7 പേര്‍ക്ക് സുഖമായി പോകാം, ഒപ്പം 27 കി.മീ മൈലേജും! ഹേറ്റേഴ്‌സ് പോലും ഉടന്‍ മാരുതി ഫാനാകും!
ഇന്ന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. മൂന്നുവരി എംപിവകള്‍ക്കൊപ്പം 7 സീറ്റര്‍ എസ്‌യുവികള്‍ക്ക് വേണ്ടിയും ജനം വരിനില്‍ക്കുകയാണ്. ഡിമാന്‍ഡ് മുതലെടുക്കാനായി ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും 7 സീറ്റര്‍ കാറുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും അടുത്ത കാലത്തായി എസ്‌യുവി സെഗ്‌മെന്റിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. മാരുതിയില്‍ നിന്ന് ഉടന്‍ തന്നെ രണ്ട് 7 സീറ്റര്‍ കാറുകള്‍ വരാന്‍ പോകുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്ന് എര്‍ട്ടിഗയുടെ താഴെ സ്ഥാനം പിടിക്കുന്ന കോംപാക്ട് എംപിവിയാണ്. ഇത് മാത്രമല്ല ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പിന് പിന്നിലും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. 2022-ല്‍ വിപണിയിലെത്തിയ ഗ്രാന്‍ഡ് വിറ്റാര ചുരുങ്ങിയ നാളുകൊണ്ട് സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. ക്രെറ്റയെ കൂടാതെ കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ് എന്നീ മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.
എന്നാല്‍ നിലവില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 5 സീറ്റര്‍ പതിപ്പ് മാത്രമാണ് വില്‍പ്പനക്കെത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ കാറുകള്‍ക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തില്‍ മിഡ്‌സൈസ് എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. Y17 എന്നാണ് വരാന്‍ പോകുന്ന എസ്‌യുവിക്ക് ആന്തരികമായി കോഡ്നാമം നല്‍കിയിട്ടുള്ളത്.

5 സീറ്റര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ വരാന്‍ പോകുന്ന കാറിന്റെ അകത്തും പുറത്തും ചില്ലറ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ടെക്, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും കാര്‍ വരിക.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഓഫറിലുണ്ടാകും. ADAS സേഫ്റ്റി സ്യുട്ടിന്റെ സാന്നിധ്യമായിരിക്കും കാറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഈ എസ്‌യുവിക്ക് 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകാന്‍ എത്തുക.

5 സീറ്റര്‍ മോഡലിനെ പോലെ തന്നെ എസ്‌യുവിയുടെ മൂന്നു വരി പതിപ്പും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മികവ് പുലര്‍ത്തും. ലിറ്ററിന് 27 കിലോമീറ്ററാണ് മൈലേജ് പ്രതീക്ഷിക്കുന്നത്. വില നിര്‍ണയത്തിലൂടെ എന്നും എതിരാളികളെ പിന്നിലാക്കുന്ന മാരുതി സുസുക്കി 7 സീറ്റര്‍ എസ്‌യുവി വിപണിയിലും സമാനമായ തന്ത്രം പയറ്റാന്‍ സാധ്യതയുണ്ട്. 10.70 ലക്ഷം രൂപ മുതലാണ് ഗ്രാന്‍ഡ് വിറ്റാര 5 സീറ്റര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
അതേസമയം റേഞ്ച് ടോപ്പിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ ഏകദേശം 19.99 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. 7 സീറ്റര്‍ പതിപ്പിലേക്ക് വരുമ്പോള്‍ ഇതിന് 15 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് സ്‌പെക്ക് വേരിയന്റിന് ഏകദേശം 25 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു.

ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ മോഡല്‍ സെഗ്‌മെന്റില്‍ ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നീ മോഡലുകളുമായിട്ടാണ് കൊമ്പുകോര്‍ക്കുക. നിസാന്‍-റെനോ സഖ്യവും ഇന്ത്യയില്‍ പുതിയ 7 സീറ്റര്‍ എസ്‌യുവി അവതരിപ്പിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ആ രണ്ട് മോഡലുകളുടെ വെല്ലുവിളി കൂടി മാരുതി മോഡല്‍ നേരിടേണ്ടി വരും. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേര്‍ക്ക് പോകാന്‍ പറ്റുന്ന പ്രീമിയം കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനായിരിക്കും ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പ്. എന്നാല്‍ കാര്‍ അടുത്ത വര്‍ഷം മാത്രമേ വരാന്‍ ചാന്‍സുള്ളൂവെന്നതിനാല്‍ തന്നെ നല്ല ക്ഷമ വേണ്ടി വരും. വരാന്‍ പോകുന്ന ഈ മാരുതി കാറിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുമല്ലോ.


Click it and Unblock the Notifications








