വെലോസിറ്റി എഡീഷനുമായി മാരുതി സുസുക്കി ഫ്രോങ്ക്സ്, വില ആരംഭിക്കുന്നത് 7.29 ലക്ഷത്തിൽ
മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് അവതരിപ്പിച്ചപ്പോൾ മുതൽ വിൽപ്പനയിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഫ്രോങ്ക്സിൻ്റെ എല്ലാ വേരിയൻ്റുകളിലും വെലോസിറ്റി മോഡൽ എത്തിച്ചിരിക്കുകയാണ്. 1.0L ടർബോ, 1.2L NA പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടെ ഫ്രോങ്ക്സിൻ്റെ എല്ലാ 14 വേരിയൻ്റുകളിലും സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, ഡെൽറ്റ+ (O), സീറ്റ, ആൽഫ എന്നിവയാണ് ഫ്രോങ്ക്സിൻ്റെ പ്രധാന ട്രിം ലെവലുകൾ. പ്രാരംഭ എക്‌സ് ഷോറൂം വിലയായ 7.29 ലക്ഷം രൂപയിലാണ് വെലോസിറ്റി എഡിഷൻ ലഭ്യമാകുന്നത്. ഈ വില പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുന്നത്.
വാഹനത്തിൻ്റെ ഫ്രണ്ട് ബംബർ ഗാർണിഷ് കറുപ്പും ചുവപ്പും നിറത്തിൽ നൽകിയിട്ടുണ്ട്. ഹെഡ്‌ലൈറ്റും വീൽ ആർച്ചും മികച്ചതാക്കിയിട്ടുണ്ട്. മുൻവശത്തെ ഗ്രിൽ ചുവപ്പിൽ തീർത്തിട്ടുണ്ട്. ഓഫർ ചെയ്യുന്ന ആക്‌സസറികൾക്ക് പുറമെ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളും ഫ്രോങ്ക്സ് വെലോസിറ്റി എഡിഷനിൽ ലഭിക്കുന്നു.

സ്റ്റാൻഡേർഡ് മോഡലിൻ്റെ അതേ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഫ്രോങ്ക്സ് വെലോസിറ്റി എഡിഷനും മാരുതി വാഗ്ദാനം ചെയ്യുന്നത് - 1.2 ലിറ്റർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് യൂണിറ്റും. ആദ്യത്തേത് 89 bhp-യും 113 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുമ്പോൾ രണ്ടാമത്തേത് 99 bhp-യും 148 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 1.2 ലിറ്റർ NA മോട്ടോറിനൊപ്പം വരുന്ന CNG ഓപ്ഷനും 77 bhp കരുത്തും 98.5 Nm ടോർക്കും പുറപ്പെടുവിക്കുന്നുണ്ട്
രണ്ട് എഞ്ചിനുകൾക്കും സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 1.2-ലിറ്റർ NA യൂണിറ്റിന് 5-സ്പീഡ് AMT-ൻ്റെ ഓപ്ഷൻ ലഭിക്കുന്നു, അതേസമയം 1.0-ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് ലഭിക്കുന്നത്. വിപണിയിലെത്തിയിട്ട് 14 മാസം പിന്നിടുമ്പോഴേക്കും 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയാണ് മാരുതി ഫ്രോങ്ക്‌സ്. കമ്പനിയുടെ പ്രീമിയം നെക്സ ചാനലിൽ നിന്ന് വിൽക്കുന്ന ഈ കോംപാക്ട് ക്രോസ്ഓവർ ജിംനിക്ക് നേടാവാതെ പോയ റെക്കോർഡുകളെല്ലാം ഭേദിക്കുകയാണ്.
സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതി എന്നു പറയുന്നതാവും ശരി. ബലേനോയ്ക്കും ബ്രെസയ്ക്കും ഇടയിലാണ് സ്ഥാനമെങ്കിലും ആളുകൾ വളരെ വേഗത്തിൽ തന്നെ മോഡലിനെ മനസിലാക്കിയെടുത്തതോടെ ഫ്രോങ്ക്‌സിന്റെ തലവര തെളിയുകയായിരുന്നു.
ഡിസൈനിലെ പുതുമയാണ് ഏവർക്കും ഫ്രോങ്ക്സിൽ ഇഷ്‌ടമായത്. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്.
HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത് എങ്കിലും സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അധികം വൈകാതെ എസ്‌യുവിയുടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലവും പുറത്തുവരുമെന്നാണ് വിവരം. 7.51 ലക്ഷം മുതൽ ആരംഭിക്കുന്ന വില 10.60 ലക്ഷം വരെ ഉയരുകയും ചെയ്യും. പുതിയ അപ്‌ഡേറ്റിനൊപ്പം ഫ്രോങ്ക്‌സിലെ ടയർ റിപ്പയർ കിറ്റിനായുള്ള സ്പെയർ വീൽ ഒഴിവാക്കാനും മാരുതി സുസുക്കി തീരുമാനം എടുക്കുകയുണ്ടായി.
ബ്രാൻഡ് പറയുന്നത് അനുസരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തിനായി സ്പെയർ ടയറിന് പകരം ടയർ റിപ്പയർ കിറ്റ് ചേർത്തിട്ടുണ്ട്. 195/60 പ്രൊഫൈലുള്ള 16 ഇഞ്ച് വീലുകളുമായാണ് ഫ്രോങ്ക്സ് വരുന്നത്. എൻട്രി ലെവൽ സിഗ്മ, ഡെൽറ്റ വേരിയൻ്റുകളിൽ വീൽ കവറുകളുള്ള സ്റ്റീൽ വീലുകളാണ് ഉള്ളത്. കാറിന്റെ മറ്റെല്ലാ വേരിയന്റുകളിലും കമ്പനി അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് ആൽഫ ട്രിമ്മിൽ മാത്രമേ പ്രിസിഷൻ കട്ട് അലോയ് വീലുകൾ ലഭിക്കൂ.


Click it and Unblock the Notifications








