വണ്ടിക്കമ്പനികളിലെ 'ബിഗ്‌ബോസ്'! 40 കൊല്ലം കൊണ്ട് മാരുതി പണിതിറക്കിയത് 3 കോടി കാറുകള്‍!

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 1983 ഡിസംബറിലാണ് ഇന്ത്യയില്‍ കാര്‍ നിര്‍മാണം ആരംഭിച്ചത്. ഇന്ത്യക്കാരുടെ ഫോര്‍വീലര്‍ സ്വന്തമാക്കുകയെന്ന സ്വപ്‌നം പൂവണിയിക്കാന്‍ സഹായിച്ച ബ്രാന്‍ഡ് പതിറ്റാണ്ടുകളായി വിപണിയില്‍ ഒന്നാമന്‍മാരായി വിലസുകയാണ്. തങ്ങളുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാരുതി സുസുക്കി ഇപ്പോള്‍ ഒരു ഉത്പാദന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന മാരുതി സുസുക്കി ഇപ്പോള്‍ 3 കോടി യൂണിറ്റ് ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. 1983-ല്‍ ഐക്കണിക് M800 ഉപയോഗിച്ച് ഉല്‍പ്പാദനം ആരംഭിച്ചതിന് ശേഷം 40 വര്‍ഷവും 4 മാസവും കൊണ്ടാണ് റെക്കോര്‍ഡ് വേഗത്തില്‍ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ജപ്പാന് ശേഷം സുസുക്കി മൂന്ന് കോടിയിലേറെ വാഹനങ്ങള്‍ നിര്‍മിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

maruti suzuki 3 crore production milestone

ഹരിയാനയിലെ മനേസര്‍, ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ എന്നിവിടങ്ങളിലാണ് മാരുതി സുസുക്കിക്ക് വാഹന നിര്‍മാണ സൗകര്യങ്ങള്‍ ഉള്ളത്. മനേസര്‍ പ്ലാന്റില്‍ നിന്ന് മൊത്തം 2.68 കോടി കാറുകള്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ ബാക്കി 32 ലക്ഷം യൂണിറ്റുകള്‍ ഹന്‍സല്‍പൂരില്‍ നിന്നാണ് പുറത്തിറങ്ങിയത്. 1980-കളില്‍ M800 മോഡലുമായി യാത്രയാരംഭിച്ച മാരുതി ഈ 40 വര്‍ഷക്കാലയളവിലുടനീളം ഇന്ത്യന്‍ വാഹന വിപണിയുടെ നേതാവായിരുന്നു.

1994-ഓടെ മാരുതി സുസുക്കി 10 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് താണ്ടി. ഇന്ത്യയില്‍ കാര്‍ നിര്‍മാണം തുടങ്ങി 11 വര്‍ഷം കൊണ്ടായിരുന്നു ഈ നേട്ടം. ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച മോഡലായ M800 അല്ലെങ്കില്‍ മാരുതി 800 മോഡലാണ് വില്‍പ്പനക്ക് ബൂസ്റ്റായത്. 2005 ഏപ്രിലില്‍ ഒരു കോടി ഉല്‍പ്പാദന പിന്നിടാന്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചു.

maruti 800

തുടര്‍ന്ന് 2018 ജൂലൈയില്‍ രണ്ട് കോടി മാര്‍ക്കിലും മൂന്ന് കോടി നാഴികക്കല്ലും മറികടക്കാന്‍ പറ്റി. M800, ആള്‍ട്ടോ 800, ആള്‍ട്ടോ K10, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ഡിസയര്‍, ഒംനി, ബലേനോ, ഇക്കോ, ബ്രെസ, എര്‍ട്ടിഗ തുടങ്ങിയ ഹിറ്റ് മോഡലുകളും മാരുതി സുസുക്കിയുടെ വിജയത്തില്‍ സുപ്രധാന സംഭാവന നല്‍കി. ഈ കാറുകളില്‍ ചിലത് കമ്പനിയുടെ അരീന ഷോറൂമുകള്‍ വഴിയാണ് വില്‍ക്കുന്നത്. പ്രീമിയം മോഡലുകള്‍ നെക്‌സ ഷോറൂമുകള്‍ വഴി റീട്ടെയില്‍ ചെയ്യുന്നു.

50.59 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഈ നാഴികക്കല്ലില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ആള്‍ട്ടോ ഹാച്ച്ബാക്കാണ്. സ്വിഫ്റ്റ് (31.93 ലക്ഷം), വാഗണ്‍ആര്‍ (31.84 ലക്ഷം), M800 (29.17 ലക്ഷം) എന്നീ മോഡലുകള്‍ക്കും നേട്ടത്തില്‍ അഭിമാനിക്കാം. ഡിസയര്‍ സെഡാന്‍ (28.61 ലക്ഷം യൂണിറ്റ്), ഒംനി വാന്‍ (20.22 ലക്ഷം യൂണിറ്റ്), ബ്രെസ (11.66 ലക്ഷം യൂണിറ്റ്), എര്‍ട്ടിഗ (11.04 ലക്ഷം യൂണിറ്റ്) എന്നിവയാണ് ഉയര്‍ന്ന അളവില്‍ വില്‍പ്പനയുള്ള മറ്റ് മോഡലുകള്‍.

maruti 800

1987-ല്‍ തന്നെ കമ്പനി കയറ്റുമതി ആരംഭിച്ചിരുന്നു. ആഗോളതലത്തില്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങള്‍ കപ്പല്‍ കയറ്റി അയയ്ക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള മൊത്തം വാഹന കയറ്റുമതിയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്നത് തങ്ങളാണെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. 2030-31 സാമ്പത്തിക വര്‍ഷത്തോടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 4 ദശലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതികള്‍.

ഇതിനായി ഖാര്‍ഖോഡ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ 10 ലക്ഷം യൂണിറ്റ് ശേഷിയുള്ള രണ്ട് പുതിയ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് പ്ലാന്‍. നിലവില്‍, മാരുതി സുസുക്കി നെക്‌സ, അരീന, കൊമേഴ്‌സ്യല്‍ റീട്ടെയില്‍ ചാനലുകള്‍ വഴി 18 മോഡലുകള്‍ വില്‍ക്കുന്നു. 2030-31 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ പോര്‍ട്‌ഫോളിയോയിലുള്ള മോഡലുകളുടെ എണ്ണം 18ല്‍ നിന്ന് 28 ആയി വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് MSIL മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി 1,759,881 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ച് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന നേട്ടം കൈവരിച്ചിരുന്നു. 9.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മാരുതി സുസുക്കി രേഖപ്പെടുത്തിയത്. വരും വര്‍ഷങ്ങളില്‍ വില്‍പ്പന ഉയത്താന്‍ ആവശ്യമായ പദ്ധതികളാണ് ബ്രാന്‍ഡ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 4, 2024, 15:00 [IST]
English summary
Maruti suzuki crossed 3 crore production milestone in india within 40 years 4 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X