ചെറുകാർ സെഗ്മെൻ്റിൽ മാരുതി സുസുക്കിയുടെ പദ്ധതി വേറെ ലെവൽ, വിൽപ്പന വീണ്ടും കൂടുമോ മല്ലയ്യാ

ചെറുകാർ സെഗ്‌മെൻ്റ് വർഷങ്ങളായി തകർച്ചയിലാണെന്നും എന്നാൽ താങ്ങാനാവുന്ന ചില ഘടകങ്ങൾ മെച്ചപ്പെടുന്നതോടെ 2026-ൽ മാരുതി സുസുക്കി ഒരു വഴിത്തിരിവ് പ്രതീക്ഷിക്കുന്നുവെന്നാണ് ബ്രാൻഡിൻ്റെ തലവൻമാർ പറയുന്നത്. ഈ വിഭാഗത്തിലെ വാഹനങ്ങളുടെ വിലയിൽ വൻ വർധനവുണ്ടായതിനാൽ ചെറുകാറുകളുടെ വിഹിതം കുറയുന്നു എന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.

നിർമാണ സാധന സാമഗ്രികളുടെ വിലയിലെ വർധന പോലുള്ള താങ്ങാനാവുന്ന ഘടകങ്ങൾ മൂലമാണ് ചെറുകാറുകളുടെ വിൽപ്പന പ്രധാനമായും കുറയുന്നത്. സമ്പദ്‌വ്യവസ്ഥ വേഗത്തിൽ വളരുമ്പോൾ പ്രതീക്ഷിക്കുന്നതുപോലെ വരുമാന നിലവാരം ഉയരുകയാണെങ്കിൽ, താങ്ങാനാവുന്ന ഘടകം മികച്ചതായിരിക്കണം. ഇത് 2026 ൻ്റെ രണ്ടാം പകുതിയിൽ എവിടെയെങ്കിലും ഈ വിഭാഗത്തിൽ ഒരു വഴിത്തിരിവിന് കാരണമായേക്കാം എന്നാണ് മാരുതി സുസുക്കിയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞത്.

ആഭ്യന്തര പാസഞ്ചർ വാഹന വിപണിയുടെ സുസ്ഥിര വളർച്ചയ്ക്ക് ചെറുകാറുകളുടെ വളർച്ച അനിവാര്യമാണെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ നേരത്തെ സൂചിപ്പിച്ചിരുന്നു. ചെറുകാറുകളുടെയോ ഹാച്ച്ബാക്കുകളുടെയോ വിഹിതം യാത്രാ വാഹന വിപണിയിൽ ഏകദേശം 28 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്, വിൽപ്പനയുടെ 50 ശതമാനത്തിലധികം യൂട്ടിലിറ്റി വാഹനങ്ങളാണ്. ആദ്യമായി വാഹനം വാങ്ങുന്നവരെ കൂടുതൽ ആകർഷിക്കാൻ ചെറിയ കാർ സെഗ്‌മെൻ്റ് ആവശ്യമാണെന്ന് കമ്പനി പറയുന്നു.

ഇപ്പോൾ, മാരുതി സുസുക്കി അഞ്ച് ചെറിയ കാറുകളാണ് സെഗ്മെൻ്റിലുളളത്. ആൾട്ടോ കെ10, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ ആർ എന്നിവയെല്ലാം സ്വിഫ്റ്റിന് താഴെയുള്ള വലുപ്പത്തിലും വിലയിലുമാണ്. നാലാം തലമുറ സ്വിഫ്റ്റ് വരും ആഴ്‌ചകളിൽ ഇന്ത്യയിൽ അവതരിപ്പിക്കും, അതിൻ്റെ കോംപാക്റ്റ് സെഡാൻ സഹോദരങ്ങളായ ഡിസയറും ഉടൻ തന്നെ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

രാജ്യത്തിന് ഇലക്ട്രിക് കാറുകളല്ല ആവശ്യം മറിച്ച് എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് ആർ സി ഭാർഗവ പറഞ്ഞത്. ഇന്ത്യയില്‍ വൈദ്യുത കാറുകളുടെ കാര്‍ബണ്‍ ഫൂട്പ്രിന്റ് ഹൈബ്രിഡ് കാറുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്.

