വില ഇത്ര കുറവാണെങ്കില്‍ എത്രവേണേലും കാത്തിരിക്കാം! മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ വിചാരിച്ചതിലും വേഗമെത്തും
2024 കലണ്ടര്‍ വര്‍ഷം ഒത്തിരി ഇലക്ട്രിക് കാറുകളുടെ ലോഞ്ചിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇതില്‍ രാജ്യം കാത്തിരിക്കുന്നത് മാരുതി സുസുക്കിയുടെ (Maruti Suzuki) കന്നി ഇവിക്കായാണ്. ഈ വര്‍ഷം അവസാനത്തോടെ മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കി ഏകദേശം ഒരു വര്‍ഷം മുമ്പ് 2023 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് eVX കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചത്. 2023-ന്റെ അവസാനത്തില്‍ ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ വെച്ച് eVX ഇലക്ട്രിക് എസ്‌യുവിയുടെ കണ്‍സെപ്റ്റ് പതിപ്പ് അപ്‌ഡേറ്റുകളോടെ അനാവരണം ചെയ്യുകയും ചെയ്തിരുന്നു. ഷോയില്‍ വെച്ചാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ആദ്യമായി കാറിന്റെ ഇന്റീരിയര്‍ വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ വിപണിക്കൊപ്പം തന്നെ വിദേശ മാര്‍ക്കറ്റുകള്‍ കൂടി മനസ്സില്‍ കണ്ടാണ് ഈ മോഡല്‍ വികസിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പരീക്ഷണയോട്ടം നടത്തുന്ന കാറിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. ടെസ്റ്റ് മ്യൂളുകള്‍ വിലയിരുത്തുമ്പോള്‍ ഇവി നിര്‍മാണത്തിന് കയറാന്‍ ഒത്തിരി സമയമെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിയുടെ പരീക്ഷണയോട്ടം ദ്രുതഗതിയിലാണ് മുന്നേറുന്നത്.
ഇപ്പോള്‍ മാരുതി സുസുക്കി eVX ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ വീണ്ടും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകളില്‍ നിന്ന് പുതിയ മാരുതി eVX ഇലക്ട്രിക് എസ്‌യുവിയില്‍ എന്തെല്ലാം നമുക്ക് പ്രതീക്ഷിക്കാമെന്നും കണ്‍സെപ്റ്റ് രൂപത്തില്‍ നിന്നുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. ക്ലാംഷെല്‍ ആകൃതിയിലുള്ള ബോണറ്റ്, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രില്‍, ചെറുതായി ചരിഞ്ഞ റൂഫ്ലൈന്‍ എന്നിവയുണ്ടെങ്കിലും മൊത്തത്തിലുള്ള സ്‌റ്റൈലിംഗ് കണ്‍സെപ്റ്റ് പതിപ്പിനെ അനുസ്മരിക്കുന്നു.

എന്നിരുന്നാലും ചില്ലറ മാറ്റങ്ങളും പ്രകടമാണ്. ഹെഡ്ലാമ്പുകള്‍ക്ക് എല്‍ഇഡി ട്രീറ്റ്മെന്റ് നല്‍കിയിട്ടുണ്ട്. കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഡിആര്‍എല്ലുകളുമുണ്ട്. ഫ്രണ്ട് ഫാസിയയുടെ താഴ്ഭാഗത്തായാണ് വിശാലമായ എയര്‍ ഇന്‍ടേക്ക് നല്‍കിയിരിക്കുന്നത്. ഇവിയുടെ അപ്പര്‍ ഗ്രില്ലില്‍ ADAS സ്യൂട്ടിനായി ഒരു റഡാര്‍ മൊഡ്യൂളുണ്ട്. ADAS ലഭിക്കുന്ന ആദ്യ മാരുതി കാറായി ഇത് മാറിയേക്കാം. ഒരുപക്ഷേ അതിന് മുമ്പ് ഗ്രാന്‍ഡ് വിറ്റാരയില്‍ കമ്പനി ADAS കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കണ്‍സെപ്റ്റ് പോലെ ട്രിപ്പിള്‍ എല്‍ഇഡി സിഗ്‌നേച്ചറുകളുള്ള ടെയില്‍ ലാമ്പുകള്‍ ടെസ്റ്റ് പ്രോട്ടോടൈപ്പില്‍ നമുക്ക് കാണാന്‍ സാധിക്കുന്നില്ല. ഇത് ഒരു ഡമ്മി യൂണിറ്റാണെന്നാണ് തോന്നുന്നത്. ഫ്‌ലഷ് സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലുകളുടെ സ്ഥാനത്ത് സാധാരണ ഡോര്‍ ഹാന്‍ഡിലുകള്‍ സ്ഥാനം പിടിച്ചതാണ് മാറ്റങ്ങളില്‍ ഒന്ന്. സി പില്ലറിലാണ് പിറക് വശത്തെ ഡോര്‍ഹാന്‍ഡില്‍. ടേണ്‍ സിഗ്‌നലുകള്‍ പരമ്പരാഗത ഒആര്‍വിഎമ്മുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

കണ്‍സെപ്റ്റ് പതിപ്പില്‍ കാണപ്പെട്ട പോലുള്ള ഫ്‌ലാഷി അലോയ് വീലുകള്‍ അല്ല ടെസ്റ്റ് മ്യൂളുകളില്‍ കാണപ്പെടുന്നത്. പിന്നില്‍ ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന, ഹൈമൗണ്ടഡ് ലാമ്പോട് കൂടിയ സംയോജിത സ്പോയിലര്‍, ഹൊറിസോണ്ടല്‍ റിഫ്ളക്ടറുകളുള്ള ബമ്പര്‍, ചെറുതായി മിനുക്കിയെടുത്ത ടെയില്‍ഗേറ്റ് എന്നിവയും കാണാം. YY8 സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് eVX നിര്‍മിക്കുക്കുക.
സിംഗിള്‍ മോട്ടോര്‍ FWD, ഡ്യുവല്‍ മോട്ടോര്‍ AWD ലേഔട്ട് ഓപ്ഷനുകള്‍ ഉള്ള 45 kWh, 60 kWh യൂണിറ്റുകള്‍ ബാറ്ററി ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടേക്കാം. ഒറ്റ ചാര്‍ജില്‍ ഏകദേശം 550 കിലോമീറ്റര്‍ സഞ്ചരിക്കാം. മാരുതി സുസുക്കി eVX അരങ്ങേറാന്‍ പോകുന്ന മിഡസൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കടുത്ത മത്സരമാണ് അരങ്ങേറാന്‍ പോകുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര XUV.e8, സിട്രണ്‍ eC33 എയര്‍ക്രോസ്, ഹോണ്ട എലിവേറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും മാരുതി മോഡലിന്റെ മത്സരം. മാത്രമല്ല മാരുതി സുസുക്കിക്കൊപ്പം ടൊയോട്ട ഇതിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പും പുറത്തിറക്കും. മത്സരം മുറുകാന്‍ പോകുന്ന സെഗ്‌മെന്റില്‍ തങ്ങളുടെ കന്നി ഇവിക്ക് മത്സരാധിഷ്ഠിത വില നല്‍കാനാകും മാരുതിയുടെ ശ്രമം. ഏകദേശം 15 ലക്ഷം രൂപ മുതല്‍ ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.
Source: GaadiWaadi


Click it and Unblock the Notifications