26 കി.മീ മൈലേജ് മാത്രമല്ല 'തീറ്റിപ്പോറ്റാനും' ചെലവ് കമ്മി! 80000 കി.മീ ഓടിയ ഗ്രാന്‍ഡ് വിറ്റാര ഉടമ പറയുന്നു

വിശ്വാസ്യത, താങ്ങാനാവുന്ന വില, കുറഞ്ഞ പരിപാലനച്ചെലവ് എന്നീ ഗുണങ്ങളാല്‍ എതിരാളികളില്‍ നിന്ന് വേറിട്ട് നിന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ കമ്പനിയാണ് മാരുതി സുസുക്കി. 2022-ല്‍ മാരുതി സുസുക്കി പുറത്തിറക്കിയ മിഡ്‌സൈസ് എസ്‌യുവിയാണ് ഗ്രാന്‍ഡ് വിറ്റാര. ക്രെറ്റ, സെല്‍റ്റോസ് തുടങ്ങിയ മോഡലുകള്‍ ആധിപത്യം പുലര്‍ത്തുന്ന വിഭാഗത്തിലാണ് ഗ്രാന്‍ഡ് വിറ്റാര മത്സരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നായ ഗ്രാന്‍ഡ് വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകള്‍ ശരവേഗമാണ് വിറ്റ് തീര്‍ന്നത്. പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു കാര്‍ ആയതിനാല്‍ തന്നെയാണ് ഈ മോഡല്‍ സ്ഥിരമായി മികച്ച വില്‍പ്പന നേടുന്നത്.

മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകള്‍ക്കൊപ്പം എസ്‌യുവിയുടെ സിഎന്‍ജി വേരിയന്റും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവേ മാരുതി കാറുകള്‍ക്ക് പരിപാലനച്ചെലവ് വളരെ കുറവായിരിക്കും. എന്നിരുന്നാലും അല്‍പ്പം വലിയ വണ്ടിയായ ഗ്രാന്‍ഡ് വിറ്റാര 'തീറ്റിപ്പോറ്റാന്‍' എത്ര ചെലവ് വരുമെന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ഇപ്പോള്‍ arunpanwarx എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു മാരുതി ഗ്രാന്‍ഡ് വിറ്റാര ഉടമ വാഹനത്തിന്റെ മെയിന്റനന്‍സ് വശങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

owner clocks 80k kms maruti grand vitara

തന്റെ സിഎന്‍ജി എസ്‌യുവി ഒരു വര്‍ഷത്തിനുള്ളില്‍ 80,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായാണ് ഉടമ വെളിപ്പെടുത്തുന്നത്. ഈ കാലയളവിലെ വളരെ തുച്ഛമായ മെയിന്റനന്‍സ് ചെലവ് മാത്രമാണ് തനിക്ക് വന്നതെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഈ കാലയളവില്‍ തനിക്ക് ടയറുകളോ ബ്രേക്ക് പാഡുകളോ മാറ്റേണ്ട ആവശ്യം വന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കിലോമീറ്റര്‍ ഓടിയ വണ്ടിയാണ് ഇതെന്ന വസ്തുത പരിഗണിക്കുമ്പോള്‍ പലരും അത്ഭുതം കൂറിയേക്കാം.

തന്റെ എസ്‌യുവിയുടെ പതിവ് സര്‍വീസിന് ഏകദേശം 7000-8000 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് ഉടമ പറയുന്നു. എസ്‌യുവി സര്‍വീസ് ചെയ്യാന്‍ വേണ്ടി താന്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കേണ്ട ആവശ്യം പോലും വരാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം സര്‍വീസ് ടീം വീട്ടില്‍ വന്ന് കാര്‍ കൊണ്ടുപോയ ശേഷം വര്‍ക്ക് കഴിഞ്ഞ ശേഷം തിരികെ എത്തിക്കും.

owner clocks 80k kms maruti grand vitara

സുതാര്യത ഉറപ്പാക്കാനുാ സര്‍വീസ് സമയത്ത് പാര്‍ട്‌സുകള്‍ ഒന്നും മാറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതിനും വേണ്ടി കാറുടമ എല്ലാ സര്‍വീസ് രസീതുകളും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മൊത്തത്തില്‍ കാറിന്റെ ഓണര്‍ഷിപ്പ് അനുഭവത്തില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുന്നു. കുറഞ്ഞ അറ്റകുറ്റപ്പണി ചെലവുകള്‍ക്കുള്ള മാരുതി സുസുക്കിയുടെ പ്രശസ്തിയെ നന്നായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഈ ഉടമയുടെ അനുഭവസാക്ഷ്യം.

കുറഞ്ഞ ചെലവില്‍ സര്‍വീസ്, സ്‌പെയര്‍ പാര്‍ട്സുകളുടെ വ്യാപകമായ ലഭ്യത, മൈലേജ് എന്നിവയാണ് മാരുതി കാറുകള്‍ ആളുകള്‍ വാങ്ങാനുള്ള പ്രധാന കാരണം. ഈ ഉപഭോക്താവ് പറയുന്നത് സത്യമാണെങ്കില്‍ അത് ഗ്രാന്‍ഡ് വിറ്റാരയുടെ വിശ്വാസ്യത ഉയര്‍ത്തിക്കാണിക്കുന്നതോടൊപ്പം ഉപഭോക്തൃ സംതൃപ്തിക്കും മൂല്യത്തിനും മുന്‍ഗണന നല്‍കുന്ന ഒരു നിര്‍മ്മാതാവെന്ന നിലയില്‍ മാരുതി സുസുക്കിയുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

owner clocks 80k kms maruti grand vitara

103 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.ഇതുകൂടാതെ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 115 എച്ച്പി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ശക്തമായ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

87 bhp പവറുള്ള 1.5 ലിറ്റര്‍ എഞ്ചിനാണ് ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിക്ക് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.ഗ്രാന്‍ഡ് വിറ്റാര ഹെബ്രിഡ് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.ഈ കാറിന്റെ മറ്റ് എഞ്ചിന്‍ ഓപ്ഷനുകളും ലിറ്ററിന് 19 മുതല്‍ 26 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ പ്രാപ്തമാണ്.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളുമായാണ് ഗ്രാന്‍ഡ് വിറ്റാര എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ്. അതേ സമയം ഈ കാറിന്റെ ടോപ് വേരിയന്റിന് 19.93 ലക്ഷം രൂപയാണ് വില. എക്സ് ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Wednesday, November 20, 2024, 16:01 [IST]
English summary
Maruti suzuki grand vitara cng driven 80000 km in 1 year maintenance cost unusually low
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X