28 കി.മീ മൈലേജുള്ള കാര്‍ 2 ലക്ഷം രൂപ വരെ നികുതി ഇളവില്‍ വാങ്ങാന്‍ അവസരം! പലര്‍ക്കും ഇത് അറിയില്ല

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. 28 കി.മീ വരെ മൈലേജ് പറയുന്ന ഈ ഹൈബ്രിഡ് എസ്‌യുവി സൈനികര്‍ക്കായുള്ള കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് വഴി ലഭ്യമാണ്. കാറിന്റെ എക്‌സ്‌ഷോറൂം വിലയില്‍ നിന്ന് വമ്പന്‍ തുക കുറവില്‍ സേനാംഗങ്ങള്‍ക്ക് സിഎസ്ഡി ക്യാന്റീന്‍ വഴി ഈ ജനപ്രിയ വാഹനം സ്വന്തമാക്കാം.

ഇന്ത്യയിലെ സൈനികര്‍ക്കായി രാജ്യത്തുടനീളം സര്‍ക്കാര്‍ സിഎസ്ഡി കാന്റീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ അവര്‍ കുറഞ്ഞ വിലയ്ക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. മിലിട്ടറി ക്യാന്റീനില്‍ ജിഎസ്ടി ഇല്ലാത്തതിനാല്‍ പുറത്തെ വിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം. അവിടെ കാറുകളും വില്‍ക്കുന്നു. രാജ്യത്തെ സൈനികര്‍ക്ക് കാന്റീനില്‍ നിന്ന് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

maruti grand vitara

ജിഎസ്ടി നികുതിയാണ് വിപണി വിലയും ക്യാന്റീനിലെ വിലയും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്നത്. മാരുതി അടുത്തിടെ ഗ്രാന്‍ഡ് വിറ്റാരയുടെ സിഎസ്ഡി വിലകള്‍ 2024 മെയ് മാസത്തില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാന്‍ഡ് വിറ്റാരയുടെ ഏറ്റവും പുതിയ സിഎസ്ഡി വിലകളും എക്സ്-ഷോറൂം വിലകളും താരതമ്യം ചെയ്യുകയും സിഎസ്ഡി ചാനലിലൂടെ ഗ്രാന്‍ഡ് വിറ്റാര വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തെ സൈനികര്‍ക്ക് എത്രത്തോളം ലാഭിക്കാമെന്നും ചുവടെ വിശദമായി വായിക്കാം.

1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ ഓട്ടോമാറ്റിക്, 1.5 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ ഓട്ടോമാറ്റിക്, 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ എന്നീ ഓപ്ഷനുകളിലുള്ള ഗ്രാന്‍ഡ് വിറ്റാരയാണ് സിഎസ്ഡി ക്യാന്റീനില്‍ വില്‍പ്പനക്കെത്തുന്നത്. ഇതില്‍ നമുക്ക് ആദ്യം 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ മാനവലിന്റെ വിലകള്‍ നോക്കാം. ഇതില്‍ ബേസ് സിഗ്മ വേരിയന്റിന് 10.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

maruti grand vitara

ഇത് ക്യാന്റീനില്‍ 9,88097 രൂപ കൊടുത്താല്‍ സ്വന്തമാക്കാം. 1,10,903 രൂപയാണ് വില വ്യത്യാസം. അതേസമയം മൈല്‍ഡ് ഹൈബ്രിഡ് ഡെല്‍റ്റ വേരിയന്റില്‍ 12,20,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ക്യാന്റീനില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് 1,06,352 രൂപ കുറച്ച് 11,13,648 രൂപക്ക് സ്വന്തമാക്കാം. സീറ്റ വേരിയന്റിന് ക്യാന്റീനില്‍ 12,63,598 രൂപയും പുറത്ത് 14,01,000 രൂപയുമാണ് വില. വ്യത്യാസം 1,37,402 രൂപ.

