27.97 കി.മീ മൈലേജുള്ള മാരുതി കാറില്‍ അഞ്ചംഗ കുടുംബത്തിന് സുഖയാത്ര! മാസവും വാങ്ങാനെത്തുന്നത് ആയിരങ്ങള്‍

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും ചെറുകാര്‍ വില്‍പ്പനയിലെ ഇടിവ് മാരുതി സുസുക്കിയെ വലയ്ക്കുന്നുണ്ട്. എന്നാല്‍ യൂടിലിറ്റി വാഹന വിഭാഗം കരുത്താര്‍ജ്ജിച്ചതാണ് മാരുതിക്ക് ആശ്വാസമാകുന്നത്. സ്‌പോര്‍ട് യൂടിലിറ്റി വിഭാഗത്തില്‍ മാരുതിയുടെ ജനപ്രിയ മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. മിഡ്‌സൈസ് എസ്‌യുവിയുടെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ നമുക്ക് പരിശോധിക്കാം.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച ഗ്രാന്‍ഡ് വിറ്റാര 2022-ലാണ് പുറത്തിറങ്ങിയത്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരിലാണ് ഇതിന്റെ ടൊയോട്ട കസിന്‍ മോഡല്‍ വിപണിയില്‍ എത്തുന്നത്. ഗ്രാന്‍ഡ് വിറ്റാര വിപണിയില്‍ എത്തിയ ശേഷമാണ് എസ്‌യുവി വിപണിയില്‍ മുന്നിലെത്താന്‍ മാരുതിക്കായത്. 2024 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മിഡ്‌സൈസ് എസ്‌യുവിയാണ് ഗ്രാന്‍ഡ് വിറ്റാര.

maruti grand vitara

പോയമാസം 15,447 യൂണിറ്റ് വില്‍പ്പനയുമായി ഹ്യുണ്ടായി ക്രെറ്റയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 7651 യൂണിറ്റ് വില്‍പ്പനയുമായാണ് ഗ്രാന്‍ഡ് വിറ്റാര രണ്ടാമതെത്തിയത്. 2023 ഏപ്രിലില്‍ പക്ഷേ 7742 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു. വില്‍പ്പനയില്‍ നേരിയ ഇടിവുണ്ട് (1.18 ശതമാനവും). അതേപോലെ തന്നെ 2024 മാര്‍ച്ച് മാസത്തെ അപേക്ഷിച്ചും ഏപ്രിലില്‍ വില്‍പ്പന ഇടിവാണ്. സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ചില്‍ 11,634 യൂണിറ്റുകള്‍ വിറ്റുപോയിരുന്നു. 31.88 ശതമാനമാണ് വില്‍പ്പന ഇടിവ്.

എങ്കിലും മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ വലിയൊരു പങ്ക് കൈവശം വെച്ചിരിക്കുന്നത് ഗ്രാന്‍ഡ് വിറ്റാരയാണ്. 2022 സെപ്റ്റംബറിലാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി ഇന്ത്യയില്‍ എത്തിച്ചത്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം പുറത്തിറങ്ങിയത്. ഗ്രാന്‍ഡ് വിറ്റാരയിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 103 bhp പവറും പരമാവധി 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

maruti grand vitara

5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും ഇതിലുണ്ട്. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് ഓള്‍വീല്‍ ഡ്രൈവ് (AWD) ഓപ്ഷനും ഇതില്‍ ലഭിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇനി രണ്ടാമത്തെ 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിലേക്ക് വന്നാല്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയോജിതമായി 115 bhp പവര്‍ നല്‍കും. ഇത് ടൊയോട്ടയില്‍ നിന്നുള്ള അറ്റ്കിന്‍സണ്‍ യൂണിറ്റാണ്. 6-സ്പീഡ് സിവിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ കൈകാര്യം ചെയ്യുന്നത്.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മാനുവല്‍ ഗിയര്‍ ബോക്‌സ് മോഡല്‍ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് മോഡല്‍ ലിറ്ററിന് 20.58 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് എഞ്ചിന് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ കഴിയും. അതേസമയം കിലോയ്ക്ക് 26.6 കിലോമീറ്ററാണ് സിഎന്‍ജി പതിപ്പിന്റെ മൈലേജ്.

maruti grand vitara

360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടിപിഎംഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളാണ് എസ്‌യുവിക്ക് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ഹെഡ്-അപ്പ് ഡിസ്പ്ലേ യൂണിറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

ഇതിന് പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് എസി കണ്‍ട്രോളുകള്‍, സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍, സിരി, ഗൂഗിള്‍ അസിസ്റ്റന്റ് ഇന്റഗ്രേഷന്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിമോട്ട് ഇഗ്‌നിഷന്‍ എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെയാണ് ഗ്രാന്‍ഡ് വിറ്റാര പോരാടുന്നത്. 10.87 ലക്ഷം മുതല്‍ 19.97 ലക്ഷം രൂപ വരെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Thursday, May 23, 2024, 15:55 [IST]
English summary
Maruti suzuki grand vitara sales report april 2024 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X