CNG -ലും ടാറ്റ എത്ര പിടിച്ചാലും മാരുതിക്കൊപ്പം എത്തില്ല! നാളിതുവരെ വിറ്റത് 18 ലക്ഷം കാറുകൾ

സമീപഭാവിയിൽ രാജ്യത്തെ CNG വാഹന വിപണി വലിയ വർച്ചയാണ് കൈവരിച്ചിരിക്കുന്നത്, അതിനാൽ തന്നെ മിക്ക വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിലേക്ക് കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ടാറ്റയും, ഹ്യുണ്ടായിയും എല്ലാം ഈ രംഗത്ത് ഉണ്ടെങ്കിലും മാരുതി സുസുക്കിയാണ് ഈ മേഖലയിലും മുൻപന്തിയിൽ നിൽക്കുന്നത്. ആഭ്യന്തര വിപണിയിൽ ഇതുവരെ 1.8 ദശലക്ഷത്തിലധികം CNG വാഹനങ്ങൾ വിറ്റഴിച്ചതായും 74.1 ശതമാനം വിപണി വിഹിതം ഉണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

ഈ ആഘോഷത്തിൻ്റെ ഭാഗമായി, MSIL തങ്ങളുടെ S-CNG വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന സന്തോഷവും സ്വാതന്ത്ര്യവും അഡ്വഞ്ചറും ഉയർത്തിക്കാട്ടുന്ന 'റൺ ഓൺ വാട്ട് യു ലവ്' എന്ന പുതിയ ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുകയാണ്. വിനോദത്തിനും അഡ്വഞ്ചറിനും മുൻഗണന നൽകുന്ന പരിസ്ഥിതി ബോധമുള്ള യുവാക്കളെ ആകർഷിക്കുന്ന ആകർഷകമായ ഒരു കഥയാണ് ക്യാമ്പയിൻ ചിത്രം അവതരിപ്പിക്കുന്നത്.

18 CNG

മാരുതി സുസുക്കിയുടെ വിപുലമായ S-CNG വാഹന നിരയുടെ വിശ്വാസ്യതയും ഇന്ധനക്ഷമതയും ഇത് വ്യക്തമായി ഉയർത്തിക്കാട്ടുന്നു. "റൺ ഓൺ വാട്ട് യു ലവ്' എന്ന ക്യാമ്പയിൻ, ബോധപൂർവമായ തെരഞ്ഞെടുപ്പ് നടത്തുകയും ജീവിതം പരിപൂർണമായി ജീവിക്കുകയും ചെയ്യുന്ന പുതിയ കാലത്തെ CNG കാർ ഉപഭോക്താക്കളെ എടുത്തു കാട്ടുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി കാമ്പയിനിനെക്കുറിച്ച് പറഞ്ഞു.

ഇക്കാലത്തെ സിഎൻജി കാറുകൾ വെറും പ്രവർത്തനക്ഷമത മാത്രം അല്ല എന്ന് തങ്ങൾ വിശ്വസിക്കുന്നു. ഉപഭോക്താക്കളിൽ ഭൂരിഭാഗവും യാത്രകൾ ആസ്വദിക്കുന്നതും സാഹസികതയെ ഇഷ്ടപ്പെടുന്നവരും തങ്ങളുടെ പാഷൻ പിന്തുടരുന്നവരും ആണ്. ഈ ക്യാമ്പയിനിലൂടെ, S-CNG വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനന്തമായ സാധ്യതകൾ കാര്യമായി എക്സ്പ്ലോർ ചെയ്യാൻ പുതിയ തലമുറ ഡ്രൈവർമാരെ പ്രചോദിപ്പിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതി സുസുക്കി 2010 -ലാണ് ഇന്ത്യയിൽ CNG സെഗ്‌മെൻ്റിന് തുടക്കമിട്ടത്. ഈ സാമ്പത്തിക വർഷത്തിൽ ഉയർന്ന വിൽപ്പന കണക്കുകൾ ലക്ഷ്യമിട്ടാണ് കമ്പനി പുത്തൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. CNG സെഗ്‌മെൻ്റിൽ നിലവിലുള്ള 74.1 ശതമാനം വിപണി വിഹിതം വർദ്ധിപ്പിക്കാനും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നുണ്ട്.

മാരുതി സുസുക്കിയുടെ S-CNG ടെക്‌നോളജി വാഹനങ്ങളുടെ വൈവിധ്യമാർന്ന നിരയിൽ 13 ഓളം മോഡലുകളിൽ വരുന്നു. കുഞ്ഞൻ ആൾട്ടോ K10, എസ്-പ്രെസ്സോ, സെലേരിയോ, വാഗൺആർ, ഡിസയർ, എർട്ടിഗ, ബ്രെസ, ഇക്കോ, ബലേനോ, ഫ്രോങ്ക്സ്, XL6, ഗ്രാൻഡ് വിറ്റാര, സൂപ്പർ കാരി എന്നിവയാണ് ഈ CNG മോഡലുകൾ.

18 CNG

മേൽപ്പറഞ്ഞ ബഹുമുഖ പ്രചാരണം/ ക്യാമ്പയിൻ ടിവി, ഡിജിറ്റൽ, റേഡിയോ, സോഷ്യൽ മീഡിയ ചാനലുകളിലുടനീളം നിർമ്മാതാക്കൾ പ്രമോട്ട് ചെയ്യും. ക്യാമ്പയിനിനൊപ്പം, ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനായി 'സസ്ടെയിനബിലിറ്റി ഡ്രൈവ്' സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1700 -ലധികം നഗരങ്ങളിൽ ഈ സംരംഭം നടപ്പിലാക്കിയിട്ടുണ്ട്.

മാരുതി സുസുക്കിയുടെ S-CNG വാഹനങ്ങളിൽ ഡ്യുവൽ ഇന്റർ ഡിപ്പൻഡന്റ് ECU ഉം ഇൻ്റലിജൻ്റ് ഇഞ്ചക്ഷൻ സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. ഇത് മൊത്തത്തിൽ മികച്ച പ്രകടനത്തിനും ഇന്ധനക്ഷമതയ്ക്കും ഒപ്റ്റിമൽ എയർ-ഫ്യുവൽ അനുപാതം നൽകുന്നു. CNG സ്ട്രക്ച്ചറിൽ ഉടനീളം മറ്റു കേടുപാടുകളും ലീക്കും തടയുന്നതിന് സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകളും ജോയിന്റുകളും ഉൾപ്പെടെ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളോടെയാണ് S-CNG സംവിധാനം കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് വയർ ഹാർനെസുകൾ ഷോർട്ട് സർക്യൂട്ടിംഗ് ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു, കൂടാതെ CNG ഫ്യുവൽ നിറയ്ക്കുന്ന സമയത്ത് വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയില്ലെന്ന് മൈക്രോസ്വിച്ച് ഉറപ്പാക്കുന്നു. വരും മാസങ്ങളിൽ ബ്രാൻഡ് പുതിയ സ്വിഫ്റ്റിൻ്റെ CNG പതിപ്പ് പുറത്തിറക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നെക്സ്റ്റ് ജെൻ ഡിസയർ അടിസ്ഥാനമാക്കിയുള്ള CNG വേരിയൻ്റും കമ്പനിയുടെ അണിയറയിൽ ഒരുങ്ങുകയാണ്.

More from DriveSpark

Article Published On: Tuesday, June 18, 2024, 17:54 [IST]
English summary
Maruti suzuki completes over 18 lakh cng car sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X