കിയ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല മാരുതിയുടെ ഈ പണി; 11.05 ലക്ഷത്തിന് ബ്രെസ് മൈൽഡ് ഹൈബ്രിഡ് ഇതാ
പരിസ്ഥിതി സംരക്ഷണം ഒരു വലിയ വെല്ലുവിളിയായിരിക്കുന്ന ഈ കാലഘട്ടത്തിൽ മലിനീകരണം കുറയ്ക്കാൻ ഇവികൾ എന്ന പോലെ തന്നെ ഹൈബ്രിഡ് പവർട്രെയിനുകളിലും പല പ്രമുഖ വാഹന നിമ്മാതാക്കളും ഫോക്കസ് ചെയ്യുകയാണ്, എന്നിരുന്നാലും ഇവയുടെ നിലവിലുള്ള ചെലവ് അത്യാവശ്യം വലുതാണ്. ഹൈബ്രിഡ് കാറുകൾക്കായി നികുതി ഇളവ് നൽകാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പരിഗണനയിലുണ്ട്.
എന്നിരുന്നാലും അവ നിലവിൽ വരുന്നത് വരെ ചെലവ് കുറയ്ക്കാനും മികച്ച മൈലേജ് ലഭിക്കാനും സാധാരണക്കാരന് ആശ്രയം CNG അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമൊക്കെയാണ്. അതിനാൽ ഇക്കാര്യം മനസിലാക്കിയാവും മാരുതി സുസുക്കിയുടെ ഈ നീക്കം എന്ന് വിശ്വസിക്കാം. തങ്ങളുടെ ജനപ്രിയ മോഡലായ ബ്രെസയെ അതിന്റെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് മാനുവൽ രൂപത്തിൽ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

2023 ജൂലൈയിൽ, മാരുതി ബ്രെസ ശ്രേണിയെ വളരെ നിശബ്ദമായി പുനർനിർമ്മിക്കുകയും കോംപാക്ട് എസ്‌യുവിയുടെ മാനുവൽ പതിപ്പുകളിൽ നിന്ന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നീക്കം ചെയ്യാൻ ഈ അവസരം മുതലെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വീണ്ടും ടോപ്പ് സ്‌പെക്ക് വേരിയന്റുകളിൽ മാത്രമാണെങ്കിലും, കമ്പനി ഇപ്പോൾ ഇന്ധനം ലാഭിക്കുന്ന സാങ്കേതികവിദ്യ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്.
11.05 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മൈൽഡ് ഹൈബ്രിഡ് ടെക്ക് വാഗ്ദാനം ചെയ്യുന്നത്. ബ്രെസയുടെ ടോപ്പ് സ്പെക്ക് ZXi, ZXi+ മാനുവൽ വേരിയന്റുകളിൽ മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജി വീണ്ടും അവതരിപ്പിക്കാൻ മാരുതി തീരുമാനിച്ചു, യഥാക്രമം 11.05 ലക്ഷം രൂപയും 12.48 ലക്ഷം രൂപയുമാണ് ഇവയുടെ എക്സ്-ഷോറൂം വില.

മുമ്പ് ഈ സംവിധാനം, VXi AT (11.15 ലക്ഷം രൂപ), ZXi AT (12.55 ലക്ഷം രൂപ), ZXi + AT (13.98 ലക്ഷം രൂപ) എന്നീ വേരിയന്റുകളിലും ലഭ്യമായിരുന്നു. ഇതോടൊ, ടോപ്പ് സ്പെക്ക് ബ്രെസയുടെ മൈലേജ് കണക്കുകൾ ലിറ്ററിന് 17.38 കിലോമീറ്ററിൽ നിന്ന് ലിറ്ററിന് 19.89 കിലോമീറ്റർ ആയി വർധിച്ചു.
എന്നിരുന്നാലും ബ്രെസയുടെ 103 bhp പവർ പുറപ്പെടുവിക്കുന്ന K15C എഞ്ചിൻ നിർത്തുന്നതിന് മുമ്പ് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ വിതരണം ചെയ്തിരുന്ന ലിറ്ററിന് 20.5 കിലോമീറ്റർ എന്ന മൈലേജിനേക്കാൾ വളരെ കുറവാണ് ഈ കണക്ക് എന്നത് ശ്രദ്ധേയമാണ്. ARAI -റേറ്റ് ചെയ്ത ലിറ്ററിന് 19.8 കിലോമീറ്റർ എന്ന നിരക്കിൽ ബ്രെസ ഓട്ടോമാറ്റിക്ക് പതിപ്പ് മാറ്റമില്ലാതെ തുടരുന്നു.

ഈ പതിപ്പിന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോ ഓട്ടോമാറ്റിക് ഓപ്ഷനോ ലഭിക്കുന്നില്ലെങ്കിലും ബ്രെസ സിഎൻജി രൂപത്തിലും ലഭ്യമാണ്. ബ്രെസയുടെ എതിരാളികളായ കിയ സോനെറ്റ് പെട്രോൾ മാനുവലിയ ലിറ്ററിന് 18.83 കിലോമീറ്ററും, ടർബോ പെട്രോൾ മാനുവലിൽ 18.7 കിലോമീറ്ററും, ടർബോ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിൽ 19.2 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഇനി ബ്രെസയിലേക്ക് തിരികെ വരുമ്പോൾ, ARAI സർട്ടിഫൈഡ് മൈലേജിലെ ഈ ലിറ്റററി 2.5 കിലോമീറ്റർ ബൂസ്റ്റ് വാഹനത്തെ സംബന്ധിച്ചിടത്തോളം, കുറഞ്ഞത് മൈൽഡ്-ഹൈബ്രിഡ് രൂപത്തിലെങ്കിലും ഇത് ഇപ്പോൾ കിയ സോനെറ്റിനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് എന്നാണ് വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി വിപണിയിൽ എത്തിയ 2024 കിയ സോനെറ്റിന്റെ ഇരച്ചുള്ള വരവിന് മാരുതിയുടെ വക ഒരു ചെറിയ പ്രതിരോധമായി ഈ മൈൽഡ് ഹൈബ്രിഡ് മോഡലിന്റെ റീലോഞ്ചിനെ നമുക്ക് കാണാം. മാരുതി ഫ്രോങ്‌ക്‌സ് ഇപ്പോഴും ഏറ്റവും മിതവ്യയമുള്ള കോംപാക്റ്റ് എസ്‌യുവിയാണ്, അതേസമയം ടാറ്റ നെക്‌സോൺ പിന്നിലാണെന്ന് തോന്നുന്നു.


Click it and Unblock the Notifications








