എഞ്ചിന്‍ 'പണിക്ക്' സാധ്യത; ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് കാറുകള്‍ തിരിച്ചുവിളിച്ച് മാരുതി

പുതിയ കാര്‍ വാങ്ങുന്നത് ഓരോരുത്തര്‍ക്കും പലവിധ ലക്ഷ്യങ്ങളുണ്ടാകും. കുറച്ച് വര്‍ഷങ്ങളേക്ക് അറ്റകുറ്റപ്പണികള്‍ കുറയുമെന്ന കാരണത്താല്‍ പുത്തന്‍ വണ്ടി വാങ്ങുന്നവര്‍ ഏറെയാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് മുട്ടന്‍ പണിയാകാറുണ്ട് നിര്‍മാണത്തിലെ അപകാതകള്‍. ഇവ കമ്പനികള്‍ സൗജന്യമായി പരിഹരിച്ച് നല്‍കാറുണ്ടെങ്കിലും അത് എന്നും ഒരു ബ്ലാക്ക്മാര്‍ക്കായി നില്‍ക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ രണ്ട് ജനപ്രിയ മോഡലുകളാണ് വാഗണ്‍ആര്‍, ബലേനോ എന്നിവ. വില്‍പ്പന ചാര്‍ട്ടുകളില്‍ സ്ഥിരമായി ടോപ് 10 ചാര്‍ട്ടില്‍ ഇടംനേടുന്ന കാറുകളാണ് ഇവ. എന്നാല്‍ ബലേനോ, വാഗണ്‍ആര്‍ എന്നിവയുടെ 16,000 യൂണിറ്റുകള്‍ വെള്ളിയാഴ്ച തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ തീരുമാനിച്ചു. ഫ്യുവല്‍ പമ്പ് മോട്ടോറില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് മാരുതി സുസുക്കി വെള്ളിയാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ സൂചിപ്പിച്ചു.

maruti wagonr

2019 ജൂലൈ 30-നും 2019 നവംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4,190 യൂണിറ്റുകളും തിരിച്ചുവിളിക്കുന്നതായാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഫ്യുവല്‍ പമ്പ് മോട്ടോറില്‍ കണ്ടെത്തിയ പ്രശ്‌നം എഞ്ചിന്‍ സ്തംഭനത്തിലേക്കും സ്റ്റാര്‍ട്ടിംഗ് പ്രശ്നത്തിലേക്കും നയിച്ചേക്കാമെന്ന കാരണം കൊണ്ടാണ് വണ്ടികള്‍ തിരിച്ചുവിളിക്കുന്നത്. പ്രശ്‌നബാധിത കാറുകളുടെ ഉടമകളെ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ ജീവനക്കാര്‍ ബന്ധപ്പെടും.

തകരാറുള്ള ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും മാരുതി സുസുക്കി പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് മുമ്പ് കഴിഞ്ഞ ജൂലൈയില്‍ മാരുതി 87,000 യൂണിറ്റ് എസ്-പ്രസ്സോ, ഇക്കോ വാനുകളും തിരിച്ചുവിളിച്ചിരുന്നു. സ്റ്റിയറിംഗ് വീല്‍ സജ്ജീകരണത്തില്‍ തകരാര്‍ കാരണമായിരുന്നു തിരിച്ചുവിളിക്കല്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ക്കായിരുന്നു പ്രശ്‌നം കണ്ടത്. എസ്‌പ്രെസ്സോ, ഈക്കോ വാന്‍ ഉടമകളോടും പണമൊന്നും വാങ്ങാതെ തകരാര്‍ പരിഹരിച്ച് നല്‍കുകയായിരുന്നു മാരുതി.

maruti baleno

മാത്രമല്ല മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന്റെ തകരാര്‍ കാരണം രണ്ട് വര്‍ഷം മുമ്പ് സിയാസ്, വിറ്റാര ബ്രെസ, XL6 പെട്രോള്‍ വേരിയന്റുകളുള്‍പ്പെടെ വിവിധ മോഡലുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. അന്ന് ഏകദേശം രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് തകരാര്‍ കാരണം തിരികെ ഷോറൂമിലെത്തിച്ചത്. ഇതാദ്യമായല്ല ഇത്തരത്തില്‍ കാറുകള്‍ കമ്പനികള്‍ തിരിച്ചുവിളിക്കുന്നത് എന്നതിനാല്‍ തന്നെ ഉടമകള്‍ ബേജാറാകേണ്ടതില്ല.

മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ കാര്‍ മോഡലുകളാണ് ബലേനോയും വാഗണ്‍ആറും. താങ്ങാനാവുന്ന വിലയില്‍ മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ ഫീച്ചറുകളുമാണ് ഇവയെ ജനപ്രിയമാക്കുന്നത്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി ഡസന്‍ കണക്കിന് ഫീച്ചറുകളുമായാണ് ബലേനോ എത്തുന്നത്.

maruti baleno

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി) എന്നീ സേഫ്റ്റി ഫീച്ചറുകളും മാരുതി ബലേനോക്ക് ലഭിക്കുന്നു. 5 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

സിഎന്‍ജി ഓപ്ഷനിലും പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കും. ബലേനോയുടെ പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് 22.94 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ വരെയാണ് ബലേനോ സിഎന്‍ജിയുടെ ഇന്ധനക്ഷമത. നിലവില്‍ 8.07 ലക്ഷം മുതല്‍ 11.68 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബലേനോയുടെ എക്സ്‌ഷോറൂം വില.

maruti wagonr rear

2024 ഫെബ്രുവരി മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറാണ് വാഗണ്‍ആര്‍. ടോള്‍ബോയ് ഹാച്ച്ബാക്ക് ഗാലന്റ് റെഡ്, പൂള്‍സൈഡ് ബ്ലൂ, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മാഗ്മ ഗ്രേ എന്നിങ്ങനെ ആകര്‍ഷകമായ കളര്‍ഓപ്ഷനുകളില്‍ ലഭ്യമാണ്. ഈ ചെറുകാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റും. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 4 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളും ഇതില്‍ മാരുതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ മാരുതി വാഗണ്‍ആര്‍ ഓഫര്‍ ചെയ്യുന്നു. 5-സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് കാറില്‍ വരുന്നത്. വാഗണ്‍ആറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 23.56 മുതല്‍ 25.19 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. അതേസമയം സിഎന്‍ജി പതിപ്പുകള്‍ കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 5.54 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി വാഗണ്‍ആറിന്റെ എക്സ്‌ഷോറൂം വില.

More from DriveSpark

Article Published On: Saturday, March 23, 2024, 12:44 [IST]
English summary
Maruti suzuki baleno wagonr recalled due to defect in fuel pump over 16000 cars affected
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X