30+ കി.മീ മൈലേജുള്ള ഈ കാറുകള്‍ മാരുതി നിര്‍ത്തുകയാണോ? ഇപ്പോള്‍ വാങ്ങിയാൽ 40,000 രൂപ ഡിസ്‌കൗണ്ടുണ്ട്

ഇന്ത്യയില്‍ നിലവില്‍ സിഎന്‍ജി കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ഡസനിലേറെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന കാറുകളുടെ വിശാല പോര്‍ട്‌ഫോളിയോയുമായി മാരുതി തന്നെയാണ് ഈ വിഭാഗത്തിലും മുന്നില്‍. എന്നാല്‍ മാരുതി ഇപ്പോള്‍ തങ്ങളുടെ മൂന്ന് സിഎന്‍ജി കാറുകളുടെ ഉത്പാദനം മാര്‍ച്ചില്‍ നിര്‍ത്തിവെച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി നോക്കാം.

ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. പോയ മാസം രണ്ട് ലക്ഷത്തിനടുത്ത് കാറുകള്‍ വിറ്റ മാരുതിയുടെ തൊട്ടടുത്ത് പോലും എതിരാളികളില്ല. എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ മാരുതി ഡീസല്‍ എഞ്ചിനോട് ബൈ പറഞ്ഞ് പെട്രാള്‍ കാറുകള്‍ മാത്രമാണ് നിര്‍മിച്ച് വരുന്നത്. എന്നാല്‍ പെട്രോള്‍ വില മാനംമുട്ടെ ഉയര്‍ന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള സിഎന്‍ജി കാറുകളുടെ പോര്‍ട്‌ഫോളിയോ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിപുലീകരിച്ചു.

maruti cng production paused

ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നീ കമ്പനികള്‍ വെല്ലുവിളി ഉയര്‍ത്താനായി രംഗത്തുണ്ടെങ്കിലും മാരുതി കൊല്ലങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യത തകര്‍ക്കാന്‍ അതൊന്നും പോര. ഈ സാഹചര്യത്തിലാണ് മാരുതി തങ്ങളുടെ ആള്‍ട്ടോ K10, സെലേറിയോ, എസ്-പ്രസ്സോ എന്നീ സിഎന്‍ജി കാറുകളുടെ ഉത്പാദനം ഈ മാസം മുതല്‍ നിര്‍ത്തലാക്കിയതായി V3 കാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1.0 ലിറ്റര്‍ സിഎന്‍ജി പവര്‍ട്രെയിനുള്ള കാറുകളില്‍ വാഗണ്‍ആര്‍ മാത്രമേ പ്രൊഡക്ഷനിലുള്ളൂ. ഈ സിഎന്‍ജി കാറുകളുടെ നിര്‍മാണം മാരുതി പെട്ടെന്ന് നിര്‍ത്തി വെക്കാന്‍ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് മാരുതി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നാല്‍ ഈ കാറുകള്‍ നിര്‍ത്തലാക്കുമെന്ന തരത്തില്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. കാരണം 30 കിലോമീറ്ററിന് മുകളില്‍ മൈലേജ് തരുന്ന കാറുകളാണ് ഇവയെന്നത് തന്നെ കാര്യം.

Maruti Alto K10

ഈ കാറുകളുടെ നിര്‍മാണം നിര്‍ത്തിയെങ്കിലും ഡീലര്‍മാരുടെ പക്കലുള്ള എല്ലാ സ്‌റ്റോക്കുകളും മാര്‍ച്ചില്‍ വിറ്റുതീര്‍ക്കും. നിലവില്‍ ഡീലര്‍മാരുടെ പക്കലുള്ള കാറുകള്‍ക്ക് മാത്രമായിരിക്കും ബുക്കിംഗ് പ്രതീക്ഷിക്കുന്നത്. ഈ കാറുകള്‍ വിറ്റുതീര്‍ന്ന ശേഷമായിരിക്കും ഒരുപക്ഷേ നിര്‍മാണം പുനരാരംഭിക്കുക. വാഗണ്‍ആര്‍ സിഎന്‍ജിക്കുള്ള കനത്ത ഡിമാന്‍ഡ് പരിഗണിച്ചാണ് ഈ മാസവും പ്രൊഡക്ഷന്‍ തുടരാന്‍ തീരുമാനിച്ചത്. 2024 ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ കൂടിയാണ് വാഗണ്‍ആര്‍.