ആല്‍ഫ ആല്‍ഫ വേരിയന്റിന് 15,51,000 രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ക്യാന്റീനില്‍ 14,03,619 രൂപയാണ് ക്യാന്റീനില്‍ വില. 1,47,381 രൂപയാണ് ലാഭം. മൈല്‍ഡ് ഹൈബ്രിഡ് മാനുവലില്‍ ഏറ്റവും കൂടുതല്‍ ലാഭം ആല്‍ഫ 4WD വേരിയന്റിലാണ്. സിഎസ്ഡി ക്യാന്റീനില്‍ എക്‌സ്‌ഷോറൂം വിലയേക്കാള്‍ 1,70,613 രൂപയാണ് കുറവ്.

maruti grand vitara front

ഇനി ഗ്രാന്‍ഡ് വിറ്റാരയുടെ മൈല്‍ഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിലകള്‍ നമുക്ക് താരതമ്യം ചെയ്യാം. ഇതില്‍ ഡെല്‍റ്റ വേരിയന്റിന് പുറത്ത് 13,60,000 രൂപ വില വരുമ്പോള്‍ ക്യാന്റീനില്‍ 12,42,210 രൂപ മാത്രം നല്‍കിയാല്‍ മതി. 1,17,790 രൂപയാണ് വ്യത്യാസം. സീറ്റ വേരിയന്റിനും ആല്‍ഫ വേരിയന്റിനും യഥാക്രമം 15,41,000 രൂപയും 16,91,000 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സൈനികര്‍ക്ക് ക്യാന്റീനില്‍ 14,09,210 രൂപയും 15,42,029 രൂപയും മുടക്കിയാല്‍ മതി.

ഹൈബ്രിഡ് വേരിയന്റുകളുടെ വിലനോക്കുമ്പോള്‍ സീറ്റ പ്ലസ് വേരിയന്റിന് ക്യാന്റീനില്‍ എക്‌സ്‌ഷോറൂം വിലയേക്കാള്‍ 1,93,743 രൂപ മാറ്റമുണ്ട്. 18,43,000 രൂപ എക്‌സ്‌ഷോറൂമും 16,49,257 രൂപയുമാണ് ക്യാന്റീന്‍ വിലയുമാണ് സീറ്റ പ്ലസിനുള്ളത്. ഹൈബ്രിഡ് ആല്‍ഫ പ്ലസ് വേരിയന്റിന് 19,93,000 രൂപയാണ് എക്‌സ്‌ഷോറൂം വില. അുതസമയം ക്യാന്റീനില്‍ 2,04,673 രൂപ കുറവില്‍ 17,88,327 രൂപ വിലയില്‍ വാങ്ങാം.

maruti grand vitara

ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി വേരിയന്റുകള്‍ക്കും ക്യാന്റീനില്‍ മികച്ച കിഴിവില്‍ സ്വന്തമാക്കാം. ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയുടെ ഡെല്‍റ്റ വേരിയന്റിന് 13,15,000 രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ക്യാന്റീനില്‍ 12,11,253 രൂപക്ക് കിട്ടും. 1,03747 രൂപയാണ് പോക്കറ്റിലാക്കാനാകുക. ഏറ്റവും അവസാനമായി ഗ്രാന്‍ഡ് വിറ്റാര സീറ്റ വേരിയന്റ് ക്യാന്റീനിലൂടെ വാങ്ങുന്നവര്‍ക്ക് 13,76,975 രൂപയ്ക്ക് വീട്ടിലെത്തിക്കാം. എന്നാല്‍ ഇത് പുറമെ നിന്ന് വാങ്ങാന്‍ 14,96,000 രൂപ നല്‍കണം. ഫലത്തില്‍ 1,19,025 രൂപ ലാഭം.

സിഎസ്ഡിയുടെയും വില താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ എക്സ്‌ഷോറൂം വിലയെ അപേക്ഷിച്ച് 1.04 ലക്ഷം മുതല്‍ 2.05 ലക്ഷം രൂപ വരെ കുറവാണ്. ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സായുധ സേനാംഗങ്ങള്‍ നിങ്ങളുടെ കുടുംബത്തിലോ സുഹൃദ്‌വലയത്തിലോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Saturday, May 18, 2024, 14:30 [IST]
English summary
Maruti suzuki grand vitara 2024 csd vs ex showroom price comparison for may
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X