കട്ടയ്ക്കു പിടിക്കാൻ മുട്ടൻ ഓഫറുകളുമായി മാരുതി നെക്സ! മഴ പോലെ തകർത്തു വാരുമോ ജൂൺ വിൽപ്പന?

ഒരോ മാനസവും പോയ മാസത്തെ തങ്ങളുടെ വിൽപ്പനയും മറ്റ് കണക്കുകയും വിശകലനം ചെയ്താണ് വാഹന നിർമ്മാതാക്കൾ പുത്തൻ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും നിശ്ചയിക്കുന്നത്. 2024 ജൂണിൽ മറ്റ് ബ്രാൻഡുകളെ പിന്നിലാക്കി മുന്നേറാൻ മാരുതി സുസുക്കി നെക്‌സ ഡീലർമാർ തങ്ങളുടെ മുഴുവൻ ലൈനപ്പിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുംതുടങ്ങി വമ്പൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള ഇൻവിക്ടോയ്ക്ക് പുറമെ, മറ്റെല്ലാ നെക്സ കാറുകൾക്കും ജൂൺ മാസത്തിൽ കാര്യമായ കിഴിവുകൾ ലഭിക്കും. ഒരു പുതിയ മാരുതി നെക്‌സ കാർ വാങ്ങുമ്പോൾ ഈ മാസം എത്ര രൂപ ലാഭിക്കാം എന്ന് നോക്കാം.

മാരുതി ഗ്രാൻഡ് വിറ്റാര 2024 ജൂൺ ഓഫർ: ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് നിലവിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ 74,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഈ മാസം ലഭ്യമാണ്.

2024

കൂടാതെ, എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളിൽ മാരുതി മൂന്ന് വർഷത്തെ എക്സ്റ്റെൻഡഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. നോർമൽ പെട്രോൾ വേരിയന്റുകൾ 14,000 - 64,000 രൂപ കിഴിവോടെ ലഭ്യമാണ്, അതേസമയം CNG പതിപ്പിന് 4,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ മാത്രമേ ലഭ്യമാകൂ.

മാരുതി ഫ്രോങ്ക്സ് 2024 ജൂൺ ഓഫർ: മാരുതി ഫ്രോങ്കസിന്റെ ടർബോ -പെട്രോൾ വേരിയന്റുകൾക്ക് 57,000 രൂപ വരെ കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു, അതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 2,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങളും, 30,000 രൂപ വിലമതിക്കുന്ന വെലോസിറ്റി എഡിഷൻ ആക്‌സസറി കിറ്റും ഉൾപ്പെടുന്നു.

ഫ്രോങ്ക്സ് NA പെട്രോൾ വേരിയന്റുകൾക്ക് ഈ മാസം 27,000 രൂപ വരെ ഓഫറുകൾ ലഭിക്കും, അതേസമയം CNG പതിപ്പുകൾക്ക് 12,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. നിലവിൽ മാരുതിയുടെ പ്രീമിയം നെക്സ് മോഡൽ നിരയിൽ വളരെയധികം ജനപ്രീതിയുള്ള മോഡലാണിത്. അതിനാൽ ജൂണിൽ ഈ മോഡൽ സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

മാരുതി ജിംനി 2024 ജൂൺ ഓഫർ: ജിംനിയുടെ ഡിസ്‌കൗണ്ടുകൾ മുൻ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ അല്പം കുറച്ചിട്ടുണ്ട്. ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി ഇപ്പോൾ എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുമായി ലഭ്യമാണ്. വലിയ ഓളമുണ്ടാക്കിയാണ് മാരുതി ഈ മോഡലിനെ ലോഞ്ച് ചെയ്തത് എങ്കിലും വിൽപ്പനയിൽ അത്ര വലിയ കോളിളക്കം വാഹനത്തിന് ഉണ്ടാക്കാനായില്ല.

2024

അഞ്ച് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ഓപ്ഷണൽ നാല് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ കണക്ട് ചെയ്തിരിക്കുന്ന 105 bhp പവറും, 134 Nm torque ഉം നിർമ്മിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്ത് പകരുന്നത്. പുത്തൻ ഥാർ ഫൈവ് ഡോറിന്റെ വരവോടെ ജിംനിയുടെ നിലനിൽപ്പ് ആശങ്കയിലാവും.

മാരുതി ബലേനോയുടെ 2024 ജൂൺ ഓഫർ: 35,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,000 രൂപ കോർപ്പറേറ്റ് ബോണസും ഉൾപ്പെടെ 57,100 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ബലേനോ AMT -ൽ മാരുതി വാഗ്ദാനം ചെയ്യുന്നത്.

മാരുതി തങ്ങളുടെ മുഴുവൻ AMT റേഞ്ചിനും അടുത്തിടെ വില ഇളവ് പ്രഖ്യാപിച്ചിരുന്നു. മാനുവൽ വേരിയന്റുകളുടെ ഈ മാസത്തെ കിഴിവുകൾ 52,100 രൂപയായി ഉയരുന്നു, അതേസമയം CNG പതിപ്പിന് ഈ മാസം 32,100 രൂപ വരെ ഓഫറുകൾ ലഭിക്കും. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതിയുടെ സ്റ്റാർ തന്നെയാണ് ബലേനോ.

മാരുതി ഇഗ്‌നിസ് 2024 ജൂൺ ഓഫർ: ഇഗ്നിസിന്റെ അഞ്ച് -സ്പീഡ് AMT വേരിയന്റുകൾ 58,100 രൂപ വരെ ആനുകൂല്യങ്ങളോടെ ഈ മാസം ലഭ്യമാണ്, അതേസമയം അഞ്ച് -സ്പീഡ് മാനുവൽ വേരിയന്റുകൾക്ക് കുറഞ്ഞ ക്യാഷ് ബെനിഫിറ്റ് കാരണം 53,100 രൂപ വരെ ഓഫർ ലഭിക്കുന്നുള്ളൂ. 83 bhp പവറും 113 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന്റെ ഹൃദയം.

2024

മാരുതി സിയാസ് 2024 ജൂൺ ഓഫർ: കഴിഞ്ഞ മാസത്തെ പോലെ തന്നെ, മാരുതി സിയാസിന്റെ എല്ലാ വേരിയന്റുകളും 48,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾക്കൊള്ളുന്നു. 9.40 ലക്ഷം മുതൽ 12.29 ലക്ഷം വരെയാണ് സിയാസിന്റെ ഇപ്പോഴത്തെ എക്സ്-ഷോറൂം വില.

മാരുതി XL6 2024 ജൂൺ ഓഫർ: പെട്രോൾ വേരിയന്റുകളിൽ ഈ മാസം 30,000 രൂപ വരെ കിഴിവുമായി, നെക്‌സ മോഡൽ നിരയിൽ ഏറ്റവും കുറഞ്ഞ ഓഫറുകളാണ് XL6 -ന് ലഭിക്കുന്നത്. ഓഫറിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. XL6 CNG മോഡലിന് 10,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമേ 2024 ജൂണിൽ ലഭിക്കൂ. 11.61 ലക്ഷം-14.77 ലക്ഷം വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Thursday, June 6, 2024, 16:13 [IST]
English summary
Maruti nexa offers amazing discounts on its model range in 2024 june
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X