലക്ഷം രൂപ ഓഫർ നേടം. ഈ കിഴിവുകൾക്കെല്ലാം പുറമേ, 20,000 രൂപ മുതൽ 55,000 രൂപ വരെ ഒരു സ്ക്രാപ്പേജ് ബോണസ് നെക്സ ശ്രേണിയിലുടനീളം ലഭ്യമാണ്.

എന്നിരുന്നാലും, ഇത് എക്സ്ചേഞ്ച് ബോണസുമായി സംയോജിപ്പിക്കാൻ കഴിയില്ല. മുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കിഴിവുകളം ഓഫറുകളും വേരിയൻ്റ്, ഫ്യുവൽ ടൈപ്പ്, പവർട്രെയിൻ ഓപ്ഷൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വിശദമായ ഡിസ്കൗണ്ട് സ്കീമുകൾക്ക് മറ്റ് സംശയങ്ങൾ തീർക്കുന്നതിനും നിങ്ങളുടെ അടുത്തുള്ള ഡീലറെ നേരിട്ട് ബന്ധപ്പെടുന്നതാവും കൂടുതൽ ഉചിതം.

More from DriveSpark

Article Published On: Saturday, October 12, 2024, 12:00 [IST]
English summary
Maruti nexa model range 2024 october discounts explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X