വെള്ളേപ്പങ്ങാടീല് വെള്ളേപ്പം ഉണ്ടാക്കുന്ന പോലെ ഡീം, ഡീംന്നാ... 2024-ല്‍ മാരുതി നിര്‍മിച്ചത് 20 ലക്ഷം കാറുകള്‍

1981-ലാണ് മാരുതി സുസുക്കി പ്രവര്‍ത്തനമാരംഭിച്ചത്. നാല് പതിറ്റാണ്ടിനിപ്പുറത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവാണ് മാരുതി സുസുക്കി.ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒട്ടുമിക്ക വില്‍പ്പന, ഉത്പാദന റെക്കോഡുകളും മാരുതി സുസുക്കിയുടെ പേരിലാണ്. ഇപ്പോള്‍ മാരുതി ഇന്ത്യയില്‍ ഒരു പുത്തന്‍ റെക്കോഡിട്ടിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ദശലക്ഷം (20 ലക്ഷം) വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചാണ് കമ്പനി വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന രാജ്യത്തെ ആദ്യ കാര്‍ കമ്പനി എന്ന ബഹുമതിയും മാരുതി സ്വന്തമാക്കി.പുത്തന്‍ എര്‍ട്ടിഗ അസംബിള്‍ ചെയ്താണ് കമ്പനി അഭിമാന നേട്ടം പൂര്‍ത്തിയാക്കിയത്.

20 ലക്ഷം വാഹനങ്ങളില്‍ 60 ശതമാനം ഹരിയാനയിലും 40 ശതമാനം ഗുജറാത്തിലുമാണെന്ന് കമ്പനി അറിയിച്ചു. ഇതില്‍ ബലേനോ, ഫ്രോങ്ക്‌സ്, എര്‍ട്ടിഗ, വാഗണ്‍ആര്‍, ബ്രെസ എന്നിവയാണ് ഈ വര്‍ഷം കമ്പനി നിര്‍മ്മിച്ച ഏറ്റവും മികച്ച 5 വാഹനങ്ങള്‍. 20 ലക്ഷം ഉല്‍പ്പാദന നാഴികക്കല്ല് ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയുടെയും 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

maruti suzuki produces 20 lakh cars in a single year

ഈ നേട്ടം ഞങ്ങളുടെ വിതരണക്കാരോടും ഡീലര്‍മാരോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രനിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ സ്വയം പര്യാപ്തവും ആഗോളതലത്തില്‍ മത്സരക്ഷമമാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ (ഗുഡ്ഗാവ്, മനേസര്‍) രണ്ടും ഗുജറാത്തിലെ ഹന്‍സല്‍പൂരിലുമാണ് മാരുതി സുസുക്കിക്ക് കാര്‍ നിര്‍മാണ പ്ലാന്‍ുകള്‍ ഉള്ളത്.

ഇവയ്ക്ക് 2.35 ദശലക്ഷം യൂണിറ്റുകളുടെ സംയോജിത വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ട്. വര്‍ധിച്ചുവരുന്ന ആഭ്യന്തര, ആഗോള ഡിമാന്‍ഡ് നിറവേറ്റുന്നതിനായി കമ്പനി ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 4 ദശലക്ഷം യൂണിറ്റായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ഇതിനായി, ഹരിയാനയിലെ ഖാര്‍ഖോഡയില്‍ മാരുതി സുസുക്കി ഒരു പുതിയ നിര്‍മ്മാണ പ്ലാന്റ് ഒരുക്കുകയാണ്.

maruti suzuki car

പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ശേഷിയുള്ള അതിന്റെ ആദ്യ പ്രൊഡക്ഷന്‍ ലൈന്‍ 2025-ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പൂര്‍ണ സജ്ജമായിക്കഴിഞ്ഞാല്‍ ഖാര്‍ഖോഡ പ്ലാന്റില്‍ പ്രതിവര്‍ഷം 1 ദശലക്ഷം വാഹനങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ പറ്റും. ഇത് കൂടാതെ 10 ലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള മറ്റൊരു ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം മാരുതി അന്വേഷിച്ച് വരികയാണ്.

മാരുതി സുസുക്കിയുടെ വില്‍പ്പന കണക്കുകള്‍ പറയുമ്പോള്‍ 2024 നവംബറിലെ 10% വളര്‍ച്ച രേഖപ്പെടുത്തി 1,81,531 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. നവംബറില്‍ 16,293 യൂണിറ്റ് വില്‍പ്പനയുമായി ബലേനോ പ്രീമിയം ഹാച്ച് ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി. നവംബറില്‍ എര്‍ട്ടിഗയുടെ വില്‍പ്പന 15,150 യൂണിറ്റായിരുന്നു. നവംബറില്‍ 14,918 യൂണിറ്റ് ബ്രെസയും 14,882 യൂണിറ്റ് ഫ്രോങ്ക്‌സും ഷോറൂമില്‍ നിന്നിറങ്ങി. നവംബറില്‍ സ്വിഫ്റ്റ് ഹാച്ചിന്റെ വില്‍പ്പന 14,737 യൂണിറ്റായിരുന്നു.

കയറ്റുമതി രംഗത്തും മാരുതി വമ്പന്‍ നേട്ടം കൊയ്യുന്നുണ്ട്. ഇന്ത്യയുടെ പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്നത് മാരുതിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച കാര്‍ കയറ്റുമതിക്കാര്‍ എന്ന പദവി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അലങ്കരിക്കാന്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചു. ഇന്ത്യന്‍ നിര്‍മിത ഫ്രോങ്ക്‌സ്, ബലേനോ, ജിംനി, സ്വിഫ്റ്റ്, ഡിസയര്‍ എന്നീ മോഡലുകള്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് കപ്പല്‍ കയറ്റി അയയ്ക്കപ്പെടുന്നു. ഇവയ്ക്ക് വമ്പന്‍ ഡിമാന്‍ഡ് ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 17, 2024, 18:15 [IST]
English summary
Maruti suzuki becomes first brand to reach 20 lakh production milestone in a calendar year in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X