കുറഞ്ഞ ചെലവിൽ സ്വിഫ്റ്റ് LXi -യെ സുന്ദരനാക്കാം; കമ്പനി ആക്സസറികളുടെ വൻ നിരയുമായി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഈ ജനപ്രിയ ഹാച്ച്ബാക്കിൻ്റെ ഡെലിവറിയും കമ്പനി ആരംഭിച്ചിരിക്കുകയാണ്. സ്വിഫ്റ്റിനായി നിരവധി ജെന്യുവിൻ മാരുതി സുസുക്കി ആക്‌സസറികൾ കമ്പനി ഇത്തവണ വാഗ്ദാനം ചെയ്യുന്നുണ്ട്.

അടുത്തിടെ, കാര്യമായ എക്സ്റ്റീരിയർ, ഇൻ്റീരിയർ ആക്സസറികളുമായി പരിഷ്കരിച്ച സ്വിഫ്റ്റിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. കമ്പനി ഫിറ്റഡ് ആക്‌സസറികളുള്ള പുതിയ 2024 സ്വിഫ്റ്റിൻ്റെ LXi ബേസ് വേരിയൻ്റാണ് ആക്സസറികൾ ചേർത്ത് കൂടുതൽ മനോഹരമാക്കിയിരിക്കുന്നത്. 6.49 ലക്ഷം രൂപ എന്ന പ്രൈസ് ടാഗിലാണ് മാരുതി സുസുക്കി ഈ വേരിയൻ്റ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

LXi -

ഇത് ഒരു കസ്റ്റമർ കാറല്ല എന്ന് വീഡിയോയിൽ പരാമർശിക്കുന്നു. ഈ പ്രത്യേക മാരുതി സുസുക്കി ഡീലർഷിപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ ആക്‌സസറികളും ഡിസ്പ്ലേ ചെയ്യുന്നതിന്/ കാണിക്കുന്നതിനാണ് ഈ കാർ ഒരുക്കിയിരിക്കുന്നത് എന്ന് അവതാരകൻ വിശദ്ധീകരിക്കുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഡീലർഷിപ്പ് വരുത്തിയ എല്ലാ പരിഷ്‌ക്കരണങ്ങളോടും കൂട്ടിച്ചേർത്ത് എല്ലാ ആക്സസറികളോടും കൂടി ഈ സ്വിഫ്റ്റ് വാങ്ങാനാവും.

മുൻവശം: ഡീലർഷിപ്പ് പുതിയ സ്വിഫ്റ്റിൽ ചേർത്ത എക്സ്റ്റീരിയർ ആക്‌സസറികൾ നോക്കുമ്പോൾ, മുൻവശത്ത് ഈ സ്വിഫ്റ്റിൻ്റെ ബോണറ്റിന് ഫെൻഡർ ഫ്ലെയറുകളിലേക്ക് നീളുന്ന രണ്ട് ബ്ലാക്ക് സ്ട്രൈപ്പുകൾ നമുക്ക് കാണാനാവും. ഈ ഡെക്കലുകൾക്ക് ഒരു ഫേയ്ഡഡ് ലുക്കാണുള്ളത്. കാറിൻ്റെ റൂഫിലേക്കും ഈ ലൈനുകൾ തുടരുന്നുണ്ട്.

LXi -

അടുത്ത മാറ്റം വരുന്നത് ഫ്രണ്ട് ഗ്രില്ലിനാണ്, അതിന് ഇപ്പോൾ ഒരു ക്രോം സറൗണ്ട് ലഭിക്കുന്നതായി കാണാം. അവസാനമായി, മുൻ ബമ്പറിൻ്റെ താഴത്തെ ഭാഗത്ത് 'C' ആകൃതിയിലുള്ള ക്രോം ചുറ്റുപാടോടുകൂടിയ ഒരു സെറ്റ് എൽഇഡി ഫോഗ് ലൈറ്റുകളും കാറിന് നൽകിയിട്ടുണ്ട്. ടോപ്പ് സ്പെക്ക് ZXI+ വേരിയൻ്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ എൽഇഡി ഫോഗ് ലൈറ്റുകളാണിവ എന്ന് വ്ലോഗർ പ്രസ്താവിക്കുന്നു.

