2024 -നെ നേരിടാൻ മാരുതി തയ്യാർ; അണിയറയിൽ ബജറ്റ് എംപിവി മുതൽ ഇവി വരെ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് വളരെ പ്രതീക്ഷയുള്ള വർഷമാവും 2024. കമ്പനിക്ക് നിരവധി പുതിയ കാറുകളാണ് അവതരണത്തിനായി നിരത്താൻ ഒരുങ്ങുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഈ വർഷം രാജ്യത്ത് ഏറ്റവും പ്രതീക്ഷയുള്ള അഞ്ച് മോഡലുകൾ അവതരിപ്പിക്കും, ഈ അഞ്ച് പുതിയ കാറുകൾ ഏതാണെന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ തുടർന്ന് വായിക്കുക.

2024 സ്വിഫ്റ്റ്: ഒന്നാമതായി, മാരുതി സുസുക്കി ഏറ്റവും പുതിയ 2024 സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ പുറത്തിറക്കും. ഇക്കുറി, അകത്തും പുറത്തും കാറിന് കമ്പനി വിപുലമായി പുനർരൂപകൽപ്പന നൽകിയിട്ടുണ്ട്. പുത്തൻ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും കൂടാതെ പുതിയ ഗ്രില്ലും ബമ്പറും സഹിതം പുതിയ ഫ്രണ്ട് ഫാസിയയുമായാണ് 2024 സ്വിഫ്റ്റ് വരുന്നത്. ഹാച്ചിന് പുതിയ അലോയി വീലുകളും പുനർരൂപകൽപ്പന ചെയ്ത റിയർ പ്രൊഫൈലു ലഭിക്കും. ഇന്റീരിയർ വൻതോതിൽ അപ്പ്ഡേറ്റും ചെയ്തിട്ടുണ്ട്.

2024 -നെ നേരിടാൻ മാരുതി തയ്യാർ

വാഹനത്തിന്റെ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, 2024 മാർച്ചിൽ കമ്പനി പുതിയ സ്വിഫ്റ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലനിർണ്ണയത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, കമ്പനി പുതിയ സ്വിഫ്റ്റിനെ 6.0 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കുമെന്നാണ് കരുതുന്നത്, ഇത് ടോപ്പ്സ്പെക്കിന് 9.0 ലക്ഷം രൂപ വരെ ഉയർന്നേക്കാം.

2024 ഡിസയർ: മാരുതി സുസുക്കിയുടെ ലോഞ്ച് പട്ടികയിൽ അടുത്തതായുള്ളത് സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള സബ് കോംപാക്ട് സെഡാൻ മോഡലായ പുതിയ ഡിസയറാണ്. പുതിയ സ്വിഫ്റ്റ് പുറത്തിറക്കിയതിന് ശേഷം, 2024 -ന്റെ മധ്യത്തോടെ കമ്പനി പുതിയ ഡിസയറും പുറത്തിറക്കും. സ്വിഫ്റ്റിനെപ്പോലെ, നിലവിലെ തലമുറ ഡിസയറിന്റെ വിലയേക്കാൾ ഒരല്പം പ്രീമിയം ഇതിൽ പ്രതീക്ഷിക്കാം. നിലവിൽ 6.52 ലക്ഷം രൂപ മുതൽ 9.39 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്സ്-ഷോറൂം വില.

2024 -നെ നേരിടാൻ മാരുതി തയ്യാർ

ഇനി മാറ്റങ്ങളിലേക്ക് വരുമ്പോൾ, പുതിയ ആധുനികവൽക്കരിച്ച എക്സ്റ്റീരിയറും പുതുക്കിയ ഇന്റീരിയറും ഡിസയറിന് ലഭിക്കും. സബ് കോംപാക്ട് സെഡാൻ സെഗ്‌മെന്റിൽ ഇലക്ട്രിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ആദ്യ കാറായി ഡിസയർ മാറുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ഇത് ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയുമായി മത്സരിക്കുന്നു.

