26 കി.മീ മൈലേജ്, 7 പേര്‍ക്ക് പോകാവുന്ന കാര്‍ കുറഞ്ഞ വിലയില്‍! ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 43000 പേര്‍
ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ മാരുതി സുസുക്കി ഡീസല്‍ എഞ്ചിനോട് വിട പറഞ്ഞിരുന്നു. ഡീസല്‍ എഞ്ചിന്‍ കാറുകളുടെ അഭാവം നിമിത്തമുള്ള വില്‍പ്പനക്കുറവ് മറികടക്കാനായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മ്മാതാക്കള്‍ സിഎന്‍ജി പോര്‍ട്‌ഫോളിയോ വലുതാക്കി. നിലവില്‍ 12 കാറുകളാണ് മാരുതി സുസുക്കി (Maruti Suzuki) ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി ഓഫര്‍ ചെയ്യുന്നത്. XL6, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ഡിസയര്‍, വാഗണ്‍ആര്‍, ബ്രെസ, സെലേറിയോ, ഇക്കോ, ആള്‍ട്ടോ K10, ബ്രെസ, എര്‍ട്ടിഗ എന്നിവയാണ് നിലവില്‍ മാരുതിയുടെ സിഎന്‍ജി (Maruti CNG Cars) ലൈനപ്പില്‍ ഉള്ളത്.
ഇതില്‍ തന്നെ സിഎന്‍ജി കാറുകളുടെ ബലത്തില്‍ എര്‍ട്ടിഗ എംപിവി സമീപകാലത്തായി മികച്ച വില്‍പ്പന നേടുകയാണ്. 15,902 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി എര്‍ട്ടിഗ എംപിവി കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടിയിരുന്നു. 2023 ജൂണില്‍ വിറ്റ 8422 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 89 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി കാര്‍. 2024 ജൂലൈ വരെ മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജിക്ക് 43,000 പെന്‍ഡിംഗ് ഓര്‍ഡറുകള്‍ ഉള്ളതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതായത് 43,000 ഉപഭോക്താക്കളാണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
7 പേര്‍ക്ക് യാത്ര ചെയ്യാമെന്നതിനൊപ്പം ഉയര്‍ന്ന മൈലേജും കൂടി ലഭിക്കുന്നതാണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടാന്‍ കാരണം.1.5 ലിറ്റര്‍ 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജിക്ക് കരുത്തേകുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 102 bhp പവറും 136 Nmടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ട് 87 bhp, 121 Nm ആയി കുറയുന്നു. പവര്‍ കുറഞ്ഞാലും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല മൈലേജ് ലഭിക്കുമെന്നതാണ് മെച്ചം. എര്‍ട്ടിഗ സിഎന്‍ജിക്ക് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഒരു 7 സീറ്റര്‍ കാറിന് ഇത്രയും ഉയര്‍ന്ന മൈലേജ് ലഭിക്കുമ്പോള്‍ ജനങ്ങള്‍ ഇരച്ചെത്തിയില്ലെങ്കിലല്ലേ അത്ഭുതം.
VXi (O), ZXi (O) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ VXi (O) വേരിയന്റിന് 10.78 ലക്ഷം രൂപയും ZXi (O) വേരിയന്റിന് 11.88 ലക്ഷം രൂപയുമാണ് വില. ഇവ രണ്ടും എക്സ് ഷോറൂം വിലയാണ്. ഓണ്‍-റോഡ് വില ഇതിലും അല്‍പ്പം കൂടുതലായിരിക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഉയര്‍ന്ന മൈലേജുള്ള വലിയ കുടുംബങ്ങളുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി. മാത്രമല്ല ടാക്‌സി സര്‍വീസിന് ഉപയോഗപ്പെടുത്താനും എര്‍ട്ടിഗ മികച്ചതാണ്. എര്‍ട്ടിഗയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ റൂമിയോണും സിഎന്‍ജിയില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇതിനും ഉയര്‍ന്ന കാത്തിരിപ്പ് കാലയാളവാണുള്ളത്. വണ്ടി കൊടുത്ത് തീര്‍ക്കാന്‍ പറ്റാതെ വന്നതോടെ ഒരുവേള റൂമിയോണ്‍ സിഎന്‍ജിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് ടൊയോട്ട നിര്‍ത്തിയിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








