കുറഞ്ഞ് വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍... ബുക്ക് ചെയ്തത് 21000 പേര്‍; ഡ്രീം സീരീസിന്റെ വില്‍പ്പന നീട്ടി മാരുതി

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കിക്ക് എതിരാളികള്‍ ഇല്ല. എന്നാല്‍ മറ്റ് കാര്‍ നിര്‍മാതാക്കളെ പോലെ മാരുതി സുസുക്കിക്കും ചിലവേള വില്‍പ്പനയില്‍ ഇടര്‍ച്ച പറ്റാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായി തുടരുമ്പോഴും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ ചെറുകാറുകളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു.എസ്‌യുവികള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഓപ്ഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന വേളയിലാണ് ആള്‍ട്ടോ K10, എസ്‌പ്രെസോ, സെലേറിയോ തുടങ്ങിയ മോഡലുകളുടെ കച്ചവടം കുറഞ്ഞത്. എന്നാല്‍ ഹാച്ച്ബാക്കുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനായി മാരുതി കഴിഞ്ഞ മാസം മാരുതി സുസുക്കി ആള്‍ട്ടോ K10, സെലേറിയോ, എസ്-പ്രെസ്സോ എന്നിവ അടിസ്ഥാനമാക്കി 'ഡ്രീം എഡിഷന്‍' പുറത്തിറക്കിയിരുന്നു.

ഈ സ്‌പെഷ്യല്‍ എഡിഷന്‍ തുടക്കത്തില്‍ ജൂണില്‍ മാത്രമേ ലഭ്യമാകൂ എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ആകര്‍ഷകമായ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തുന്ന ഈ മോഡലുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഡ്രീം എഡിഷന്റെ വില്‍പ്പന ജൂലൈ മാസത്തിലും തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാരുതി സുസുക്കി ഇപ്പോള്‍.

maruti suzuki dream series limited edition

ഡ്രീം സീരീസ് ലൈനപ്പ് ആരംഭിച്ചതിന് ശേഷം അതിന്റെ ബുക്കിംഗുകളില്‍ 17 ശതമാനം വര്‍ധനയുണ്ടായതായി ബ്രാന്‍ഡ് പറയുന്നു. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ക്ക് ഇതുവരെ 21,000 ബുക്കിംഗുകള്‍ ലഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറയുന്നു.

'ഡ്രീം സീരീസിനുള്ള പ്രതികരണം വളരെ പ്രോത്സാഹജനകമാണ്. ഞങ്ങള്‍ ഇത് ജൂലൈയിലേക്കും നീട്ടാന്‍ പോകുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ക്ക് ഏകദേശം 21,000 ബുക്കിംഗുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു. വിവിധ ബാങ്കുകളുമായി ഈ ഉപഭോക്താക്കള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ തയ്യാറാക്കാനും ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നു' ബാനര്‍ജി പറഞ്ഞു.

maruti suzuki alto k10

ഹാച്ച്ബാക്കുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ അവ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായിരുന്നു മാരുതിയുടെ ശ്രമം. കാറിന്റെ വില 5 ലക്ഷം രൂപയില്‍ കൂടിയാല്‍ ഇന്ത്യയിലെ ചില ഇടങ്ങളില്‍ ആര്‍ടിഒ ചാര്‍ജുകള്‍ ഉയരാറുണ്ട്. അതുകൊണ്ട് മൂന്ന് കാറുകളുടെയും ഡ്രീം എഡിഷനുകളുടെയും വില 5 ലക്ഷത്തില്‍ താഴെയാണ് നിശ്ചയിച്ചത്. ആര്‍ടിഒ രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ മിനിമം ആയി നിലനിര്‍ത്താന്‍ 4.99 ലക്ഷം രൂപയാണ് വിലയിട്ടത്. എക്‌സ്‌ഷോറൂം വിലയാണിത്.

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ എന്നതാണ് ഡ്രീം സീരിസിന്റെ പ്രത്യേകത. ആള്‍ട്ടോ K10, എസ്പ്രെസ്സോ എന്നിവയുടെ VXI+ വേരിയന്റിലും സെലെറിയോയുടെ LXI വേരിയന്റിനെയും അടിസ്ഥാനമാക്കിയാണ് ഡ്രീം സീരീസ്. ആള്‍ട്ടോ K10 ഡ്രീം സീരീസ് റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറയും സെന്‍ട്രല്‍ ലോക്കിംഗും അടക്കമുള്ള സുക്ഷാ സംവിധാനങ്ങളുമായാണ് വരുന്നത്. സാധാരണ ആള്‍ട്ടോ K10 VXI+ വേരിയന്റിനേക്കാള്‍ ആള്‍ട്ടോ K10 ഡ്രീം സീരീസ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ ഏകദേശം 49,000 രൂപ ലാഭിക്കുമെന്ന് മാരുതി പറയുന്നു.

maruti s-presso

എസ്‌പ്രെസ്സോ ഡ്രീം സീരീസിനാണ് ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നത്. റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, സെന്‍ട്രല്‍ ലോക്കിംഗ്, രണ്ട് സ്പീക്കറുകള്‍, ഇന്റീരിയര്‍ സ്റ്റൈലിംഗ് കിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എസ്-പ്രസ്സോയുടെ എക്സ്റ്റീരിയറില്‍ വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍, നമ്പര്‍ പ്ലേറ്റ് ഫ്രെയിം, ഫ്രണ്ട് ഗ്രില്ലിലും ടെയില്‍ഗേറ്റിലും ക്രോം ഗാര്‍ണിഷ് എന്നിവ ലഭിക്കുന്നു. മാരുതി എസ്-പ്രെസ്സോ ഡ്രീം സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഏകദേശം 63,000 രൂപ ലാഭിക്കാം.

സെലേരിയോ ഡ്രീം സീരീസിസില്‍ പയനിയര്‍ മള്‍ട്ടിമീഡിയ സ്റ്റീരിയോ സിസ്റ്റം, ജോടി സ്പീക്കറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ ചേര്‍ക്കുന്നു. സെലേറിയോ ഡ്രീം സീരീസ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഏകദേശം 58,000 രൂപ ലാഭിക്കുമെന്ന് മാരുതി പറയുന്നു. മൂന്ന് കാറുകളിലും 66 bhp പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്രീം സീരീസ് മോഡലുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ലഭിക്കൂ.

More from DriveSpark

Article Published On: Tuesday, July 2, 2024, 18:25 [IST]
English summary
Maruti suzuki alto k10 s presso celerio dream edition sales extended till end of july
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X