എതിരാളികൾക്ക് ഇവനൊരു പേടിസ്വപ്നം തന്നെയാണ്, മാരുതി സുസുക്കി ഫ്രോങ്ക്സിനെതിരെ മത്സരിക്കുന്നത് ഇവരൊക്കെ
മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കുകളിൽ മികച്ച വിൽപ്പനയും ജനപ്രിയവുമായി മാറിയ മോഡലാണ് ഫ്രോങ്ക്സ്. മികച്ച സസ്പെൻഷനും അത് പോലെ തന്നെ പുത്തൻ ഡിസൈനുമായിരുന്നു ഫ്രോങ്ക്സിൻ്റെ എടുത്തു പറയേണ്ട സവിശേഷതകൾ. വിപണിയിലെത്തിയിട്ട് 19 മാസം പിന്നിടുമ്പോഴേക്കും 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയാണ് മാരുതി ഫ്രോങ്ക്‌സ്. ഞാ ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ ഡിസൈനിലെ പുതുമയാണ് ഏവർക്കും ഇഷ്‌ടമായത്. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്.
അതോടൊപ്പം തന്നെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്. മാരുതിയുടെ പുതുതലമുറ മോഡലുകളിൽ കാണുന്ന അതേ ശൈലിയാണ് ഈ ക്രോസ്ഓവർ കൂപ്പെ സ്റ്റൈൽ എസ്‌യുവിയും പിന്തുടർന്നിരിക്കുന്നത്.

9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് നോക്കിയാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാന എതിരാളിയായി പറയേണ്ടത് ടാറ്റയുടെ നെക്സോണ് ആണ്. ഇന്ത്യൻ വിപണിയിലെ തന്നെ ഏറ്റവും വിജയകരമായ സബ് കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് ടാറ്റ നെക്‌സോൺ. 8 ലക്ഷം മുതൽ 15.50 ലക്ഷം വരെയാണ് ഇതിൻ്റെ വില നൽകിയിരിക്കുന്നത്. സ്‌മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ നെക്‌സോൺ വിപണിയിൽ ലഭ്യമാണ്. പവർട്രെയിനിലേക്ക് നോക്കിയാൽ സിഎൻജി, ടർബോ പെട്രോൾ, ഡീസൽ യൂണിറ്റ് എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
മറ്റൊരു എതിരാളിയാണ് കിയ സോനെറ്റ്. 8 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ വില. സോനെറ്റിന് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ടർബോ പെട്രോൾ എഞ്ചിൻ, ഡീസൽ എഞ്ചിൻ എന്നിങ്ങനെ. പതിനൊന്ന് വേരിയൻ്റുകളിലാണ് കിയ സോനെറ്റ് വാങ്ങാൻ സാധിക്കുന്നത്.
ഹ്യുണ്ടായിയുടെ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന മോഡലാണ് വെന്യു. 7.94 ലക്ഷം മുതൽ 13.53 ലക്ഷം വരെയാണ് ഇതിൻ്റെ വില. കിയ സോനെറ്റുമായി വെന്യു പ്ലാറ്റ്ഫോം പങ്കിടുന്നുണ്ട്. പവർട്രെയിനുകളും കിയ സോനെറ്റിലുളളത് തന്നെയാ് വെന്യുവിലും ലഭിക്കുന്നത് അത് കൊണ്ട് തന്നെ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ടർബോ പെട്രോൾ എഞ്ചിൻ, ഡീസൽ എഞ്ചിൻ എന്നീ പവർട്രെയിനുകളിൽ വെന്യു സ്വന്തമാക്കാം.
അവസാനമായി ലിസ്റ്റിലുളളത് മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ റീബാഡ്ജ് ചെയ്ത മോഡലായ ടൊയോട്ട ടൈസറാണ്. 7.74 ലക്ഷം മുതൽ 13.08 ലക്ഷം വരെയാണ് ഇതിൻ്റെ വില. E, S, S+, G, V എന്നീ അഞ്ച് വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ്, ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ്, CNG പവർട്രെയിൻ എന്നിവയാണ് ലഭ്യമായ പവർട്രെയിൻ ഓപ്ഷനുകൾ.


Click it and Unblock the Notifications








