35 മുതൽ 40 കിലമീറ്റർ മൈലേജ് നൽകുന്ന മാരുതിയുടെ ഹൈബ്രിഡ് ടെക്ക്; ഗുട്ടൻസ് എന്താണ് എന്ന് നോക്കാം

വോളിയം വിൽപ്പന അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ രാജ്യത്തെ ഹൈബ്രിഡ് കാർ സെഗ്‌മെൻ്റിൻ്റെ പ്രധാന ആചാര്യന്മാരിൽ ഒന്നായി വിശേഷപ്പിക്കാം. കമ്പനി, 2022 -ൽ, തങ്ങളുടെ ഉടമസ്ഥതയിലുള്ള സുസുക്കി സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം ഇന്ത്യയിൽ അവതരിപ്പിച്ചു.

ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ ബ്രാൻഡിൻ്റെ ജനപ്രിയമായ K15C 1.5 ലിറ്റർ പെട്രോൾ എഞ്ചിനെ ശക്തമായ 140V ലിഥിയം അയൺ ബാറ്ററിയുമായി സംയോജിപ്പിക്കുന്നു, ഇത് സമാനതകളില്ലാത്ത പെർഫോമെൻസും മൈലേജും വാഗ്ദാനം ചെയ്യുന്നു. സുസുക്കി സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വിശദമായി കാണിക്കുന്ന വീഡിയോ സുസുക്കി ഗ്ലോബൽ തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.

35 40

സുസുക്കി സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിൻ്റെ ഹൃദയം എന്നത് K15C പെട്രോൾ എഞ്ചിനാണ്, ഇത് 115 PS മാക്സ് പവർ ഔട്ട്പുട്ടും 138 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു, 33 PS എക്സ്ട്ര പവറും 60 Nm അധിക torque ഉം ഇത് വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ വേഗതയിൽ ഇലക്ട്രിക് മോട്ടോറിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഇക്കോ മോഡ് ഉൾപ്പെടെ വിവിധ മോഡുകളിൽ ഈ ഹൈബ്രിഡ് സിസ്റ്റം പ്രവർത്തിക്കുന്നു, കൂടാതെ റെഗുലർ മോഡ്, എമിഷൻ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട മൈലേജ് നൽകുന്നതിനും torque അസിസ്റ്റ് നൽകുന്നു.

35 40

140V ലിഥിയം അയൺ ബാറ്ററി പാക്ക്, 12V ലിഥിയം അയൺ ബാറ്ററി, 12V ലെഡ് ആസിഡ് ബാറ്ററി എന്നിവ ഉൾപ്പെടുന്ന ബാറ്ററി സജ്ജീകരണങ്ങളാൽ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും തമ്മിലുള്ള സിനർജി നിർമ്മാതാക്കൾ മെച്ചപ്പെടുത്തിയിരിക്കുന്നു. ഈ സമഗ്രമായ ബാറ്ററി സിസ്റ്റം ഇലക്ട്രിക് മോട്ടോറിന് കരത്ത് നൽകുക മാത്രമല്ല, ലൈറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ അവശ്യ വാഹന ഘടകങ്ങളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

ഈ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിൻ്റെ ഔട്ട്പുട്ട് എന്നത്, മെച്ചപ്പെട്ട കാര്യക്ഷമത, കുറഞ്ഞ എമിഷൻ, ഒപ്റ്റിമൽ പെർഫോമൻസ് എന്നിവയാൽ വളരെ സവിശേഷമായ ഒരു തടസ്സവും ഇല്ലാത്ത ഡ്രൈവിംഗ് എക്സ്പീരിയൻസാണ്. ഹൈബ്രിഡ് കാറുകളുടെ ഭാവിയ്ക്കായി ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വലിയ പദ്ധതികൾ തന്നെയാണ് ആവിഷ്കരിക്കുന്നത്.

35 40

നിലവിൽ കമ്പനിയുടെ ഗ്രാൻഡ് വിറ്റാരയിലും ഇൻവിക്ടോയിലും നാം കണ്ട സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരും ഹൈബ്രിഡ് സജ്ജീകരണവും മാരുതി സുസുക്കിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്തിടെ ഈ പുതിയ ഹൈബ്രിഡ് സംവിധാനവും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ പുതിയ സംവിധാനത്തെ സീരീസ് ഹൈബ്രിഡ് സിസ്റ്റം എന്നാണ് ബ്രാൻഡ് വിളിക്കുന്നത്.

നിലവിലുള്ള സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തേക്കാൾ ഇത് ചെലവ് കുറഞ്ഞതായിരിക്കും, തൽഫലമായി ഈ ടെക്കുമായി വരുന്ന മോഡലുകൾ കൂടുതൽ അഫോർഡബിളായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യൻ വിപണിയിൽ ഇവ ഒരു ഇൻസ്റ്റന്റ് ഹിറ്റായേക്കാം. ഈ സിസ്റ്റത്തിൽ ഇന്റേണൽ കംബഷൻ എഞ്ചിൻ ഇലക്ട്രിക് പവർട്രെയിനിൻ്റെ ജനറേറ്ററായി പ്രവർത്തിക്കുന്നു.

35 40

വാഹനത്തം ഓടിക്കുന്നത്/ പ്രൊപ്പല്ലിംഗ് ചെയ്യുന്നത് ഇലക്ട്രിക് മോട്ടോറുകളാണ്, അല്ലാതെ എഞ്ചിനല്ല എന്ന് സാരം. ഈ പവർട്രെയിൻ ഉപയോഗിച്ച് രാജ്യത്ത് നാലിൽ പരം പുതിയ കാറുകൾ അവതരിപ്പിക്കും എന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. ലിറ്ററിന് 35 മുതൽ 40 കിലോമീറ്ററോളം മൈലേജാണ് ഈ പുത്തൻ സംവിധാനം വാഗ്ദാനം ചെയ്യുന്നത് എന്നാണ് മാരുതിയുടെ അവകാശവാദം.

More from DriveSpark

Article Published On: Sunday, March 3, 2024, 14:00 [IST]
English summary
Maruti suzuki hybrid tech explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X