എസ്‌യുവികളെ പിന്നിലാക്കി വീണ്ടും ഫസ്റ്റടിച്ചു! 8.69 ലക്ഷത്തിന്റെ 7 സീറ്റര്‍ മാരുതി കാറിന് പിന്നാലെ രാജ്യം

ഒക്‌ടോബര്‍ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ സര്‍പ്രൈസുകള്‍ ഒന്നുമില്ലാതെ മാരുതി സുസുക്കി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2024 ഒക്‌ടോബറില്‍ മൊത്തം 2 ലക്ഷം യൂണിറ്റിന് മുകളിലാണ് മാരുതിയുടെ വില്‍പ്പന. ആഭ്യന്തര വിപണിയിലെ വില്‍പ്പന മാത്രം ഒന്നര ലക്ഷം യൂണിറ്റിന് മുകളിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയെടുത്താന്‍ അതില്‍ ആറെണ്ണം മാരുതിയുടേതാണ്. ടാറ്റയുടെ രണ്ട് കാറുകളും ഹ്യുണ്ടായിയുടെയും മഹീന്ദ്രയുടെയും ഓരോ കാറുകളും ടോപ് 10 പട്ടികയില്‍ ഇടംനേടി. പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

2024 സെപ്റ്റംബര്‍ മാസത്തിന് സമാനമായി പോയ മാസം ഇന്ത്യയില്‍ വില്‍പ്പനയില്‍ രാജാവായ കാര്‍ മോഡല്‍ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമായിരുന്നു. എസ്‌യുവികള്‍ക്ക് വന്‍ ഡിമാന്‍ഡുള്ള സമയത്ത് മാരുതി സുസുക്കിയില്‍ നിന്നുള്ള 7 സീറ്റര്‍ എംപിവിയായ എര്‍ട്ടിഗയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. എര്‍ട്ടിഗയ്ക്ക് പുറമെ സെപ്റ്റംബറിലെ പട്ടികയിലുണ്ടായിരുന്ന ആദ്യത്തെ നാല് കാറുകള്‍ സ്ഥാനം നിലനിര്‍ത്തി.

maruti ertiga

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ 7 സീറ്റര്‍ കാറുകളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ഒക്‌ടോബറില്‍ 18,785 യൂണിറ്റ് വില്‍പ്പനയുമായാണ് എര്‍ട്ടിഗ ഒന്നാം സ്ഥാനം നേടിയത്. 12 മാസങ്ങള്‍ക്ക് മുമ്പ് 14,209 യൂണിറ്റ് മാത്രമായിരുന്നു എര്‍ട്ടിഗയുടെ വില്‍പ്പന. 32 ശതമാനമാണ് എര്‍ട്ടിഗയുടെ വാര്‍ഷിക വളര്‍ച്ച. 7 പേര്‍ക്ക് കയറാവുന്ന ഈ കാറിന്റെ വില തുടങ്ങുന്നത് 8.69 ലക്ഷം രൂപ മുതലാണ്. 26 കിലോമീറ്ററിന് മുകളില്‍ മൈലേജ് പറയുന്ന സിഎന്‍ജി വേരിയന്റാണ് കാറിന്റെ തുറുപ്പുചീട്ട്.

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ് രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം നാലാം തലമുറ മോഡല്‍ പുറത്തിറങ്ങിയതിന് ശേഷം സ്വിഫ്റ്റ് മികച്ച പെര്‍ഫോമന്‍സ് തുടരുന്നുണ്ട്. സ്വിഫ്റ്റ് കഴിഞ്ഞ മാസം 17,539 യൂണിറ്റ് വില്‍പ്പന നേടിയെങ്കിലും മുന്‍ വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ ഇടിവാണ് നേരിട്ടത്. 2023 ഒക്‌ടോബറില്‍ 20,598 യൂണിറ്റായിരുന്നു സ്വിഫ്റ്റിന്റെ വില്‍പ്പന. 15 ശതമാനമാണ് ഇടിവ്.

