മാരുതിയുടെ ആദ്യ ഇവിക്കായി ധൈര്യമായി കാത്തിരിക്കാം... ഫീച്ചറുകള്‍ വെളിപ്പെടുത്തി സ്‌പൈ ചിത്രങ്ങള്‍

ടെസ്‌ല പോലുള്ള ലോകോത്തര കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയില്‍ ഇതിനോടകം സാന്നിധ്യമുള്ള വിദേശ ബ്രാന്‍ഡുകളും ടാറ്റയടക്കമുള്ള സ്വദേശി ബ്രാന്‍ഡുകളും പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇലക്ട്രിക് കാര്‍ മാരുതിയുടെ കന്നി ഇവിയായ eVX (Maruti Suzuki eVX) ആണ്.

2023 ഓട്ടോ എക്‌സ്‌പോയിലാണ് ഈ ഇലക്ട്രിക് എസ്‌യുവി ആദ്യമായി കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. കാര്‍ കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ടോക്കിയോ ഓട്ടോ ഷോയില്‍ വെച്ച് ഇതിന്റെ അപ്‌ഡേറ്റഡ് പതിപ്പും വെളിപ്പെടുത്തി. ജപ്പാനില്‍ വെച്ച് eVX-ന്റെ ഇന്റീരിയറിന്റെ കാഴ്ചയും സുസുക്കി നല്‍കിയിരുന്നു. മാരുതി സുസുക്കി eVX 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്നോടിയായി ഈ കാര്‍ ഇന്ത്യയിലും വിദേശത്തുമായി പരീക്ഷണയോട്ടം തകൃതിയായി നടത്തുന്നുണ്ട്.

maruti evx spotted again

പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിയുന്ന സ്‌പൈ ചിത്രങ്ങളിലൂടെയാണ് കാറിനെ കുറിച്ചുള്ള ധാരണകള്‍ നമ്മള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. മാരുതി സുസുക്കി eVX ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള വിവിധ വിവരങ്ങള്‍ സ്‌പൈ ചിത്രങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാറിന്റെ അകത്തെയും പുറത്തെയും ഫീച്ചറുകളെ കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ സ്‌പൈ ഷോട്ടുകള്‍.

മാരുതി സുസുക്കിയുടെ നിലവിലുള്ള കാറുകളുടെ ഇന്റീരിയറില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും eVX ഇലക്ട്രിക് എസ്‌യുവിയില്‍ കാണാന്‍ സാധിക്കുക. മാരുതി സുസുക്കി eVX ഇലക്ട്രിക് കാറില്‍ പുതിയ 2-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ അവതരിപ്പിക്കും. ഇത് കൂടാതെ ഡ്രൈവ് മോഡുകള്‍ക്കായി റോട്ടറി ഡയലും നല്‍കും. പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഇന്റീരിയറില്‍ ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങി നിരവധി സവിശേഷതകളും കന്നി ഇവിയില്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തും.

maruti evx spotted again

പുതിയ സ്‌പൈ ചിത്രങ്ങള്‍ കാറിന്റെ എക്‌സ്റ്റീരിയറിനെ കുറിച്ച് ചില്ലറ ധാരണകള്‍ നല്‍കുന്നുണ്ട്. മാരുതി സുസുക്കി eVX ഇലക്ട്രിക് കാറിന് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ ആയിരിക്കും വെളിച്ചം പകരുക. മാത്രമല്ല മുന്നിലും പിന്നിലും പുതിയ ബമ്പറുകള്‍ ലഭിക്കും. പുതിയ അലോയ് വീലുകള്‍, C പില്ലാര്‍ മൗണ്ടഡ് ഡോര്‍ ഹാന്‍ഡിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ തുടങ്ങിയവയായിരിക്കും മറ്റ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

വരാന്‍ പോകുന്ന eVX ഇലക്ട്രിക് കാറിന്റെ സാങ്കേതിക സവിശേഷതകളൊന്നും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇവി 60 kWh ബാറ്ററി പായ്ക്കില്‍ നിന്നാകും പവര്‍ എടുക്കുകയെന്നാണ് തോന്നുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ കാറിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

maruti evx spotted again

നിലവിലെ സാഹചര്യത്തില്‍ 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് നല്‍കുന്ന വാഹനം വാങ്ങാന്‍ വന്‍ തുക മുടക്കണം. മാരുതി സുസുക്കി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ എല്ലാതരം ആളുകളെയും പരിഗണിക്കാറുണ്ട്. അതുകൊണ്ട് തന്നെ eVX കാര്‍ പുറത്തിറങ്ങുമ്പോഴും അക്രമണാത്മകമായ വില നിര്‍ണയം തന്നെ മാരുതി സുസുക്കി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20-നും 25 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ഈ ഇലക്ട്രിക് കാറിന്റെ വില വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കര്‍വ് ഇവി എന്നിവയുമായിട്ടാകും ഈ കാറിന്റെ പോരാട്ടം. eVX ഇലക്ട്രിക് കാറിന് പിന്നാലെ മാരുതി സുസുക്കി കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. തുടക്കത്തില്‍ കുറഞ്ഞ വിലയില്‍ ഇവികള്‍ പുറത്തിറക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു.

maruti evx spotted again

എന്നാല്‍ സമീപഭാവിയില്‍ തന്നെ ബ്രാന്‍ഡില്‍ നിന്ന് കുറഞ്ഞ വിലയിലുള്ള മാസ് മാര്‍ക്കറ്റ് ഇവികള്‍ വരുമെന്ന് പ്രതീക്ഷിക്കാം. കാരണം ഇന്ത്യയില്‍ പ്രീമിയം ഇവികളേക്കാള്‍ ബജറ്റ് വിലയിലുള്ള ഇവികള്‍ക്കാണ് വില്‍പ്പന കൂടുതല്‍. ഏതായാലും മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇവിയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. നിങ്ങള്‍ ഒരു മാരുതി ആരാധകനും ഇലക്ട്രിക് കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ആളും കൂടിയാണെങ്കില്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കൂ.

More from DriveSpark

Article Published On: Tuesday, April 9, 2024, 18:05 [IST]
English summary
Maruti suzuki evx latest spy images reveals important feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X