രാജ്യത്ത് ഉഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനമെങ്കിലും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്നതുവരെ ഇലക്ട്രിക് കാറുകള്‍ ശുദ്ധമാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതുവരെ ഹൈബ്രിഡ് കാറുകള്‍ കൂടുതല്‍ ക്ലീന്‍ ആയിരുക്കുമെന്നും പെട്രോളിനെക്കാള്‍ ശുദ്ധമായ ഇന്ധനമാണ് എന്നതിനാല്‍ സിഎന്‍ജി കാറുകളിലേക്ക് മാറുന്നത് പോലും മികച്ച ഓപ്ഷനാണെന്നും ഭാര്‍ഗവ പറഞ്ഞു.

ഇലക്ട്രിക് കാറുകളിലേക്ക് പോകുന്നതിന് പകരം എഥനോള്‍, ഹൈഡ്രജന്‍, ഫ്യവല്‍ സെല്‍ ഓപ്ഷനുകളിലേക്ക് ഇന്ത്യ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരുതിയുടെ ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള അരങ്ങേറ്റം വൈകാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 2030-ഓടെ ആറ് പുതിയ ഇലക്ട്രിക് കാര്‍ മോഡലുകള്‍ കൊണ്ടുവരാനാണ് മാരുതിയുടെ പ്ലാന്‍. എന്നാല്‍, ആറ് ഇലക്ട്രിക് മോഡലുകളുണ്ടായാലും മാരുതിയുടെ വില്‍പ്പനയില്‍ ഇലക്ട്രിക് കാറുകളുടെ വിഹിതം 15 ശതമാനം മുതല്‍ 20 ശതമാനം വരെ മാത്രമായിരിക്കുമെന്നും ഭാര്‍ഗവ ചൂണ്ടിക്കാണിക്കുന്നു.

2047 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 30 ട്രില്യൺ ഡോളറിലെത്താൻ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കുള്ള എല്ലാ ചേരുവകളും രാജ്യത്തിനുണ്ട് എന്നാൽ അതിന് വേണ്ടി പ്രവർത്തിക്കാനുളള കാലതാമസമാണ് പ്രശ്നം. മാരുതിയെ കുറിച്ച് പറയുകയാണെങ്കിൽ 1 ലക്ഷം കാറുകളിൽ നിന്ന് 22 ലക്ഷം കാറുകളിലേക്കുള്ള മാരുതി സുസുക്കിയുടെ വളർച്ചയ്ക്ക് ഇന്ത്യ ഒരുപാട് ഗുണമായിട്ടുണ്ട്.

അടുത്ത ഏതാനും വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഗുജറാത്തിൽ കമ്പനിയുടെ അഞ്ചാമത്തെ പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റ് നിർമിക്കാൻ സൗകര്യമുളള പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി 35000 കോടി രൂപയുടെ നിക്ഷേപം അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചിത്. ഗുജറാത്തിൽ പുതിയ പ്ലാന്റിനായുള്ള നിർദ്ദേശം ഡയറക്ടർ ബോർഡിലേക്ക് പോകുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിന് മൂന്ന് നാല് മാസമെടുക്കും.

ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഹ്രസ്വകാല ദൗർബല്യമുണ്ടെങ്കിലും സിഎൻജി/ഹൈബ്രിഡ് പോലുള്ള ഇന്ധനക്ഷമതയുള്ള മോഡലുകളിലും എസ്‌യുവികൾക്ക് വേണ്ടിയുളള ശക്തമായ ലൈനപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എംഎസ്‌ഐഎൽ അതിന്റെ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി, MSIL സ്വീകരിച്ച തന്ത്രപരമായ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഗണ്യമായ വിപണി വിഹിതം തിരിച്ചുപിടിച്ചതായും അത്തരമൊരു പ്രവണത തുടരുമെന്നും മാർക്കറ്റുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 7, 2024, 11:30 [IST]
English summary
Maruti suzuki expecting turnaround in small car segment details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X