മഹീന്ദ്രയും ടാറ്റയും വെട്ടി വിയർക്കും; UV സെഗ്മെന്റിൽ പിടിമുറുക്കി മാരുതി, 2023-24 -ൽ വിറ്റഴിച്ചത് ഇത്രത്തോളം

യൂട്ടിലിറ്റി വാഹന (UV) സെഗ്മെന്റിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാകക്ളായ മാരുതി സുസുക്കി കാര്യമായി തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ, എന്നിരുന്നാലും ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച നേട്ടമാണ് ബ്രാൻഡ് ഈ മേഘലയിൽ കൈവരിച്ചിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ, ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ 6,42,296 യൂണിറ്റുകളുടെ UV വിൽപ്പന ബ്രാൻഡ് കൈവരിച്ചു, ഇത്തരത്തിൽ ഈ വിഭാഗത്തിലെ മുൻനിരയിലുള്ള സ്ഥാനം മാരുതി ഉറപ്പിച്ചു. 2022 ഏപ്രിലിനും 2023 മാർച്ചിനും ഇടയിലുള്ള കാലയളവിൽ, മാരുതി സുസുക്കി തങ്ങളുടെ UV -കളോടൊപ്പം മൊത്തം 3,66,129 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, 75.42 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.

UV

ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ പുതിയ മോഡലുകളുടെ വരവ് വിൽപ്പനയുടെ അളവ് കൂടുതൽ വർധിപ്പിക്കുന്നതിന് സഹായിച്ചു, ഈ പ്ലാൻ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾക്ക് തീർച്ചയായും ഫലം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബ്രാൻഡ് അതിൻ്റെ എക്കാലത്തെയും ഉയർന്ന മൊത്തം വിൽപ്പനയായ 2,135,323 യൂണിറ്റുകൾ രേഖപ്പെടുത്തി.

മൊത്തം വിൽപ്പനയിൽ എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പനയായ 17,93,644 യൂണിറ്റുകളും എക്കാലത്തെയും ഉയർന്ന എക്സ്പോർട്ടായ 2,83,067 യൂണിറ്റുകളും ഉൾപ്പെടുന്നു. കൂടാതെ, ഉൽപ്പാദനത്തിന്റെ കാര്യത്തിൽ മൂന്ന് കോടി യൂണിറ്റ് പിന്നിട്ടു കൊണ്ട് മാരുതി സുസുക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഗുരുഗ്രാം, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ ഹൻസൽപൂർ എന്നിവിടങ്ങളിലെ ഉൽപ്പാദന കേന്ദ്രങ്ങളിലെ പ്രൊഡക്ഷനും പ്രവർത്തനങ്ങളും ഈ നേട്ടത്തിൽ ഉൾപ്പെടുന്നു.

UV

1983 ഡിസംബറിൽ ഉൽപ്പാദനം ആരംഭിച്ച് വെറും 40 വർഷവും 4 മാസവും കൊണ്ടാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. സുസുക്കിയുടെ എല്ലാ ഉൽപ്പാദന കേന്ദ്രങ്ങളിലും ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന കേന്ദ്രമായി മാരുതി സുസുക്കിയുടെ ഇന്ത്യൻ ഓപ്പറേഷനുകൾ മാറി. MSIL -ൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സുസുക്കി മോട്ടോർ ഗുജറാത്ത് 32 ലക്ഷത്തിലധികം വാഹനങ്ങൾ അതുല്യമായി നിർമ്മിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് മൊബിലിറ്റി വിപ്ലവത്തിന് ഉത്തേജനം നൽകിയ ഐക്കണിക് വാഹനമായ മാരുതി 800, 29 ലക്ഷത്തിലധികം യൂണിറ്റുകളുടെ പ്രൊഡക്ഷനുമായി ഈ നാഴികക്കല്ലിൽ ഒരു അതുല്യ സംഭാവനയായി നിലകൊള്ളുന്നു. കൂടാതെ, ആൾട്ടോ 800, ആൾട്ടോ K10, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, ഒമ്നി, ബലേനോ, ഈക്കോ, ബ്രെസ, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള വിജയകരമായ മോഡലുകളുടെ ഒരു വമ്പൻ പട്ടിക തന്നെ മാരുതി സുസുക്കിയുടെ നേട്ടത്തിന് കൂട്ടായി നിലനിക്കുന്നുണ്ട്.

UV

1987 -ൽ മാരുതി സുസുക്കി കാറുകൾ കയറ്റുമതി ചെയ്യാനും തുടങ്ങി, ഇന്ന് രാജ്യത്ത് നിന്നുള്ള മൊത്തം വാഹന കയറ്റുമതിയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്നത് സുസുക്കിയുടെ പ്രാദേശിക വിഭാഗമാണ്. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന വിപണിയാണ് ഇന്ത്യ, വരും വർഷങ്ങളിൽ കൂടുതൽ ശക്തമായി വളരാനുള്ള ഒരുക്കത്തിലുമാണ്.

2030-31 സാമ്പത്തിക വർഷത്തിൽ പത്ത് പുതിയ കാറുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നതിനാൽ കൂടുതൽ നിക്ഷേപം നടത്താനും വാർഷിക ഉൽപ്പാദന ശേഷി നാല് ദശലക്ഷം യൂണിറ്റായി ഉയർത്താനും MSIL പദ്ധതിയിടുന്നു. ഖാർഖോഡ-ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒരു മില്യൺ വീതം ശേഷിയുള്ള രണ്ട് പുതിയ ഗ്രീൻ ഫീൽഡ് നിർമ്മാണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനായി കമ്പനി കാര്യമായി പ്രവർത്തിക്കുന്നു.

More from DriveSpark

Article Published On: Thursday, April 4, 2024, 14:35 [IST]
English summary
Maruti suzuki clocks over 6 lakhs unit uv sales in 2023 24 fiscal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X