എന്നാലും എന്റെ ഡിസയര്‍ കുട്ടാ... നീ ഇതെങ്ങനെ? മാരുതി കാറിന് 5 സ്റ്റാര്‍ നേടിക്കൊടുത്ത സംഗതികള്‍

ഇന്ന് (14 നവംബര്‍ 2024) ഒന്നിലേറെ മഹീന്ദ്ര വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മഹീന്ദ്ര ഥാര്‍ റോക്‌സ് XUV 3XO, XUV400 എന്നീ കാറുകളാണ് ഇടിക്കൂട്ടില്‍ നിന്ന് ഫുള്‍മാര്‍ക്ക് നേടി പാസായത്. മഹീന്ദ്രയുടെ പുതിയ കാറുകള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ മുറ്റായതിനാല്‍ ഇത് നമ്മള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ വാഹനപ്രേമികളെ മാത്രമല്ല എതിരാളികളെ പോലും അമ്പരപ്പിച്ച് കൊണ്ട് ഒരു മാരുതി കാര്‍ കഴിഞ്ഞ ദിവസം 5 സ്റ്റാര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. അതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതെ, നാലാം തലമുറ ഡിസയര്‍ കോംപാക്ട് സെഡാനെ കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്.

നവംബര്‍ 11-ന് ഇന്ത്യയില്‍ അവതരിപ്പിച്ച സബ് കോംപാക്റ്റ് സെഡാന്റെ പുതിയ തലമുറ മോഡല്‍ രൂപകല്‍പ്പനയിലും ഫീച്ചര്‍ ഫ്രണ്ടിലും മാത്രമല്ല സേഫ്റ്റിയിലും വേറെ ലെവലാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ സെഡാന്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മാരുതി സുസുക്കി കാറായി മാറി. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 34-ല്‍ 31.2 പോയിന്റും കുട്ടികളുടെ സംരക്ഷണയില്‍ 49-ല്‍ 39.20 പോയിന്റും നേടിയാണ് ഡിസയര്‍ പഞ്ചനക്ഷത്രം കരസ്ഥമാക്കിയത്.

5

നാലാം തലമുറ ഡിസയര്‍ (2024 Maruti Suzuki Dzire) ഗ്ലോബല്‍ NCAP-ന്റെ കൂടുതല്‍ കര്‍ശനമായ ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പരീക്ഷിച്ചത്. ഇതിനോടകം 15 മാരുതി കാറുകള്‍ GNCAP പരീക്ഷിച്ചിട്ടുണ്ട്. രസകരമായ സംഗതി എന്തെന്നാല്‍ ഡിസയര്‍ കാര്‍ മാരുതി സ്വമേധയാ ടെസ്റ്റിന് അയക്കുകയായിരുന്നു. ബാക്കി കാറുകളുടെ കാര്യം അങ്ങനെ അല്ലെന്ന് അറിയുമ്പോള്‍ കമ്പനിയുടെ ആത്മവിശ്വാസം എത്രത്തോളം ആയിരിക്കുമെന്ന് മനസ്സിലാക്കാമല്ലോ.

ഡിസയറിന്റെ മുന്‍തലമുറ മോഡല്‍ ഗ്ലോബല്‍ NCAP ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 2 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. 2024 മാരുതി ഡിസയറിനെ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടാന്‍ സഹായിച്ച ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. അതാണ് ഇനി പറയാന്‍ പോകുന്നത്.

5

മാരുതി സുസുക്കിയുടെ അടുത്ത തലമുറ ഹാര്‍ട്ട് പ്ലാറ്റ്ഫോമിനെ (Heartect Platform) അടിസ്ഥാനമാക്കിയുള്ള ഡിസയര്‍ സബ് കോംപാക്ട് സെഡാനില്‍ ഒരു കൂട്ടം സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയതാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (HHA), എഞ്ചിന്‍ ഇമ്മൊബിലൈസര്‍, റിയര്‍ ഡീഫോഗര്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഹൈ സ്പീഡ് വാണിംഗ് അലര്‍ട്ട്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയാണ് ഡിസയറില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റ് സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍.

5

പുതിയ ഡിസയറിന് പ്രീ-ടെന്‍ഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള മുന്‍ സീറ്റ് ബെല്‍റ്റുകളും ലഭിക്കുന്നു. എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ലാമ്പും ബസറും സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇവ കൂടാതെ പുതിയ തലമുറ മാരുതി സുസുക്കി ഡിസയര്‍ സെഡാനില്‍ ചില ഓപ്ഷണല്‍ സുരക്ഷാ ഫീച്ചറുകളും വരുന്നുണ്ട്. ഇവ സബ് കോംപാക്റ്റ് സെഡാന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.

റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, 360 ഡിഗ്രി സറൗണ്ട് വ്യൂ എച്ച്ഡി ക്യാമറ, ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം (ഷോക്ക് സെന്‍സര്‍), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഡേ/നൈറ്റ് അഡ്ജസ്റ്റബിള്‍ ഐആര്‍വിഎം എന്നിവ പുതിയ മാരുതി ഡിസയറിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭ്യമാണ്.

മള്‍ട്ടി -ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, കൂടാതെ സംഗിള്‍ പേന്‍ ആണെങ്കിലും ഒരു സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായ ഇലക്ട്രിക് സണ്‍റൂഫ് എന്നിങ്ങനെ നിരവധി സവിശേഷതകളും ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്. പുത്തന്‍ ഡിസയറിന്റെ ബേസ് വേരിയന്റിന്റെ വില വെറും 6.79 ലക്ഷം രൂപ മാത്രമാണ്. ടോപ് സ്‌പെക് വേരിയന്റിന് 10.14 ലക്ഷം രൂപ നല്‍കണം.

More from DriveSpark

Article Published On: Thursday, November 14, 2024, 18:45 [IST]
English summary
Maruti suzuki dzire sedans safety features helped to achieve global ncap 5 star safety ratings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X