33 കി.മീ മൈലേജുള്ള 5 സ്റ്റാര്‍ കാര്‍ കൊട്ടക്കണക്കിന് ഇറക്കി മാരുതി! വില കേട്ടാല്‍ ഷോറൂമിലേക്ക് ഓടും
ഈ വര്‍ഷം ഇന്ത്യന്‍ കാര്‍ വിപണി കണ്ട ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നായിരുന്നു മാരുതി സുസുക്കി ഡിസയര്‍. നാലാം തലമുറ സ്വിഫ്റ്റ് മെയില്‍ വില്‍പ്പനക്കെത്തിയത് മുതല്‍ ഡിസയറിന്റെ വരവ് കാത്തിരിക്കുകയായിരുന്നു വണ്ടിപ്രാന്തന്‍മാര്‍. ഹൈപ്പ് ന്യായീകരിക്കുന്ന രീതിയില്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന എല്ലാം കാറില്‍ ഉണ്ടായിരുന്നു. സ്വിഫ്റ്റിനോട് ഒട്ടും സാമ്യമില്ലാത്ത ഡിസൈനും സണ്‍റൂഫ് അടക്കമുള്ള സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും താങ്ങാവുന്ന വിലയുമായി കാര്‍ പ്രതീക്ഷ കാത്തു. എന്നാല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ചത് ബോണസ് ആയിരുന്നു. പെട്രോളിന് പുറമേ പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ ഓപ്ഷനിലും ഡിസയര്‍ വാങ്ങാവുന്നതാണ്.
ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മൈലേജുള്ള കാര്‍ കൂടിയായിരുന്നു ഡിസയര്‍ സിഎന്‍ജി. ഇപ്പോള്‍ അപ്‌ഡേറ്റഡ് സെഡാന്റെ സിഎന്‍ജി വേരിയന്റും രാജ്യത്തുടനീളമുള്ള മാരുതി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഡീലര്‍ഷിപ്പ് യാര്‍ഡില്‍ കിടക്കുന്ന ഡിസയര്‍ സിഎന്‍ജിയുടെ ചിത്രങ്ങള്‍ ഇന്റനെറ്റില്‍ ശ്രദ്ധ നേടുകയാണ്. 2024 മാരുതി സുസുക്കി ഡിസയറിന്റെ വില ആരംഭിക്കുന്നത് 6.79 ലക്ഷം രൂപ മുതലാണ്.

മാരുതി ഡിസയര്‍ സിഎന്‍ജി VXi, ZXi എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇതിന്റെ പ്രാരംഭ വില 8.74 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). പുത്തന്‍ സ്വിഫ്റ്റിന്റെ അതേ 1.2 ലിറ്റര്‍ Z സീരീസ് 3 സിലിണ്ടര്‍ എഞ്ചിനാണ് ഡിസയറിന്റെയും ഹൃദയം. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 69 bhp പവറും 102 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സിഎന്‍ജി വേരിയന്റീകള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
പുതിയ ഡിസയര്‍ മോഡലിന്റെ പെട്രോള്‍ പതിപ്പും ഉയര്‍ന്ന മൈലേജ് നല്‍കുന്നു. പെട്രോള്‍ പതിപ്പിന്് ലിറ്ററിന് 25 കിലോമീറ്ററിലധികമാണ് മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം. ഈ കാറിന്റെ സിഎന്‍ജി വേരിയന്റുകള്‍ ഒരു കിലോ സിഎന്‍ജിക്ക് പരമാവധി 33.73 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അറിയിച്ചു. ARAI ക്ലെയിംഡ് മൈലേജ് കണക്കാണിത്. ഡിസയര്‍ സിഎന്‍ജി 37 ലിറ്റര്‍ പെട്രോള്‍ ടാങ്കും 55 ലിറ്റര്‍ കപാസിറ്റിയുള്ള സിഎന്‍ജി ടാങ്കുമായാണ് വരുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, പെയിന്റ്ഡ് അലോയ് വീലുകള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), വയര്‍ലെസ് ചാര്‍ജര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, സ്മാര്‍ട്ട് കീ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, 6 എയര്‍ബാഗുകള്‍, ഒടിഎ അപ്ഡേറ്റ്‌സ്, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, റിയര്‍ എസി വെന്റുകള്‍, 7 -ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മാരുതി ഡിസയര്‍ സിഎന്‍ജിയുടെ പ്രധാന സവിശേഷതകള്‍.
മാരുതി സുസുക്കി ഡിസയര്‍ കാര്‍ മോഡലിന് ഇന്ത്യയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും, കൂടുതല്‍ മൈലേജ് ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ അതിന്റെ സിഎന്‍ജി ഓപ്ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാരുതി ഡിസയര്‍ സിഎന്‍ജിയുടെ ഡ്രൈവിംഗ് അനുഭവം പെട്രോള്‍ മോഡലിനെ പോലെ സുഗമമാണ്. ഇതിന്റെ ഇന്ധനക്ഷമതയും ബജറ്റിന് അനുയോജ്യമായ ഓപ്ഷനുകളും ഇതിനെ മികച്ച ഫാമിലി കാറാക്കി മാറ്റുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സിഎന്‍ജി കാര്‍ പോര്‍ട്‌ഫോളിയോ മാരുതി സുസുക്കിക്കാണ്. ടാറ്റയും ഹ്യുണ്ടായിയതുമൊക്കെ ബഹുദൂരം പിന്നിലാണ്. ഡിസയറിന്റെ സിഎന്‍ജി പതിപ്പ് പൊതുവേ ടാക്‌സിക്കാര്‍ ആയിരുന്നു വാങ്ങിയിരുന്നത്. സിഎന്‍ജി കാറുകള്‍ക്ക് പരിലപാലനച്ചെലവ് കുറവായതിനാലും ഇന്ധന ലഭ്യത കൂടിയതിനാലും സ്വകാര്യ ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി ബദല്‍ ഇന്ധനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഡിസയര്‍ സിഎന്‍ജി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഡീലര്‍ഷിപ്പിലേക്ക് വിട്ടാല്‍ കാര്‍ കണ്‍കുളിര്‍ക്കേ കാണാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








