എല്ലാവര്‍ക്കും ഡിസയറിന്റെ ഈ വേരിയന്റ് മതി! കൊടുക്കുന്ന പൈസക്കുള്ള മുതലുണ്ട്

മാരുതി സുസുക്കിയുടെ ജനപ്രിയ സബ് കോംപാക്ട് സെഡാനായ ഡിസയറിന്റെ നാലാം തലമുറ പതിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി. വെറും 6.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ കാര്‍ പുറത്തിറങ്ങിയത്. ടോപ് സ്പെക് വേരിയന്റിന് 10.14 ലക്ഷം രൂപയാണ് മുടക്കേണ്ടത്. വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ കാറിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും കിടിലന്‍ സ്റ്റൈലിംഗും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വരുന്ന കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഒത്തിരി പേരുണ്ട്. അവര്‍ക്ക് കാറിലെ പൈസ വസൂലാകുന്ന വേരിയന്റ് ഏതാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

LXi, VXi, ZXi, ZXi പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് 2024 ഡിസയര്‍ ഓഫര്‍ ചെയ്യുന്നത്. ഗാലന്റ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, മാഗ്മ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, നട്മഗ് ബ്രൗണ്‍, അല്ലൂറിംഗ് ബ്ലൂ എന്നിങ്ങനെ മൊത്തം ഏഴ് കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. പുതിയ സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിന്റെയും ഹൃദയം.

maruti dzire mid variant vxi amt

മാരുതി ഡിസയറിന്റെ ബുക്കിംഗ് പരിശോധിക്കുമ്പോള്‍ കൂടുതലും VXi വേരിയന്റിനാണെന്നാണ് വിവരം. ഈ വേരിയന്റില്‍ ആളുകള്‍ ആഗ്രഹിക്കുന്ന പ്രധാന സവിശേഷതകള്‍ എല്ലാം തന്നെയുണ്ട്. ബേസ് LXi വേരിയന്റില്‍ നിരവധി ഫീച്ചറുകള്‍ കുറവാണ്. അതേസമയം VXi വേരിയന്റില്‍ അത്യാവശ്യം വേണ്ട ഫീച്ചറുകള്‍ ഉണ്ടെന്ന് മാത്രമല്ല ZXi അല്ലെങ്കില്‍ ZXi പ്ലസ് എന്നീ ടോപ് വേരിയന്റുകളേക്കാള്‍ കുറഞ്ഞ വിലയില്‍ കിട്ടുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഡിസയറിന്റെ വാല്യു ഫോര്‍ മണി വേരിയന്റായി VXi കണക്കാക്കപ്പെടുന്നു. ഇനി VXi വേരിയന്റില്‍ മാരുതി എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയേണ്ടേ?. ഈ കാറിന്റെ മുന്‍വശത്ത് ക്രോം ഘടകമുള്ള ഗ്രില്‍ ഏരിയയും ബോഡി കളറിലുള്ള ഒആര്‍വിഎമ്മും നല്‍കിയിരിക്കുന്നത്. ബോഡി കളറില്‍ നല്‍കിയിരിക്കുന്ന ഡോര്‍ ഹാന്‍ഡില്‍ ഏരിയയില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററും നല്‍കിയിട്ടുണ്ട്. സ്റ്റീല്‍ വീലുകളാണ് ഇതിന് ലഭിക്കുക.

maruti dzire mid variant vxi amt

OTA അപ്‌ഡേറ്റുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കാറിന് ലഭിക്കുന്നു. സ്റ്റിയറിംഗ് വീലുകള്‍ക്കിടയില്‍ വിവിധ കണ്‍ട്രോളുകള്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. പിന്നില്‍ പ്രത്യേക എസി വെന്റുകളും രണ്ടാം നിര യാത്രക്കാര്‍ക്കായി ടൈപ്പ് സി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.

2024 ഡിസയറിന്റെ എല്ലാ വേരിയന്റുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ ലഭിക്കുന്നു. മുന്‍വശത്ത് രണ്ട് എയര്‍ബാഗുകളും വശങ്ങളില്‍ കര്‍ട്ടന്‍ ക്രമീകരണവും ഇതിന് ലഭിക്കുന്നു. എഞ്ചിന്‍ ഇമ്മൊബിലൈസര്‍, റിയര്‍ ഡിഫോഗര്‍, ഹൈ സ്പീഡ് വാണിംഗ് അലേര്‍ട്ട്, 3 പോയിന്റ് ബെല്‍റ്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഇപി, റിയര്‍ ബക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും കാറിന് ലഭിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് ഡിസയര്‍.

maruti dzire mid variant vxi amt

ഓരോരുത്തരുടെയും പരിഗണനകളും ആവശ്യങ്ങളും ബജറ്റും മനസ്സില്‍ കണ്ടാണ് ബ്രാന്‍ഡുകള്‍ ഓരോ കാറിന്റെയും വേരിയന്റുകള്‍ തരംതിരിക്കുന്നത്. ഡിസയറിന്റെ VXi വേരിയന്റിന് 7.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് നിരത്തിലെത്തുമ്പോള്‍ ഏകദേശം 9.29 ലക്ഷം രൂപയാകും. ഇതേ വേരിയന്റില്‍ തന്നെ സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്. 10.25 ലക്ഷം രൂപയാണ് VXi സിഎന്‍ജിയുടെ ഓണ്‍റോഡ് വില വരിക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 24, 2024, 13:00 [IST]
English summary
Maruti suzuki dzire mid spec vxi best value for money variant explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X