മിടുക്കനായിരുന്നു.. പിന്നെ എന്തൊക്കെയോ സംഭവിച്ചു! ചൂടപ്പം പോലെ വിറ്റ ഈ കാറിന്റെ വില്‍പ്പന പകുതിയായി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ വില്‍ക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി. ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നീ എതിരാളുകളുടെ മൊത്തം വില്‍പ്പനയും ചേര്‍ത്താലും മാരുതിയുടെ അത്രയും വരില്ല. ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയുടെ 40 ശതമാനം കൈയ്യടക്കി വെച്ചിരിക്കുന്ന മാരുതി കഴിഞ്ഞ മാസം 2 ലക്ഷം യൂണിറ്റ് എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 10 കാറുകള്‍ എടുത്താല്‍ അതില്‍ ആറെണ്ണം മാരുതിയുടേതാണ്. എംപിവികള്‍, ഹാച്ച്ബാക്കുകള്‍, എസ്‌യുവികള്‍ എന്നിങ്ങനെ വിവിധ ബോഡിസ്‌റ്റൈലുകളിലുള്ള കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാരുതി കാറുകളില്‍ ഒന്നാണ് ആള്‍ട്ടോ. ദശലക്ഷക്കണക്കിന് യൂണിറ്റുകള്‍ വിറ്റുപോയ കാറിന്റെ സ്ഥിതി ഇപ്പോള്‍ അത്ര നല്ലതല്ല. ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന കാറുകളില്‍ ഒന്നായ ആള്‍ട്ടോ ഇപ്പോള്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. മുമ്പ് പ്രതിമാസം 18000 കാറുകള്‍ വരെ വിറ്റുപോയിരുന്ന ആള്‍ട്ടോക്ക് ഇന്ന് അതിന്റെ പകുതി കച്ചവടം മാത്രമാണ് ഉള്ളത്. ഇതിനുള്ള കാരണമാണ് ഈ ലേഖനത്തില്‍ പറയാന്‍ നോക്കാന്‍ പോകുന്നത്.

maruti alto k10 front view

ആള്‍ട്ടോയുടെ വില്‍പ്പന കുറയുന്നതിന് ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. പ്രാഥമികമായി പ്രീമിയം വാഹനങ്ങളിലേക്കുള്ള ഉപഭോക്തൃ മുന്‍ഗണന മാറിയത് ആള്‍ട്ടോയെ സാരമായി ബാധിച്ചത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളും ഗുണനിലവാരവും സേഫ്റ്റിയുമുള്ള കാറുകളാണ് ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഈ ഒരു സാഹചര്യത്തില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാന്‍ പാടുപെടുകയാണ്.

ഇതോടെ മാരുതിയുടെ തന്നെ കുറച്ച് കൂടി പ്രീമിയം മോഡലുകളായ സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്ക്‌സ് എന്നിവയിലേക്ക് ജനങ്ങള്‍ കൂടുതല്‍ അടുത്തു. മറ്റൊരു കാരണം കാറുകളുടെ വില കൂടിയതാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയയോടെ ആള്‍ട്ടോ 800 മാരുതി നിര്‍ത്തലാക്കിയിരുന്നു. ഇതോടെ കൂടുതല്‍ ആള്‍ട്ടോ K10 കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡലായി. ഇതോടെ കുറച്ച് കൂടി ഉയര്‍ന്ന സെഗ്‌മെന്റിലുള്ള കാറുകളോ അല്ലെങ്കില്‍ യൂസ്ഡ് കാറോ വാങ്ങുന്നതിലായി ഉപഭോക്താക്കളുടെ ശ്രദ്ധ.

maruti alto k10

വില്‍പ്പനയില്‍ ഇടിവുണ്ടെങ്കിലും മാരുതി സുസുക്കി ആള്‍ട്ടോ K10 വേരിയന്റില്‍ എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റിനുള്ളില്‍ ഒരു മികച്ച ഓപ്ഷനായി തുടരുന്നു. 3.99 ലക്ഷം രൂപയാണ് ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. 65 bhp പവറും 89 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിനഎ കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. ആള്‍ട്ടോ K10 പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.90 കിലോമീറ്റും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 33.85 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ കണക്റ്റഡ് കാര്‍ ടെകും നല്‍കി വിപണിയില്‍ ആള്‍ട്ടോയെ പ്രസക്തമായി നിലനിര്‍ത്താന്‍ മാരുതി ശ്രമിക്കുന്നുണ്ട്.

maruti alto k10 front

പ്രതാപകാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആള്‍ട്ടോയുടെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടെങ്കിലും കാറിനെ എഴുതിത്തള്ളാന്‍ പറ്റില്ല. കാരണം 2024 ഒക്ടോബറില്‍ 8,548 പേര്‍ ആള്‍ട്ടോ വാങ്ങാനായി മാരുതി ഷോറൂമില്‍ എത്തി. അതായത് ഇന്ത്യയിലെ ചില കാര്‍ കമ്പനികളുടെ പ്രതിമാസ വില്‍പ്പന കണക്കുകളേക്കാള്‍ കൂടുതലുണ്ട് ആള്‍ട്ടോയുടെ വില്‍പ്പന.

ഉദാഹരണമായി പറഞ്ഞാല്‍ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കഴിഞ്ഞമാസം 5546 കാറുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റത്. അമേസ്, സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളുടെ സംയുക്ത വില്‍പ്പന കണക്കാണിത്. എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന 7,045 യൂണിറ്റായിരുന്നു. മറ്റ് രണ്ട് പ്രമുഖ വിദേശ ബ്രാന്‍ഡുകളായ സ്‌കോഡയുടെ വില്‍പ്പന 4,079 യൂണിറ്റും ഫോക്‌സ്വാഗണിന്‍േറത് 4,458 യൂണിറ്റുമായിരുന്നു.

ഉപസംഹാരമായി പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്നതില്‍ നിന്ന് ആള്‍ട്ടോ താഴെ പോയെങ്കില്‍ അത് കാര്‍ മോശമായത് കൊണ്ടല്ല. മറിച്ച് ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകളിലെ ചലനാത്മകമായ മാറ്റത്തെയാണ് പ്രതിഫലിക്കുന്നത്. ആള്‍ട്ടോക്ക് മാത്രമല്ല മാരുതിയുടെ മറ്റ് ചെറുകാറുകള്‍ക്കും വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ട്. യൂടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയാണ് ഈ സാഹചര്യത്തില്‍ മാരുതിക്ക് തുണയായത്.

More from DriveSpark

Article Published On: Thursday, November 7, 2024, 14:41 [IST]
English summary
Maruti suzuki alto highest selling car slipped down sales chart here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X