വലിയ കുടുംബങ്ങള്‍ക്ക് വേണ്ടി 27 കി.മീ മൈലേജുള്ള മാരുതി കാര്‍! അധികം കാത്തിരിക്കേണ്ടി വരില്ലെന്ന്

ഇന്ത്യയില്‍ അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം നടക്കുന്ന മിഡ്സൈസ് എസ്‌യുവി സെഗ്മെന്റിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി സഹകരിച്ച് പുറത്തിറക്കിയ ഈ കാര്‍ പല മാസങ്ങളിലും വില്‍പ്പന ചാര്‍ട്ടില്‍ ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ രണ്ടാമതെത്താറുണ്ട്. നിലവില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ 5 സീറ്റര്‍ പതിപ്പാണ് വില്‍പ്പനക്കെത്തുന്നത്. ഒരു വരി കൂടി ചേര്‍ത്ത് ഗ്രാന്‍ഡ് വിറ്റാരയുടെ മൂന്നു വരി പതിപ്പ് മാരുതി പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ കാറുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പുറത്തു വന്നിട്ടുണ്ട്. അത് എന്താണെന്ന് വായിക്കാം.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ പുതിയ മോഡലില്‍ 3 വരികള്‍ ഉള്ളതിനാല്‍ 7 പേര്‍ക്ക് സുഖമായി ഇതില്‍ യാത്ര ചെയ്യാം. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരയുടെ നിലവിലുളള പ്ലാറ്റ്ഫോം നവീകരിക്കേണ്ടി വരും. നിലവില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 2600 mm വീല്‍ബേസ് ആണുള്ളത്. അധിക സീറ്റുകള്‍ക്കായി കാറിന്റെ വീല്‍ബേസും വര്‍ധിപ്പിക്കും. പുത്തന്‍ മോഡല്‍ ആയതിനാല്‍ കാറിന്റെ എക്സ്റ്റീരിയര്‍ ലുക്കില്‍ ചില്ലറ മാറ്റങ്ങള്‍ വരും.

maruti grand vitara side design

ഒപ്പം തന്നെ പുതിയ ഇന്റീരിയര്‍ തീമായിരിക്കും വരാന്‍ പോകുന്ന ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ മറ്റൊരു ഹൈലൈറ്റ്. ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം തന്നെ പുത്തന്‍ ടെക്നോളജികളും സജ്ജീകരിച്ചാകും പുതിയ കാര്‍ എത്തുക. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര കാറിന്റെ 7 സീറ്റര്‍ പതിപ്പില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പടെയുള്ള ട്രെന്‍ഡിംഗ് ഫീച്ചറുകളും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ മോഡലില്‍ മൊത്തം രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് പെട്രോളുമാണ് അവ.ഇതില്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 103 PS പവറും 107 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം 116 PS പവറും 122 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍.

maruti grand vitara

ഈ രണ്ട് എഞ്ചിനുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ലിറ്ററിന് 19 കിലോമീറ്റര്‍ മുതല്‍ 27.97 കിലോമീറ്റര്‍ വരെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ മൈലേജ് അവകാശപ്പെടുന്നത്. ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ മോഡലിനും ഏകദേശം ഇതേ മൈലേജ് നമുക്ക് പ്രതീക്ഷിക്കാം.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.ഇതില്‍ ഹ്യുണ്ടായി അല്‍കാസര്‍ എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് 2024 സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറക്കാന്‍ പോകുകയാണ്. വമ്പന്‍ അപ്ഡേറ്റുകളോടെ അണിഞ്ഞൊരുങ്ങിയാണ് അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റിന്റെ വരവ്. ക്രെറ്റയില്‍ കണ്ട പ്രധാന സവിശേഷതകളില്‍ പലതും അല്‍കസാര്‍ കടംകൊള്ളുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ മോഡലിന് 13 ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. എക്സ്‌ഷോറൂം വിലയാകും ഇത്. എന്നാല്‍ ഔദ്യോഗിക വില പ്രഖ്യാപനത്തിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ച മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പ് 2025-ല്‍ പുറത്തിറക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്.

2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വെച്ച് കമ്പനി പുതിയ വാഹനത്തിന്റെ മൂടുപടമഴിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാരുതി സുസുക്കി ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ലെന്ന് ശ്രദ്ധിക്കുക. ഗ്രാന്‍ഡ് വിറ്റാരയെ ജനപ്രിയമാക്കുന്ന ഒരു ഘടകം അതിന്റെ ഇന്ധനക്ഷമതയാണ്.

ഒരേ സമയം 7 പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന മികച്ച മൈലേജ് തരുന്ന ഒരു കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ വേരിയന്റ് അനുയോജ്യമാകും. എര്‍ട്ടിഗ പോലെ ഒരു എംപിവി അല്ലാതെ എസ്‌യുവിയുടെ സുഖവും മികച്ച മൈലേജും തേടുന്നവരും ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ തേടിയെത്തും.ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട കസിന്‍ മോഡലായ ഹൈറൈഡറിന്റെയും 3 വരി പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from DriveSpark

Article Published On: Sunday, September 1, 2024, 14:00 [IST]
English summary
Maruti suzuki grand vitara 7 seater set to launch in 2025 expected price mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X