സൈഡ് പ്രൊഫൈൽ: സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, ഈ ആക്സസറൈസ്ഡ് കാറിന് ബ്ലാക്ക് ഷെയ്ഡിലുള്ള സൈഡ് സ്കർട്ടുകൾ നൽകിയിട്ടുണ്ട്. കൂടാതെ, വീൽ ആർച്ചുകളിൽ ബ്ലാക്ക് കളറിലുള്ള ക്ലാഡിംഗുകളും ചേർത്തിട്ടുണ്ട്. ഇവ കൂടാതെ, ഗ്ലോസ് ബ്ലാക്ക് ഷെയ്ഡിൽ തീർത്ത മാരുതി ജെന്യുവിൻ വീൽ കവറുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

LXi -

ലോവർ വിൻഡോ ട്രിമ്മുകളിൽ ക്രോം എലമെന്റും ജെന്യുവിൻ മാരുതി വിൻഡോ വൈസറുകളിലും ഇതിന് ലഭിക്കുന്നു. ഡോർ ഹാൻഡിലുകളിലും ക്രോം ഫിനിഷ് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. ഈ കാറിന് അതിൻ്റെ ORVM -കളിലും ഒരു ബ്ലാക്ക് റാപ്പ് ലഭിക്കുന്നു. ബേസ് മോഡൽ LXi ട്രിമ്മിലുള്ള ഈ ORVM -കൾ മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന സ്‌പെക്ക് മോഡലുകളുടെ അതേ ബ്ലാക്ക് ശൈലിയാണ് C -പില്ലറിനും നൽകിയിരിക്കുന്നത്.

പിൻവശം: ഒടുവിൽ, അവതാരകൻ കാറിൻ്റെ പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, ഡീലർഷിപ്പ് പിന്നിൽ വിൻഡ്‌സ്‌ക്രീനിൽ ഒരു സ്പെയിലർ സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ താഴത്തെ ഭാഗത്ത് ബ്ലാക്കും ടോപ്പിൽ ക്രോമും വരുന്ന ഒരു സ്‌പോയിലർ ചേർത്തിട്ടുണ്ട്. റിഫ്ലക്ടറുകൾക്ക് മീതെ ക്രോം എലമെന്റ് ലഭിക്കുന്ന റിയർ ലോവർ ബമ്പറും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നു.

വീഡിയോയിൽ ഇന്റീരിയർ ആക്സസറികൾ ഒന്നും കാണിക്കുന്നില്ല. ഇത് ഒരു LXi വേരിയന്റ് ആയതിനാൽ അകത്തളം നോർമലി വളരെ ബേസിക്കായിരിക്കും. അതിനാൽ ഈ ആക്സസറി പായ്ക്കേജുകളിലൂടെ മികച്ച ഇൻഫൊടെയിൻമെന്റ് യൂണിറ്റ്, പ്രീമിയം സീറ്റ് കവറുകൾ, കസ്റ്റമൈസ്ഡ് ഡാഷ്ബോർഡ് ഡിസൈൻ, ഒരു പക്ഷേ റിവേഴ്സ് ക്യമാറ തുടങ്ങിയവ ലഭിച്ചേക്കാം.

മുകളിൽ സൂചിപ്പിച്ചതു പോലെ പോലെ 6.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് പുതിയ 2024 സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാനുവൽ, AMT ഗിയർബോക്‌സ് എന്നീ ട്രാൻസ്മിഷൻ ചോയിസുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന VXi വേരിയന്റിന് 7.29 ലക്ഷം രൂപയും 7.79 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്.

LXi -

മാനുവൽ, AMT ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കുന്ന VXI+ വേരിയൻ്റും ഇതോടൊപ്പമുണ്ട്. യഥാക്രമം 7.56 ലക്ഷം, 8.06 ലക്ഷം എന്നിങ്ങനെയാണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. മാനുവൽ, AMT ഗിയർബോക്സുകൾക്കൊപ്പം ZXi, ZXi+ വേരിയൻ്റുകളും ലഭിക്കുന്നു. ഈ ZXi വേരിയൻ്റുകൾക്ക് മാനുവലിന് യഥാക്രമം 8.29, 8.79 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് ZXi -ക്ക് 8.09 രൂപയും, ZXi+ ന് 8.49 ലക്ഷം രൂപയുമാണ് വില.

More from DriveSpark

Article Published On: Tuesday, May 14, 2024, 16:40 [IST]
English summary
Maruti suzuki 2024 swift lxi accessories revealed video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X