അവസാന വട്ട മിനുക്കുപണികള്‍ കൂടി! രാജ്യം കാത്തിരിക്കുന്ന ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ നിരത്തില്‍

ഇന്ത്യക്കാര്‍ ഏവരും ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ഇലക്ട്രിക് കാര്‍ ആണ് മാരുതി സുസുക്കി ഇ വിറ്റാര (Maruti Suzuki e Vitara). eVX കണ്‍സെപ്റ്റ് എന്ന പേരില്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ മാലോകരെ കാണിച്ചത്. ഈ വര്‍ഷം ഇവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഇറ്റലിയിലെ മിലാനില്‍ വെച്ച് വെളിപ്പെടുത്തി. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലൂടെ ആഗോള അരങ്ങേറ്റം കുറിക്കുമെന്ന് കരുതപ്പെടുന്ന ഇവി ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുകയാണ്.

സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ പോകുന്ന ഇവി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ലോഞ്ചിന് മുന്നോടിയായി കാറിന്റെ ടെസ്റ്റിംഗ് ദ്രുതഗതിയിലാണ് നടക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ റോഡുകളില്‍ ടെസ്റ്റിംഗ് നടത്തുന്നതിനിടെ ആദ്യമായി മാരുതി ഇ വിറ്റാര ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. പുത്തന്‍ സ്‌പൈ ചിത്രത്തില്‍ നിന്ന് കാറില്‍ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

maruti e vitara spied

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും മറച്ചിരിക്കുന്ന രീതിയില്‍ തിരക്കേറിയ റോഡിലൂടെ പോകുന്നത് കാണാം. കാര്‍ കവര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സിലൗട്ട് കാണുമ്പോള്‍ തന്നെ അത് മാരുതി സുസുക്കി ഇ വിറ്റാരയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ പുതിയ സ്‌പൈ ചിത്രങ്ങളില്‍ കാറിന്റെ പിന്‍വശം മാത്രമാണ് നമുക്ക് കാണാന്‍ സാധിക്കുക.

കാറിന്റെ പിന്‍ഭാഗത്ത് ഷാര്‍ക്ക് ഫിന്‍ ആകൃതിയിലുള്ള ആന്റിനയും റൂഫ് മൗണ്ടഡ് സ്പോയിലറും കാണാം. പിന്‍ഭാഗത്ത് കൂടി ഒരു ലൈന്‍ താഴേക്ക് പോകുന്നത് കാണാം. അത് എല്‍ഇഡി ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാര്‍ ആയിരിക്കാം. കാറിന്റെ സൈഡ് പില്ലറുകള്‍ കറുപ്പ് നിറത്തിലാണ് നല്‍കിയിരിക്കുന്നത്. അലോയ് വീലുകളെ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് വീല്‍ ആര്‍ച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

maruti e vitara spied

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ട്രൈ-സ്ലാഷ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മുന്‍വശത്തെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിയര്‍ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രൊഡക്ഷന്‍ സ്‌പെക്ക് കാറിന്റെ ചിത്രങ്ങളില്‍ നിന്ന് മനസ്സിലായതാണ്. 18 ഇഞ്ച് അല്ലെങ്കില്‍ 19 ഇഞ്ച് അലോയ് വീലുകളിലാവും ഇലക്ട്രിക് എസ്‌യുവി ഓടുക. പുത്തന്‍ ഡിസൈനിലുള്ള സെന്റര്‍ കണ്‍സോള്‍, വെര്‍ട്ടിക്കല്‍ എയര്‍ വെന്റുകള്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിങ്ങനെ ആരെയും ആകര്‍ഷിക്കുന്ന ഫീച്ചറുകള്‍ കാറിന്റെ അകത്ത് ഒരുക്കുന്നു.

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വ്യത്യസ്ത ഡ്രൈവ് മോഡുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഹീറ്റഡ് മിററുകള്‍ തുടങ്ങിയവയായിരിക്കും കാറില്‍ വരുന്ന മറ്റ് പ്രധാന സവിശേഷതകള്‍. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ ചില ADAS ഫീച്ചറുകള്‍ മാരുതി ഇവിയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

മാരുതി സുസുക്കിയുടെ പുതിയ ഹാര്‍ടെക്റ്റ്-ഇ പ്ലാറ്റ്ഫോമിലായിരിക്കും ഇവി പണികഴിപ്പിക്കുക. പെര്‍ഫോമന്‍സും എനര്‍ജി എഫിഷ്യന്‍സിയും മെച്ചപ്പെടുത്താനായി ഈ പ്ലാറ്റ്‌ഫോമിന്റെ ഭാരം കുറച്ചിട്ടുണ്ട്. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ ഇ വിറ്റാര ഓഫര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-വിറ്റാര ഫുള്‍ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിംഗിള്‍ മോട്ടോറുള്ള 49kWh ബാറ്ററി പായ്ക്ക് 144 bhp പവറും 189 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ വലിയ 61 kWh ബാറ്ററി 174 bhp പവറും 189 Nm ടോര്‍ക്കും നല്‍കും. അതേസമയം ഓള്‍വീല്‍ ഡ്രൈവ് സംവിധാനമുള്ള വേരിയന്റുകള്‍ക്ക് 300 Nm വരെ ടോര്‍ക്കുണ്ടാവുമെന്നാണ് വിവരം. ഓള്‍ഗ്രിപ്പ് സംവിധാനമുള്ളതിനാല്‍ ഓഫ്-റോഡിനും ഇലക്ട്രിക് എസ്‌യുവി പറ്റും.

അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ വിപണികളില്‍ അടുത്ത കാലത്തായി ഇലക്ട്രിക് കാറുകളുടെ വില്‍പ്പന മന്ദഗതിയിലാണ്. അതുകൊണ്ട് തന്നെ മാരുതിയും ഇപ്പോള്‍ പ്രധാനമായും ഹൈബ്രിഡ് കാറുകളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനിടെയില്‍ വളരെ സാവധാനം ഇവി വിപണിയില്‍ കാലൂന്നാനാണ് ശ്രമം. ഇന്ത്യക്കാരെ കാര്‍ വാങ്ങാന്‍ പഠിപ്പിച്ച മാരുതി തന്നെ അവരെ ഇവികളിലേക്കും അടുപ്പിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Thursday, November 21, 2024, 18:18 [IST]
English summary
Maruti suzuki e vitara electric suv spotted testing in india for first time details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X