മഞ്ഞിൽ ആറാടി e-വിറ്റാര; ടാറ്റ ഇവികൾക്ക് തുറന്ന വെല്ലുവിളിയുമായി മാരുതി

ഇന്ത്യൻ ചെറുകാർ വിപണി മുതൽ എസ്‌യുവി സെഗ്മെന്റ് വരെ കീഴടക്കിയതിനു ശേഷം മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിപണിയിലേക്കും തങ്ങളുടെ സാനിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. തങ്ങളുിടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ eVitara ഉപയോഗിച്ചാണ് ഇലക്ട്രിക് വാഹന രംഗത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നത്. കഴിഞ്ഞ മാസം ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി നിർമ്മാതാക്കൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനോടകം വാഹനം പലതവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ eVitara യുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടക്കും എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പായി, മഞ്ഞിൽ തങ്ങളുടെ AWD സിസ്റ്റം എങ്ങനെ ഈ e-വിറ്റാരയിൽ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സുസുക്കി പുറത്തിറക്കി. സുസുക്കി ഗ്ലോബൽ തങ്ങളുടെ യുട്യൂബ് ചാനലിലാണ് ഈ ടെസ്റ്റ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഈ വീഡിയോയിൽ, eVitara പ്രോട്ടോടൈപ്പ് മഞ്ഞിൽ കാര്യമായ പരീക്ഷണത്തിന് വിധേയമാവുന്നത് നമുക്ക് കാണാനാവും. ജപ്പാനിലെ ഹോക്കൈഡോയിലെ പ്രൂവിംഗ് ഗ്രൗണ്ടിലാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഈ പരീക്ഷണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മഞ്ഞുവീഴ്ചയുള്ള സാഹചര്യങ്ങളിൽ വാഹനം ഓടിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവുമോ എന്നത് കണ്ടെത്തുക എന്നതായിരുന്നു ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം.

എന്നാൽ, വീഡിയോയിൽ e-വിറ്റാര വളരെ അനായാസമായി മഞ്ഞുപാളികളിലൂടെ സഞ്ചരിക്കുന്നത് നമുക്ക് കാണാം. ഇലക്ട്രിക് എസ്‌യുവിയുടെ AWD സിസ്റ്റം വാഹനത്തിന്റെ ട്രാക്ഷൻ നിലനിർത്തുകയും മഞ്ഞിൽ കുടുങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുന്നു എന്നത് ഉറപ്പാക്കുന്നു. മഞ്ഞുവീഴ്ചയിൽ വാഹനമോടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ ഒരു നിശ്ചിത വേഗത സ്ഥിരമായി നിലനിർത്താൻ എല്ലായ്പ്പോഴും ശുപാർശ ചെയ്യപ്പെടുന്നു.

ഈ സാഹചര്യത്തിൽ, നിയന്ത്രിത പരിതസ്ഥിതിയിലാണ് എസ്‌യുവി പരീക്ഷിച്ചത്, കൂടാതെ പരിശോധനയ്ക്കിടെ ഏതെങ്കിലും അപകടങ്ങൾ സംഭവിച്ചാലും അവ നേരിടാൻ ടീം തയ്യാറെടുത്തിരുന്നു. മഞ്ഞുവീഴ്ചയുള്ള പർവതങ്ങളിൽ വാഹനമോടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങളുടെ വാഹനത്തിന് മതിയായ ഗ്രിപ്പ് ഉണ്ടെന്ന് ഉറപ്പാക്കാൻ വിന്റർ ടയറുകളും സ്നോ ചെയിനുകളും ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ഡ്രൈവ് ചെയ്യാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രതലങ്ങളിൽ ഒന്നാണ് മഞ്ഞ്/ സ്നോ, പലപ്പോഴും എക്സ്പേർട്ടായ ഡ്രൈവർമാർക്ക് വരെ നിയന്ത്രണം എളുപ്പത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. അതിനാൽ അത്തരം സാഹചര്യങ്ങളിൽ വാഹങ്ങളുടെ ഇത്തരം കഴിവുകളും മികവുകളും വളരെയധികം സഹായം ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല.

ഇനി e-വിറ്റാരയിലേക്ക് മടങ്ങി വരുമ്പോൾ, വീഡിയോയിൽ കാണുന്ന പ്രോട്ടോടൈപ്പിൻ്റെ എക്സ്റ്റീരിയർ രൂപകൽപ്പനയും ഡിസൈനും കഴിഞ്ഞ മാസം നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്ത എസ്‌യുവിയുമായി പൊരുത്തപ്പെടുന്നതാണ്. ഒരു എസ്‌യുവിയുടെ നോർമൽ ബോക്‌സി ഡിസൈൻ ഇതിൽ പ്രകടമാണ്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, കണക്റ്റഡ് ക്ലിയർ ലെൻസ് ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് മാരുതി സുസുക്കി eVitara വാഗ്ദാനം ചെയ്യുന്നത്. 144 bhp മാക്സ് പവറും 189 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 49 kWh യൂണിറ്റ് ഒരു സിംഗിൾ മോട്ടോർ സെറ്റപ്പിലാവും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

അടുത്ത വേരിയൻ്റിൽ ഡ്യുവൽ മോട്ടോർ സെറ്റപ്പോടുകൂടിയ 61 kWh ബാറ്ററി പായ്ക്ക് അവതരിപ്പിക്കും. ഇത് സിംഗിൾ -മോട്ടോർ സജ്ജീകരണത്തിൽ 174 bhp പവറും ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനിൽ 184 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സുസുക്കി തങ്ങളുടെ ഡ്യുവൽ -മോട്ടോർ AWD സിസ്റ്റത്തെ ഓൾഗ്രിപ്പ്-e എന്നാണ് വിളിക്കുന്നത്. ഈ സിസ്റ്റത്തിൽ ഒരു ട്രെയിൽ മോഡും ഉൾപ്പെടുന്നു, ഇത് കുറഞ്ഞ ട്രാക്ഷനുള്ള വീലുകളിൽ നിന്ന് ബ്രേക്ക് ചെയ്ത് ടോർക്ക് റീഡയറക്ട് ചെയ്ത് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യലിന് സമാനമായി പ്രവർത്തിക്കുന്നു. e-വിറ്റാരയുടെ വലിയ ബാറ്ററി വേരിയന്റിന് സിംഗിൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, December 30, 2024, 12:42 [IST]
English summary
Maruti suzuki e vitara electric suv testing in snow video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X