4.99 ലക്ഷമെന്ന 'സ്വപ്‌ന' വിലയില്‍ സ്‌പെഷ്യല്‍ എഡിഷന്‍ കാര്‍ തരാമെന്ന് മാരുതി! ഡ്രീം സീരീസ് നാളെയെത്തും

സമീപകാലത്തായി ഇന്ത്യയില്‍ എസ്‌യുവി ജ്വരമാണ് കണ്ടുവരുന്നത്. ഹാച്ച്ബാക്കുകളുടെ വിലയില്‍ എസ്‌യുവികള്‍ കിട്ടാന്‍ തുടങ്ങിയതോടെ ചെറുകാര്‍ വില്‍പ്പന കുറഞ്ഞ് തുടങ്ങി. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് മാരുതി സുസുക്കിയെയാണ് (Maruti Suzuki). ട്രെന്‍ഡ് തിരിച്ചറിഞ്ഞ് എസ്‌യുവി പോര്‍ട്‌ഫോളിയോ വലുതാക്കിയതിനാല്‍ മൊത്തം വില്‍പ്പനയെ അത് കാര്യമായി ബാധിച്ചിട്ടില്ല. ആള്‍ട്ടോയും എസ്-പ്രെസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ കഴിഞ്ഞ മാസം 9902 കാറുകളാണ് മാരുതി വിറ്റത്. 2023 മെയ് മാസത്തില്‍ വിതരണം ചെയ്ത 12,236 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 19.07 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇപ്പോള്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലുകളുടെ വില്‍പ്പന ഉയര്‍ത്തുന്നതിനായി മാരുതി സുസുക്കി സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഡ്രീം സീരീസ് എഡിഷന്‍ എന്ന പേരിലാണ് സ്പെഷ്യല്‍ എഡിഷന്‍ വില്‍പ്പനയ്ക്കെത്താന്‍ പോകുന്നത്. മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ ആള്‍ട്ടോ K10, സെലേറിയോ, എസ്-പ്രെസ്സോ എന്നിവയുടെ പുതിയ പ്രത്യേക പതിപ്പുകളാണ് പുറത്തിറക്കുക.

maruti celerio

മാരുതി സുസുക്കിയുടെ ആള്‍ട്ടോ K10, സെലേറിയോ, എസ്‌പ്രെസോ മോഡലുകളില്‍ ഡ്രീം സീരീസ് സ്പെഷ്യല്‍ എഡിഷന്‍ നാളെ (ജൂണ്‍ 4) പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രത്യേക പതിപ്പുകളുടെ വില്‍പ്പന ഈ ജൂണ്‍ അവസാനം വരെ മാത്രമേ നടക്കൂ എന്നാണ് പറയപ്പെടുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ കാറുകളുടെ ബുക്കിംഗ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ എത്തി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ ഈ സ്‌പെഷ്യല്‍ എഡിഷനുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയും പുതിയ കാറുകള്‍ പ്രീ-ബുക്ക് ചെയ്യാം. പരിമിതമായ അളവില്‍ മാത്രമാണ് പുറത്തിറക്കുന്നതെങ്കിലും ഡ്രീം സീരീസിന്റെ എത്ര യൂണിറ്റുകള്‍ വില്‍പ്പനക്കെത്തുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ മാരുതി സുസുക്കി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

maruti alto k10

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണില്‍ മാത്രമായിരിക്കും ഈ കാര്‍ വിപണിയില്‍ ഉണ്ടാകുക. ഉപഭോക്താക്കളില്‍ നിന്നും പോസിറ്റീവായ പ്രതികരണമുണ്ടായാല്‍ വില്‍പ്പന കാലയളവ് ദീര്‍ഘിപ്പിക്കാനും സാധ്യത കാണുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളില്‍ നിന്ന് ഒരുപടി മുകളില്‍ നിര്‍ത്താനായി ഡ്രീം സീരീസില്‍ അല്‍പ്പം കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തും. പുത്തന്‍ ഓഫറിംഗിനെ വേര്‍തിരിച്ചറിയാനായി സ്‌പെഷ്യല്‍ ബാഡ്ജിംഗും മൂന്ന് കാറുകള്‍ക്ക് സമ്മാനിക്കും.

മാത്രമല്ല ചില അധിക സവിശേഷതകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരിക്കും സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ നിരത്തിലെത്തുക. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, മികച്ച ശ്രവ്യാനുഭവം നല്‍കുന്ന സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള സവിശേഷതകള്‍ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളില്‍ മാരുതി വാഗ്ദാനം ചെയ്യുന്നു.

maruti s-presso

നിലവില്‍ 3.99 ലക്ഷം രൂപയാണ് ആള്‍ട്ടോ K10 ഹാച്ചിന്റെ പ്രാരംഭ വില. 4.26 ലക്ഷം രൂപ മുതലാണ് എസ്‌പ്രെസ്സോയുടെ വില ആരംഭിക്കുന്നത്. സെലേറിയോ വാങ്ങാന്‍ 5.36 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. എന്തായാലും ഡ്രീം സീരീസ് സ്‌പെഷ്യല്‍ എഡിഷനുകളുടെ വിലയറിയാന്‍ ഏതാനും മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മതി.

പല സ്ഥലങ്ങളിലും 5.00 ലക്ഷം മുതല്‍ ആര്‍ടിഒ രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ വര്‍ധിക്കുന്നതിനാല്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളുടെ വില 4.99 ലക്ഷം രൂപ മുതല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മാരുതി സുസുക്കിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു. താങ്ങാനാകുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും തന്ത്രപ്രധാന വില നിര്‍ണയം കമ്പനി നടത്തുക.

മാരുതി ആള്‍ട്ടോ K10, എസ്-പ്രെസ്സോ, സെലേറിയോ എന്നിവയുടെ ഡ്രീം സീരീസ് പതിപ്പുകള്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാകും ലഭ്യമാകുക. സമീപകാലത്തായി നിറംമങ്ങിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലുകളുടെ വില്‍പ്പന വീണ്ടും പഴയഗതിയിലാക്കാന്‍ പ്രത്യേക പതിപ്പുകള്‍ക്ക് സാധിക്കുമെന്നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. മാരുതിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ കമ്പനി ശനിയാഴ്ച വിവിധ മോഡലുകളിലുടനീളം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് വേരിയന്റുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

ആള്‍ട്ടോ K10, എസ്-പ്രെസ്സോ, സെലേറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്നിസ് എന്നിവയുള്‍പ്പെടെയുള്ള മോഡലുകളുടെ എജിഎസ് വേരിയന്റുകളുടെ വില 5,000 രൂപയാണ് കുറച്ചിരിക്കുന്നത്. കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എജിഎസ് വേരിയന്റുകളുടെ വില്‍പ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വില കുറക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Monday, June 3, 2024, 16:19 [IST]
English summary
Maruti suzuki alto k10 s presso celerio dream edition series to launch tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X