2024 eVX ഇലക്ട്രിക് എസ്‌യുവി: ഒക്‌ടോബർ മാസത്തോടെ, കമ്പനി തങ്ങളുടെ ആദ്യത്തെ മാസ് മാർക്കറ്റ് ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായ eVX ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ പുതിയ ഇവി എസ്‌യുവി വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര XUV.e9 എന്നിവയുമായി നേർക്കുനേർ മത്സരിക്കും. മാരുതി സുസുക്കി eVX വിപണിയിൽ എത്തുമ്പോൾ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2024 -നെ നേരിടാൻ മാരുതി തയ്യാർ

ആദ്യത്തേത് ലോ സ്പെക്ക് ട്രിമ്മുകൾക്കായി 48 kWh യൂണിറ്റും അടുത്തത് ഉയർന്ന വേരിയന്റുകൾക്ക് 60 kWh യൂണിറ്റും ആയിരിക്കാം. വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 360 -ഡിഗ്രി ക്യാമറ, ADAS എന്നിവ പോലുള്ള സവിശേഷതകളാൽ ഇവി ലോഡ് ചെയ്തിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എസ്‌യുവിക്ക് ഏകദേശം 23 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്നു.

2024 ഗ്രാൻഡ് വിറ്റാര സെവൻ സീറ്റർ: ഈ ലിസ്റ്റിൽ നാലാമത്തെ മോഡൽ ഇതിനകം തന്നെ ജനപ്രിയമായ മിഡ് സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ എക്സ്റ്റെന്റഡ് വീൽബേസ് സെവൻ സീറ്റർ പതിപ്പാണ്. മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ എതിരാളികളെ നേരിടാനാണ്, ഗ്രാൻഡ് വിറ്റാരയുടെ ഏഴ് സീറ്റ് ആവർത്തനത്തെ മാരുതി സുസുക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2024 -നെ നേരിടാൻ മാരുതി തയ്യാർ

റിപ്പോർട്ടുകൾ പ്രകാരം, കമ്പനി ഈ എസ്‌യുവിക്ക് മാരുതി Y17 എന്ന രഹസ്യനാമമാണ് നൽകിയിട്ടുള്ളത്. എസ്‌യുവിക്ക് കൂടുതൽ വ്യതിരിക്തമായ രൂപം നൽകാനും അതിന്റെ ഫൈവ് സീറ്റർ സഹോദരങ്ങളിൽ നിന്ന് വേറിട്ടുനിൽക്കാനും ചില സ്റ്റൈലിസ്റ്റിക് മാറ്റങ്ങളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. മിക്കവാറും, നിലവിലെ ഗ്രാൻഡ് വിറ്റാര കോംപാക്ട് എസ്‌യുവിയുടെ അതേ ഇന്റീരിയർ, പവർട്രെയിൻ ഓപ്ഷനുകളും ഇതിന് ലഭിക്കും.

സുസുക്കി സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള പുത്തൻ എംപിവി: ഈ ലിസ്റ്റിലെ അവസാനത്തേത് ഒരു ചെറിയ ജാപ്പനീസ് എംപിവിയായ സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ് എംപിവി മോഡലാണ്. നിലവിൽ, ഈ വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല; എന്നിരുന്നാലും, ഇത് 2024 അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 -നെ നേരിടാൻ മാരുതി തയ്യാർ

ആന്തരികമായി YDB എംപിവി എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ മാരുതി എർട്ടിഗയ്ക്ക് കീഴിൽ സ്ഥാപിക്കുകയും ജനപ്രിയ ബജറ്റ് ഫ്രണ്ട്ലി ഏഴ് സീറ്റർ എംപിവിയായ റെനോ ട്രൈബറിനെതിരെ മത്സരിക്കുകയും ചെയ്യും. പുതിയ സ്വിഫ്റ്റിനൊപ്പം ഇന്ത്യയിൽ പുറത്തിറക്കുന്ന 1.2 -ലിറ്റർ Z -സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ഇതിലും വാഗ്ദാനം ചെയ്യുന്നത്. മാനുവലും AMT ഓപ്ഷനിലും വാഹനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, January 12, 2024, 8:30 [IST]
English summary
Maruti planning to launch 5 new models in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X