മൈലേജ് കിരീടം വിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന് മാരുതി; ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് ഒന്നല്ല 6 പുത്തൻ ഹൈബ്രിഡുകൾ

മൈലേജും മാരുതിയും...ഈ ഒരു കോംബോ വേറെ ലെവൽ തന്നെയാണ്. മൈലേജാണോ നോക്കുന്നത്, എന്നാൽ മാരുതി നോക്കിക്കോ എന്നാണ് നമ്മിൽ ഭൂരിഭാഗവും കേട്ടു വളർന്നിട്ടുള്ളത്. എന്നാൽ ഇന്ന് മൈലേജ് കാറുകളുടെ വ്യവസ്ഥ തന്നെ മാറിയിരിക്കുകയാണ്. നോർമൽ ഫ്യുവൽ കാറുകളെ അപേക്ഷിച്ച് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഹൈബ്രിഡ് കാറുകളാണ് കണ്ണഞ്ചിപ്പിക്കുന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ഇന്ത്യയിലെ ഏറ്റവും ശക്തമായ ഹൈബ്രിഡ് വാഹനങ്ങളുള്ള ബ്രാൻഡായി മാറാനുള്ള തയ്യാറെടുപ്പിലാണ്.

ഇതിനായി ഇന്ത്യൻ വിപണിയിൽ നിരവധി സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ വികസിപ്പിക്കാനും പുറത്തിറക്കാനുമള്ള അതിയായ ശ്രമത്തിലാണ് കമ്പനി. ഇതിനോടകം നമുക്കിടയിൽ ജനപ്രിയമായ ഒട്ടനവധി മോഡലുകളിലേക്കും ഈ നൂതന സാങ്കേതികവിദ്യ നിർമ്മാതാക്കൾ അവതരിപ്പിക്കും. വരും വർഷങ്ങളിൽ ഇവയെ മാരുതി വിപണിയിൽ എത്തിക്കും, അതിനു മുമ്പ് അണിയറയിൽ ഒരുങ്ങുന്നത് ആരെല്ലാം എന്ന് നമുക്ക് ഒന്നു നോക്കാം.

6

ഗ്രാൻഡ് വിറ്റാര ഏഴ് -സീറ്റർ സ്ട്രോംഗ് ഹൈബ്രിഡ്: മാരുതി സുസുക്കിയുടെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ ഈ ലോഞ്ച് റോസ്റ്ററിൽ ആദ്യം കുറിക്കപ്പെട്ടിരിക്കുന്നത് ഈ പേരാണ്. ഇതിനകം തന്നെ ജനപ്രിയമായ മാരുതിയുടെ മിഡ് സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ ഏഴ് സീറ്റർ പതിപ്പാണിത്.

Y17 എന്ന കോഡ് നെയിമിലാണ് ഈ പുതിയ എസ്‌യുവി ഇന്റേണലി അറിയപ്പെടുന്നത് , 2025 -ൽ ഇത് അരങ്ങേറ്റം കുറിക്കും. ഈ എസ്‌യുവിയുടെ 45,000 യൂണിറ്റുകൾ ആദ്യം നിർമ്മിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. പുറത്തിറങ്ങിക്കഴിഞ്ഞാൽ, ഗ്രാൻഡ് വിറ്റാര ഏഴ് -സീറ്റർ ഇന്ത്യയിൽ ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയുമായി മത്സരിക്കും.

6

ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്: അടുത്ത വർഷം അരങ്ങേറ്റം കുറിക്കാനിരിക്കുന്ന മറ്റൊരു സ്ട്രോംഗ് ഹൈബ്രിഡ് വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്. ഇന്തോ ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള സൂപ്പർ -പോപ്പുലറായ ക്രോസ്ഓവർ എസ്‌യുവിക്ക് സുസുക്കിയിൽ നിന്ന് പുതുതായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കും. മറ്റെവിടെ നിന്നും കടമെടുക്കാതെ സുസുക്കി സ്വന്തമായി വികസിപ്പിച്ചതാണിത്. വാഹനത്തിന്റെ 40,000 യൂണിറ്റുകളാണ് നിർമ്മിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.

നെക്സ്റ്റ് ജെൻ ബലേനോ: ഇന്റേണലി YTA എന്നറിയപ്പെടുന്ന മാരുതി സുസുക്കി ബലേനോയുടെ പുതിയ തലമുറ ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് അതേ സീരീസ് ഹൈബ്രിഡ് സജ്ജീകരണം കടമെടുക്കും. ഈ മോഡൽ 2026 -ൽ അരങ്ങേറ്റം കുറിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ബലേനോയുടെ പോപ്പുലാരിറ്റി കണക്കിലെടുത്ത് ഈ വാഹനത്തിൻ്റെ 60,000 യൂണിറ്റുകൾ നിർമ്മിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. പൂർണ്ണമായും പുതിയ എക്സ്റ്റീരിയർ, ഇൻ്റീരിയർ ഡിസൈനും ഫീച്ചറുകളും ഇത് അവതരിപ്പിക്കും.

6

സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള സ്ട്രോംഗ് ഹൈബ്രിഡ് എംപിവി: സുസുക്കി, അന്താരാഷ്‌ട്ര വിപണികളിൽ, സ്‌പാസിയ എന്ന് അറിയപ്പെടുന്ന വളരെ ജനപ്രിയമായ ഒരു എംപിവി മോഡൽ വിൽപ്പനയ്ക്ക് എത്തിക്കുന്നു. എർട്ടിഗ എംപിവിയേക്കാൾ ചെറുതും എന്നാൽ വളരെ അതുല്യമായ ബോക്‌സി ഷെയ്പ്പും ഇതിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, YDB എന്ന് ഇന്റേണലായി പേരിട്ടിരിക്കുന്ന സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള സ്ട്രോംഗ് ഹൈബ്രിഡ് വാഹനത്തിന്റെ 30,000 യൂണിറ്റുകൾ ഇന്ത്യയിൽ വിൽക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്.

സ്വിഫ്റ്റ് സ്ട്രോംഗ് ഹൈബ്രിഡ്: നിലവിലെ നാലാം തലമുറ സ്വിഫ്റ്റിൻ്റെ മൈൽഡ് ഹൈബ്രിഡ് പതിപ്പ് അടുത്തിടെ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും, കമ്പനി ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. എന്നിരുന്നാലും, 2027 -ൽ പുതിയ സ്വിഫ്റ്റ് സ്ട്രോംഗ് ഹൈബ്രിഡ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സീരീസ് ഹൈബ്രിഡ് പവർട്രെയിൻ സെറ്റപ്പ് അവതരിപ്പിക്കുന്ന ഈ ഹാച്ച്ബാക്കിൻ്റെ 60,000 യൂണിറ്റുകളാണ് ഇന്ത്യയിൽ വിൽക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നത്.

ഡിസയർ ശക്തമായ ഹൈബ്രിഡ്: ഇക്കൂട്ടത്തിൽ അവസാനമായി, 2028 -ൽ, മാരുതി സുസുക്കി ഡിസയർ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാനും പദ്ധതിയിടുന്നു. ഇതും മുകളിൽ സൂചിപ്പിച്ച സീരീസ് ഹൈബ്രിഡ് പവർട്രെയിൻ തന്നെ ഫീച്ചർ ചെയ്യും. മിക്കവാറും, ഇത് അടുത്തിടെ പുറത്തിറക്കിയ നിലവിലെ തലമുറ ഡിസയറിനെ തന്നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

More from DriveSpark

Article Published On: Sunday, December 1, 2024, 14:03 [IST]
English summary
Maruti suzuki gearing up to launch 6 new hybrid cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X