നിലവില്‍ സ്‌റ്റോക്കുള്ള കാറുകള്‍ക്ക് ബുക്കിംഗ് സ്വീകരിച്ച് ഡീലര്‍മാര്‍ ഡെലിവറി ചെയ്യും. ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്ന മൂന്ന് കാറുകളുടെയും സിഎന്‍ജി പതിപ്പുകളുടെ ഡെലിവറി ടൈംലൈന്‍ ഉയര്‍ന്നതാണെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ ആ ഡീലര്‍മാരുടെ പക്കല്‍ വേണ്ടത്ര സ്‌റ്റോക്കില്ലെന്നാണ് അര്‍ത്ഥം. നിലവില്‍ മാരുതിയുടെ അരീന, നെക്‌സ കാറുകളുടെ ഡെലിവറിക്കായി ഏറെ നാള്‍ കാത്തിരിക്കേണ്ടതായി ഇല്ല.

maruti s-presso cng

മിക്കവാറും ഈ കാറുകളുടെ വില്‍പ്പന മന്ദഗതിയിലായത് കാരണമാകാം കമ്പനി നിര്‍മാണം നിര്‍ത്തിവെച്ചത്. കാരണം ഈ മാസം ഈ സിഎന്‍ജി കാറുകള്‍ക്ക് മാരുതി സുസുക്കി മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാര്‍ച്ചില്‍ ഈ മൂന്ന് കാറുകള്‍ക്കും 40,000 രൂപ വരെയാണ് ഓഫറുള്ളത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍.

ഈ മാസം ആള്‍ട്ടോ K10, എസ്‌പ്രെസ്സോ, സെലേറിയോ എന്നിവയുടെ സിഎന്‍ജി പതിപ്പുകള്‍ വാങ്ങുമ്പോള്‍ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ഓഫര്‍, 7,000 രൂപ കോര്‍പറേറ്റ് ഓഫര്‍ എന്നിവ സഹിതം 40,000 രൂപ വരെ ലാഭിക്കാം. ഉപഭോക്താക്കള്‍ക്കിടയില്‍ കാര്യമായ ഡിമാന്‍ഡില്ലാത്ത വാഹനങ്ങള്‍ ആണെല്ലോ പൊതുവേ ഓഫറിടാറുള്ളത്. ഇത് കൂടി കൂട്ടിവായിച്ചാണ് മൂന്ന് കാറുകളുടെയും ഉത്പാദനം നിര്‍ത്തിയതോടെ ഇവ ഇനി വാങ്ങാന്‍ കിട്ടില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരക്കുന്നത്.

maruti celerio cng

സിഎന്‍ജി കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാരുതി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും കമ്പനി ഉടന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും കിടിലന്‍ മൈലേജുള്ള കുറഞ്ഞ വിലയുള്ള ഈ മാരുതി കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ വേഗം ഷോറൂമിലേക്ക് വിട്ടോളൂ. ഓഫറുണ്ടെന്ന് മാത്രമല്ല ഇനിയെങ്ങാനും കമ്പനി ഇവ വിപണിയില്‍ നിന്ന് പിന്‍വലിക്കുമോ എന്നും പറയാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ചുള്ള അപ്‌ഡേറ്റുകള്‍ അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സൈറ്റ് സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Saturday, March 9, 2024, 15:01 [IST]
English summary
Maruti suzuki halted production of alto k10 cng celerio cng and s presso cng cars in march 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X