കട്ടപ്പുറത്ത് അല്ല കപ്പുമായി മാരുതി; തുടർച്ചയായി മാർച്ചിലും വിൽപ്പന മേലോട്ടു തന്നെ
വിൽപ്പനയുടെ കാര്യത്തിൽ വൻനേട്ടമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി കൈവരിച്ചിരിക്കുന്നത്. ഈ വർഷം തുടക്കം മുതൽ കഴിഞ്ഞ മാസം അവസാനം വരെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വിൽപ്പനയുടെ കാര്യത്തിൽ ഒരു പോസിറ്റീവ് ഗ്രാഫാണ് കൈവരിച്ചു വരുന്നത് എന്നത് ശ്രദ്ധേയമാണ്.
എന്നിരുന്നാലും, മിഡ് സൈസ് മോഡലായ സിയാസ്, LCV സൂപ്പർ കാരി എന്നിവ ഒഴികെ ബ്രാൻഡിന്റെ ചാർട്ടുകളിലുടനീളം വിൽപ്പനയിൽ പ്രതിമാസ വിൽപ്പനയിൽ (MoM) ഇടിവ് രേഖപ്പെടുത്തി. മൊത്തം വിൽപ്പനയെ സംബന്ധിച്ചിടത്തോളം, മാരുതി സുസുക്കി 2024 ഫെബ്രുവരിയിൽ വിറ്റഴിച്ച 1,97,471 യൂണിറ്റുകളിൽ നിന്ന് 2024 മാർച്ചിൽ 1,87,196 യൂണിറ്റുകളോളം വിറ്റു.

അതത് സെഗ്‌മെൻ്റുകളിലുടനീളം ഈ പറഞ്ഞ 1,87,196 യൂണിറ്റുകളെ വിഭജിക്കുമ്പോൾ, മൊത്തം ആഭ്യന്തര പാസഞ്ചർ വിൽപ്പനയ്ക്ക് 1,52,718 യൂണിറ്റുകളും, 3,612 യൂണിറ്റ് കൊമേർഷ്യൽ വാഹനങ്ങളും, ആഗോള വിപണികളിലേക്ക് 25,892 യൂണിറ്റുകളും കമ്പനി അയച്ചു. ഈ സംഖ്യകൾ വീണ്ടും പരിശോധിച്ചാൽ, നമുക്ക് സെഗ്മെൻ്റ് തിരിച്ചുള്ള വിൽപ്പനകൾ ലഭിക്കും.
ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന കമ്പനിയുടെ മിനി കാർ സെഗ്‌മെൻ്റ് 11,829 യൂണിറ്റുകളാണ് വിറ്റത്, കഴിഞ്ഞ വർഷം വിറ്റഴിച്ച 11,582 യൂണിറ്റുകളിൽ നിന്ന് അല്പം മെച്ചം ഇതിൽ കാണാം. എന്നാൽ 2023-24 സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ മിനി സെഗ്‌മെൻ്റ് 1,42,094 യൂണിറ്റുകളാണ് വിറ്റഴിച്ചത്, ഇത് 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനി വിറ്റ 2,32,911 യൂണിറ്റുകളേക്കാൾ വളരെയധികം കുറവാണ്. ഈ കണക്കുകൾ യുവികളിലേക്ക് ഒഴുകുന്ന ഉപഭോക്താക്കളെ വ്യക്തമാക്കുന്നു.

കോംപാക്ട് സെഗ്‌മെൻ്റിലും ഇതേ പാറ്റേൺ നമുക്ക് നിരീക്ഷിക്കാനാവും. ഈ വിഭാഗത്തിൽ ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ S, വാഗൺആർ എന്നീ വാഹനങ്ങളാണ് കമ്പനിക്കുള്ളത്. മാരുതിയുടെ ഏറ്റവും ചൂടേറിയ സെഗ്‌മെൻ്റായിരുന്നു ഇത്, എന്നാൽ ഇപ്പോൾ ഓരോ വർഷം കഴിയും തോറും ഇത് ശോഷിച്ച് വരികയാണ്.
കഴിഞ്ഞ മാസത്തെ വിൽപ്പന മുമ്പ് ഉണ്ടായിരുന്ന 71,832 യൂണിറ്റിൽ നിന്ന് 69,844 യൂണിറ്റായി കുറഞ്ഞു. 23-24 സാമ്പത്തിക വർഷത്തിൽ 8,28,015 കോംപാക്ട് കാറുകൾ ബ്രാൻഡ് വിറ്റഴിച്ചു, ഒരു വർഷം മുമ്പുള്ള 8,63,029 യൂിറ്റിൽ നിന്ന് ഇത് വീണ്ടും കുറഞ്ഞതായി നമുക്ക് മനസിലാക്കാം.

മാരുതിയുടെ ലൈനപ്പിൽ പ്രതിമാസ (MoM) വളർച്ചയും പ്രതിവർഷ (YoY) വളർച്ചയും രേഖപ്പെടുത്തിയ ഏക സെഗ്‌മെൻ്റ് എന്നത് മിഡ് സൈസ് സെഡാൻ ആയിരുന്നു. സിയാസ് സെഡാൻ മാത്രം അടങ്ങുന്ന ഈ സെഗ്‌മെൻ്റിൻ്റെ വിൽപ്പന കണക്ക് 300 -ൽ നിന്ന് 590 യൂണിറ്റായി ഉയർന്നു. ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്‌റ്റോ, ജിംനി, എസ്-ക്രോസ്, XL6 എന്നിവയുള്ള മാരുതിയുടെ യൂട്ടിലിറ്റി സെഗ്‌മെൻ്റിലേക്കാണ് മിക്ക ഉപഭോക്താക്കളും ഇപ്പോൾ ഒഴുകി എത്തുന്നത്.
കോംപാക്‌ട് കാറുകളുടെ വിൽപ്പന കണക്കുകൾ 58,436 യൂണിറ്റ് ആയിരുന്നു, ഇത് ഒരു വർഷം മുമ്പത്തെ 37,054 യൂണിറ്റുകളെ അപേക്ഷിച്ച് കാര്യമായ വിൽപ്പന വളർച്ചയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ, കോംപാക്ട് കാറുകൾ 6,42,296 യൂണിറ്റുകളോളം വിറ്റു, മുൻ വർഷത്തെ 3,66,129 യൂണിറ്റിനെ അപേക്ഷിച്ച് സംഖ്യകൾ വളരെ ഉയരത്തിലാണ്.

നിലവിൽ ബ്രാൻഡിൽ നിന്ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഒരേയൊരു വാൻ എന്ന നിലയിൽ ഈക്കോയും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 2023 മാർച്ചിലെ 11,995 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 12,019 യൂണിറ്റുകളോളം ഉപഭോക്താക്കളെ കണ്ടെത്തി ഈക്കോ അതിന്റെ മികവ് തെളിയിച്ചു.


Click it and Unblock the Notifications








