ഒറ്റ ദിവസം, 4.99 ലക്ഷത്തിന് 3 കാറുകള്‍ പുറത്തിറക്കി മാരുതി! കാര്‍ സ്വപ്‌നം പൂവണിയിക്കാന്‍ 'ഡ്രീം സീരീസ്'

ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കാന്‍ സഹായിച്ച കമ്പനിയാണ് മാരുതി സുസുക്കി. ചെറുകാറുകള്‍ നേടുന്ന വന്‍ വില്‍പ്പനയുടെ മികവില്‍ പതിറ്റാണ്ടുകളായി ഇന്ത്യന്‍ കാര്‍ വിപണി അടക്കി വാഴുകയാണ് കമ്പനി. എന്നാല്‍ സമീപകാലത്ത് എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് വന്നതോടെ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വില്‍പ്പന ഇടിഞ്ഞു. ചെറുകാര്‍ വില്‍പ്പന പരിപോഷിപ്പിക്കുന്നതിനായി പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് മാരുതി സുസുക്കി ഇപ്പോള്‍. അതില്‍ ഒന്നാണ് 'ഡ്രീം സീരീസ്' സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍. ജനപ്രിയ മോഡലുകളായ ആള്‍ട്ടോ K10, എസ്‌-പ്രെസ്സോ, സെലേറിയോ എന്നിവയുടെ ഡ്രീം സീരീസ് പതിപ്പുകളുടെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി ബുധനാഴ്ച.

ഫീച്ചറുകളാല്‍ സമ്പന്നമായ ചെറുകാറുകള്‍ കൈയ്യെത്തിപ്പിടിക്കാന്‍ പറ്റുന്ന വിലയില്‍ പുറത്തിറക്കുകയാണ് ഡ്രീം എഡിഷന്‍ കാറുകള്‍ വഴി മാരുതി സുസുക്കി ചെയ്യുന്നത്. ആള്‍ട്ടോ K10, എസ്‌-പ്രെസ്സോ എന്നിവയുടെ VXI വേരിയന്റിലും സെലെറിയോയുടെ LXI വേരിയന്റിനെയും അടിസ്ഥാനമാക്കിയാണ് ഡ്രീം സീരീസ്. ശ്രദ്ധേയമായ വസ്തുത എന്തെന്നാല്‍ ഈ മൂന്ന് പതിപ്പുകള്‍ക്കും 4.99 ലക്ഷം രൂപ മാത്രമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

maruti suzuki dream series limited edition

പുതിയ മാരുതി സുസുക്കി ഡ്രീം സീരീസ് ഈ മാസം മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഇന്ത്യയിലെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഡ്രീം സീരീസ് ലിമിറ്റഡ് എഡിഷന്‍ ബുക്ക് ചെയ്യാം. വിപണിയില്‍ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി ആയിരിക്കും ഇതിന്റെ നിര്‍മാണം തുടരണമോ വേണ്ടയോ എന്ന തീരുമാനം.

VXI+ ട്രിം അടിസ്ഥാനമാക്കിയുള്ള ആള്‍ട്ടോ K10 ഡ്രീം സീരീസ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും സെന്‍ട്രല്‍ ലോക്കിംഗും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് വരുന്നത്. ആള്‍ട്ടോ K10 ടോപ് സ്‌പെക് ട്രിമ്മിന് 5.35 ലക്ഷം രൂപയാണ് വിലയെന്ന കാര്യം കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. സാധാരണ ആള്‍ട്ടോ K10 VXI+ വേരിയന്റിനേക്കാള്‍ ആള്‍ട്ടോ K10 ഡ്രീം സീരീസ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ ഏകദേശം 49,000 രൂപ ലാഭിക്കുമെന്ന് മാരുതി പറയുന്നു.

അതേസമയം 5.22 ലക്ഷം രൂപ വിലയുള്ള മിഡ്‌സ്‌പെക്ക് VXi ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള എസ്‌-പ്രെസോ ഡ്രീം സീരീസിനാണ് ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നത്. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, സെന്‍ട്രല്‍ ലോക്കിംഗ്, രണ്ട് സ്പീക്കറുകള്‍, ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എസ്-പ്രസ്സോയുടെ എക്‌സ്റ്റീരിയറില്‍ വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍, നമ്പര്‍ പ്ലേറ്റ് ഫ്രെയിം, ഫ്രണ്ട് ഗ്രില്ലിലും ടെയില്‍ഗേറ്റിലും ക്രോം ഗാര്‍ണിഷ് എന്നിവ ലഭിക്കുന്നു.

മാരുതി എസ്-പ്രെസ്സോ ഡ്രീം സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഏകദേശം 63,000 രൂപ ലാഭിക്കുമെന്ന് ബ്രാന്‍ഡ് പറയുന്നു. 5.37 ലക്ഷം രൂപ വിലയുള്ള എന്‍ട്രി ലെവല്‍ LXi ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് സെലേറിയോ ഡ്രീം എഡിഷന്‍ വരുന്നത്. സെലേരിയോ ഡ്രീം സീരീസിസില്‍ പയനിയര്‍ മള്‍ട്ടിമീഡിയ സ്റ്റീരിയോ സിസ്റ്റം, ജോടി സ്പീക്കറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ ചേര്‍ക്കുന്നു. സെലേറിയോ ഡ്രീം സീരീസ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഏകദേശം 58,000 രൂപ ലാഭിക്കുമെന്ന് മാരുതി പറയുന്നു.

മൂന്ന് മോഡലുകളും 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്ത 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമേ ഡ്രീം സീരീസ് ലഭ്യമാകൂ. ഡ്രീം സീരീസ് ലൈനപ്പ് ഉടന്‍ തന്നെ മാരുതി അരീന ഷോറൂമുകളില്‍ എത്തിത്തുടങ്ങും. എന്നിരുന്നാലും മോഡലുകള്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.

ഡ്രീം സീരീസ് അവതരിപ്പിക്കുന്നതോടെ, ഉപഭോക്താക്കള്‍ക്ക് 4.99 ലക്ഷം രൂപ സ്റ്റാന്‍ഡേര്‍ഡ് വിലയില്‍ കൂടുതല്‍ മൂല്യവും മോഡല്‍ ഓപ്ഷനുകളും നല്‍കാന്‍ മാരുതി ആഗ്രഹിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ഇതോടൊപ്പം തന്നെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില്‍പ്പന ഉയര്‍ത്തുന്നതിനായി ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് (എഎംടി) സജ്ജീകരിച്ച കാറുകളുടെയും എസ്‌യുവികളുടെയും വില ബ്രാന്‍ഡ് 5000 രൂപ കുറച്ചിരുന്നു.

More from DriveSpark

Article Published On: Wednesday, June 5, 2024, 18:30 [IST]
English summary
Maruti suzuki alto k10 s presso celerio dream series launched in india at rs 4 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X