എത്തിയത് 10 ലക്ഷം കുടുംബങ്ങളില്‍! ഇന്നോവയെ നോക്കുകുത്തിയാക്കി എംപിവി സെഗ്‌മെന്റ് തൂക്കി എര്‍ട്ടിഗ

മള്‍പ്പി പര്‍പ്പസ് വാഹനങ്ങള്‍ (എംപിവി) ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ജനപ്രിയമാണ്. എതിരാളികളെ ഒരു വള്ളപ്പാടകലെ നിര്‍ത്തിക്കൊണ്ട് സെഗ്‌മെന്റ് ഭരിക്കുന്നത് മാരുതി സുസുക്കി എര്‍ട്ടിഗയാണ്. ഇപ്പോള്‍ മാരുതിയുടെ ഈ 7 സീറ്റര്‍ കാര്‍ ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.

2012-ലാണ് ഇന്തോ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഈ യൂടിലിറ്റി വാഹനം ആദ്യമായി ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. 3 നിരകളുള്ള ഈ കാറില്‍ ആകെ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ കാറാണ് മാരുതി സുസുക്കി എര്‍ട്ടിഗ. മാത്രമല്ല ഫ്‌ലിറ്റ് ഉപോക്താക്കള്‍ക്കിടയിലും ജനപ്രിയമായ കാറാണ് മാരുതി സുസുക്കി എര്‍ട്ടിഗ.

maruti ertiga

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ എംപിവിയായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. റെനോ ട്രൈബര്‍, കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് എര്‍ട്ടിഗയുടെ മത്സരം. എങ്കിലും ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെയും വിപണി വിഹിതത്തിന്റെ മൂന്നിലൊന്നും കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയതിന്റെ 10-ാം വാര്‍ഷിം ആഘോഷിച്ച 2022-ലാണ് എംപിവി മാരുതി സുസുക്കി അവസാനമായി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്.

XL6, ഇന്‍വിക്‌റ്റോ എന്നിവയ്ക്കൊപ്പമാണ് ഈ മൂന്ന്-വരി എംപിവി മാരുതി വില്‍ക്കുന്നത്. പ്രതിമാസം 10000 യൂണിറ്റിലധികം വില്‍പ്പനയാണ് എര്‍ട്ടിഗ മാരുതിക്ക് നേടിക്കൊടുക്കുന്നത്. മറ്റ് രണ്ട് പ്രീമിയം മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്യുന്നതിനാലും സിഎന്‍ജി പവര്‍ട്രെയിനിന്റെ സാന്നിധ്യവും എര്‍ട്ടിഗയുടെ വിജയത്തിനുള്ള ഇന്ധനമാകുന്നു.

maruti ertiga 1 million sales

2012-ല്‍ ലോഞ്ച് ചെയ്ത എംപിവി ഒരു വര്‍ഷം കൊണ്ട് തന്നെ ലക്ഷം യൂണിറ്റ് വില്‍പ്പന കരസ്ഥമാക്കിയിരുന്നു. 2019-ല്‍ അഞ്ച് ലക്ഷം യൂണിറ്റും 2020-ല്‍ 6 ലക്ഷം യൂണിറ്റ് നാഴികക്കല്ലും പിന്നിട്ടു. മിഡ്‌സൈസ്‌ എംപിവി സെഗ്‌മെന്റ് ഭരിക്കുന്ന എര്‍ട്ടിഗക്ക് 37.5 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ട്. മാരുതി സുസുക്കി പറയുന്നതനുസരിച്ച്, എര്‍ട്ടിഗ ഇന്ത്യയിലെ നഗര, ഗ്രാമ വിപണികളില്‍ തുല്യമായി വില്‍ക്കുന്നു.

7 സീറ്റര്‍ ആണെങ്കിലും ഇത് ഒതുക്കമുള്ള വലിപ്പമാണ് എര്‍ട്ടിഗയുടെ ഒരു പ്ലസ്. ലൈറ്റ് കണ്‍ട്രോളും ഓള്‍റൗണ്ട് ദൃശ്യപരതയും ഇതിനെ വളരെ ഉപയോക്തൃ സൗഹൃദവും ഡ്രൈവ് ചെയ്യാന്‍ എളുപ്പവുമാക്കുന്നു. അകത്തളങ്ങള്‍ കൂടുതല്‍ വിശാലവും ഫീച്ചര്‍ റിച്ചുമാണ്. സുഖപ്രദമായ ഇരിപ്പിടവും വൈവിധ്യമാര്‍ന്ന ക്യാബിനും ആണ് ഇതിന്റെ സുപ്രധാന സവിശേഷതകള്‍. മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും, രണ്ടാം നിര സീറ്റില്‍ വണ്‍-ടച്ച് റിക്ലൈന്‍, സ്ലൈഡ് മെക്കാനിസം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

maruti ertiga airbag

50:50 സ്പ്ലിറ്റ് മൂന്നാം നിര സീറ്റുകളും സീറ്റ്ബാക്ക് റിക്ലൈനറും ഫ്‌ലാറ്റ്-ഫോള്‍ഡ് ഓപ്ഷനും സൗകര്യവും വഴക്കവും വര്‍ധിപ്പിക്കുന്നു. പുതുതലമുറയെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ മാരുതി സുസുക്കി കാറിലുണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു. 40-ലധികം ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ്, റിമോട്ട് എസി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍, മെഷീന്‍ഡ് ടൂ-ടോണ്‍ അലോയ് വീല്‍ എന്നിവയാണ് എര്‍ട്ടിഗയുടെ മറ്റ് ചില സവിശേഷതകള്‍.

എയര്‍-കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, യൂട്ടിലിറ്റി ബോക്സോടുകൂടിയ മുന്‍ നിര ആംറെസ്റ്റ്, ഓരോ വരിയിലും ബോട്ടില്‍ ഹോള്‍ഡറുകളും ആക്‌സസറി സോക്കറ്റുകളും ഒരുക്കി യൂട്ടിലിറ്റി സ്പെയ്സുകളിലും എര്‍ട്ടിഗ മികച്ചുനില്‍ക്കുന്നു. മാരുതി സുസുക്കി എര്‍ട്ടിഗ കാര്‍ നിലവില്‍ മൊത്തം നാല് ട്രിമ്മുകളിലും 11 വേരിയന്റുകളിലുമായി വാങ്ങാന്‍ സാധിക്കും. മൊത്തം 7 കളര്‍ ഓപ്ഷനുകളിലാണ് എംപിവി വരുന്നത്.

maruti ertiga

എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 102 bhp പവറും 137 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു. ഇതേ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 87 bhp കരുത്തും 121 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുക.

സിഎന്‍ജി പതിപ്പിന് പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറവാണെങ്കിലും മികച്ച മൈലേജ് ലഭിക്കുന്നു. എര്‍ട്ടിഗയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 8.69 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് നിലവില്‍ എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Friday, February 9, 2024, 12:45 [IST]
English summary
Maruti suzuki ertiga mpv crosses 10 lakh sales milestone in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X