ഒരു 'കല്ല്യാണത്തിനുള്ള' ആള് കൊള്ളും! 26 കി.മീ മൈലേജുള്ള കാര്‍ ഇത്രയും കുറഞ്ഞ വിലയിലോ!

സമീപകാലത്തായി ഇന്ത്യയില്‍ ചെറു ഹാച്ച്ബാക്കുകളേക്കാളും സെഡാനുകളേക്കാളും കൂടുതല്‍ ജനങ്ങള്‍ ചോദിച്ചെത്തുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ന് പുറത്തിറങ്ങുന്ന കാറുകളില്‍ കൂടുതലും എസ്‌യുവികളാണ്. ഈ സെഗ്‌മെന്റിലെ ഉപവിഭാഗങ്ങളിലായി ധാരാളം ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ ഉള്ളതിനാല്‍ എസ്‌യുവികളുടെ വിപണി വിഹിതം ദിനംപ്രതി കൂടുന്നു. ഹാച്ച്ബാക്കുകളെയും സെഡാനുകളെയും എസ്‌യുവി ജ്വരം ബാധിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും തളരാത്ത സെഗ്‌മെന്റാണ് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടേത്. അതിന് ഉദാഹരണമാണ് കഴിഞ്ഞ മാസം ഒരു എംപിവി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാര്‍ ആയി മാറിയത്. 2024 സെപ്റ്റംബറില്‍ മാരുതി സുസുക്കി എര്‍ട്ടിഗയാണ് വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നിലെത്തി.

ഏറെ കാലമായി ഈ സെഗ്‌മെന്റ് അടക്കി ഭരിക്കുന്നത് എര്‍ട്ടിഗയാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ മോഡലിന്റെ സമാനതകളില്ലാത്ത ജനപ്രീതിയുടെ വ്യക്തമായ സൂചനയാണിത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ബ്രെസ, ടാറ്റ പഞ്ച് എന്നീ ജനപ്രിയ എസ്‌യുവികളോടും മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളോടും പടവെട്ടിയാണ് എര്‍ട്ടിഗ ഇന്ത്യയിലെ നമ്പര്‍ 1 കാറായി മാറിയത്. ഇന്ത്യക്കാര്‍ക്കിടയില്‍ കാറിന് ലഭ്യമാകുന്ന വ്യാപകമായ സ്വീകാര്യതയുടെയും മുന്‍ഗണനയുടെയും തെളിവാണ് ഒന്നാം സ്ഥാനത്തേക്കുള്ള ഈ കുതിപ്പ്.

maruti ertiga

വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കി എര്‍ട്ടിഗയുടെ ഡിമാന്‍ഡില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കാണാനാകുക. 2023 സെപ്റ്റംബറില്‍ 13,528 യൂണിറ്റ് എര്‍ട്ടിഗ മാത്രമായിരുന്നു ഇന്തോ-ജാപ്പനീസ് വാഹന നിമാതാക്കള്‍ക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ 2024 സെപ്റ്റംബറില്‍ 29 ശതമാനം വളര്‍ച്ചയോടെ വില്‍പ്പന 17,441 യൂണിറ്റായി ഉയര്‍ന്നു. എര്‍ട്ടിഗയെ ഇന്ത്യക്കാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടതാകുന്നത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം. എര്‍ട്ടിഗയെ ആകര്‍ഷകമാക്കാന്‍ നിരവധി ഫീച്ചറുകള്‍ ഇതില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

maruti ertiga side design

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ഈ എംപിവിയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. അതായത് ചെറിയ കുടുംബങ്ങള്‍ ആണെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വരെ സുഖമായി കയാറാം. വിശാലമായ ഇരിപ്പിടങ്ങള്‍ കൂടാതെ ഉദാരമായ ലഗേജ് സ്്‌പെയ്‌സും ഇത് നല്‍കുന്നു. 209 ലിറ്ററാണ് ഇതിന്റെ ബൂട്ട് സപെയ്‌സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ അത് 550 ലിറ്ററായി ഉയര്‍ത്താം. യാത്രക്കാര്‍ക്കൊപ്പം ധാരാളം ലഗേജും കൊണ്ടുപോകേണ്ട കുടുംബങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എര്‍ട്ടിഗ സിഎന്‍ജി ഓപ്ഷനിലും വാങ്ങാന്‍ സാധിക്കും. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വരുന്നത്.

കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ പ്രധാനമായും പരിഗണിക്കുന്ന ഒന്നാണ് മൈലേജ്. മൈലേജിന്റെ കാര്യത്തിലും എര്‍ട്ടിഗ മികച്ചുനില്‍ക്കുന്നു. 7 സീറ്റര്‍ എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 20.30 കിലോമീറ്ററാണ് പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ലിറ്ററിന് 26.11 കിലോമീറ്ററാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ്. പോക്കറ്റിന് താങ്ങാവുന്നതിനാല്‍ ടാക്‌സിക്കാരും സാധാരണയാളുകളും എര്‍ട്ടിഗ സിഎന്‍ജിക്ക് പിന്നാലെ കൂടുന്നതിനാല്‍ ഇതിന് വമ്പന്‍ ഡിമാന്‍ഡാണ്.

8.69 ലക്ഷം രൂപ മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്-ഷോറൂം വില പോകുന്നത്. അകത്തളത്തില്‍ ധാരാളം ഇടം, സുഖസൗകര്യങ്ങള്‍, മൈലേജ്, താങ്ങാനാവുന്ന വില എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് എര്‍ട്ടിഗ ഉയര്‍ന്നുവന്നിരിക്കുന്നു. ന്യായമായ ചിലവില്‍ പ്രായോഗികതയും കാര്യക്ഷമതയും സമന്വയിപ്പിക്കുന്ന വാഹനമായതിനാല്‍ തന്നെയാണ് എസ്‌യുവികളെ വരെ മറികടന്ന് ഇന്ത്യയില്‍ ഒന്നാമതെത്താന്‍ എര്‍ട്ടിഗക്ക് സാധിക്കുന്നത്.

More from DriveSpark

Article Published On: Sunday, October 13, 2024, 10:00 [IST]
English summary
Maruti suzuki ertiga mpv emerged as best selling car in india for september 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X