2024 hyundai creta

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയെന്ന പട്ടം സ്വന്തമാക്കി ഹ്യുണ്ടായി ക്രെറ്റ മൂന്നാം സ്ഥാനത്തെത്തില്‍ 2023 ഒക്‌ടോബറില്‍ വിറ്റ 13,077 യൂണിറ്റില്‍ നിന്ന് ക്രെറ്റയുടെ കച്ചവടം 17,497 യൂണിറ്റിലെത്തി. 34 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മിഡ്‌സൈസ് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. 16,565 യൂണിറ്റ് വില്‍പ്പനയുമായി മാരുതിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസ നാലാം സ്ഥാനം സ്വന്തമാക്കി. 2023 ഒക്‌ടോബറിലെ 16,050 യൂണിറ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വളര്‍ച്ചയാണ് ബ്രെസ നേടിയത്.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് 16,419 യൂണിറ്റ് വില്‍പ്പനയുമായി അഞ്ചാം സ്ഥാനത്തെത്തി. 2023 ഒക്‌ടോബറിലെ (11357 യൂണിറ്റ്) കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ 45 ശതമാനത്തിന്റെ വമ്പന്‍ വളര്‍ച്ചയാണ് ക്രോസ്ഓവര്‍ എസ്‌യുവി നേടിയിരിക്കുന്നത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് ഫ്രോങ്ക്‌സിന് പിന്നില്‍ ആറാമത്. 2023 ഒക്‌ടോബറില്‍ വിറ്റ 16,594 യൂണിറ്റില്‍ നിന്ന് മൂന്ന് ശതമാനം ഇടിവോടെ 16082 യൂണിറ്റായിരുന്നു കഴിഞ്ഞ മാസം ബലേനോയുടെ വില്‍പ്പന.

മൂന്ന് ശതമാനം വളര്‍ച്ചയോടെ 15,740 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ പഞ്ച് ഏഴാമതുണ്ട്. ഈ വര്‍ഷം ഏതാനും മാസം ഇന്ത്യയിലെ നമ്പര്‍ വണ്‍ കാറായിരുന്ന പഞ്ചിന്റെ ഡിമാന്‍ഡ് കുറയുന്നതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌കോര്‍പിയോ സീരീസ് 15,677 യൂണിറ്റ് വില്‍പ്പനയുമായി എട്ടാം സ്ഥാനത്തെത്തി. മുന്‍ വര്‍ഷം വിറ്റ 13,578 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സ്‌കോര്‍പിയോ N, ക്ലാസിക് മോഡലുകള്‍ ചേര്‍ന്ന് നേടിയത്.

ടാറ്റ നെക്‌സോണ്‍ വീണ്ടും ടോപ് 10 പട്ടികയില്‍ കയറിയിയിട്ടുണ്ട്. ഉത്സവകാല ഓഫറുകളുടെ ബലത്തില്‍ ടാറ്റ കഴിഞ്ഞ മാസം 14759 നെക്‌സോണുകള്‍ വിറ്റഴിച്ചു. എന്നാല്‍ മുന്‍വര്‍ഷമുമായി താരതമ്യം ചെയ്യുമ്പോള്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വില്‍പ്പനയില്‍ 13 ശതമാനത്തിലധികം ഇടിവുണ്ട്. 2023 ഒക്‌ടോബറില്‍ ടാറ്റ 16,887 നെക്‌സോണുകള്‍ വിറ്റിരുന്നു.

maruti grand vitara

മാരുതിയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയാണ് പട്ടിക പൂര്‍ത്തിയാക്കുന്നത്. പോയമാസം 14,083 ഉപഭോക്താക്കളാണ് ഗ്രാന്‍ഡ് വിറ്റാര തേടിയെത്തിയത്. 2023 ഒക്‌ടോബറില്‍ വിറ്റ 10,834 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തോളം ഇവളര്‍ച്ചയാണ് മിഡ്‌സൈസ് എസ്‌യുവി നേടിയത്. ഉത്സവ സീസണില്‍ ഇന്ത്യക്കാര്‍ക്ക് എന്നും പ്രിയം മാരുതി കാറുകളാണ്. ആ ട്രെന്‍ഡ് തന്നെയാണ് വില്‍പ്പനയിലും കണ്ടത്.

More from DriveSpark

Article Published On: Wednesday, November 6, 2024, 17:23 [IST]
English summary
Maruti suzuki ertiga becomes indias best selling car for second consecutive month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X