'ഇന്നോവ'ക്ക് ഈ ഗതി വന്നല്ലോ! ഈ കാര്‍ കഴിഞ്ഞ മാസം വാങ്ങിയത് വെറും 296 പേര്‍
ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി വന്നിട്ട് ഇപ്പോള്‍ 4 വര്‍ഷം കഴിയാറായി. മനുഷ്യരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കോറോണ വൈറസ് വാഹന ലോകത്തും വലിയ മാറ്റങ്ങള്‍ക്ക് നാന്നി കുറിച്ചു. അതില്‍ ഒന്നാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയത്. അതിനാല്‍ ഫാമിലി കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടി. കുടുംബത്തോടൊപ്പം ദീര്‍ഘദൂര യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ സീറ്റുകള്‍ ഉള്ള എംപിവികളോ അല്ലെങ്കില്‍ എസ്‌യുവികളോ തെരഞ്ഞെടുക്കാന്‍ തുടങ്ങി. എന്നാല്‍ വളരെ കുറച്ച് വില്‍പ്പന മാത്രമുള്ള മാരുതിയുടെ ഫാമിലി കാറുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
മാരുതി സുസുക്കി പുറത്തിറക്കുന്ന എര്‍ട്ടിഗയെന്ന എംപിവിയെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറാണിത്. എര്‍ട്ടിഗയുടെ സഹോദരനായ XL6 കൂടാതെ മറ്റൊരു എംപിവി കൂടി മാരുതി പുറത്തിറക്കുന്നുണ്ട്. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിലൂടെ അല്‍പ്പം 'പ്രീമിയം' ആകാന്‍ ശ്രമിച്ച മാരുതി കൊണ്ടുവന്ന മോഡലായ ഇന്‍വിക്്റ്റോയെ കുറിച്ചാണ് പറഞ്ഞ് വന്നത്. ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് ഇന്‍വിക്റ്റോ.

മൂന്നാം തലമുറ ഇന്നോവയാണ് ടൊയോട്ട ഹൈക്രോസ് എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഈ കാറിന് മികച്ച സ്വീകാര്യതയാണ് ഇന്ത്യക്കാര്‍ നല്‍കിയത്. ഇതേ പ്രതികരണം തന്നെ ഇന്‍വിക്റ്റോക്കും ലഭിക്കുമെന്നായിരുന്നു മാരുതി പ്രതീക്ഷിച്ചതെങ്കിലും മറിച്ചാണ് സംഭവിച്ചത്. കഴിഞ്ഞ ആറ് മാസമായി ഈ കാറിന്റെ വില്‍പ്പന മന്ദഗതിയലാണ്. 2024 ഒക്ടോബറില്‍ 296 ഇന്‍വിക്റ്റോ കാറുകള്‍ മാത്രമാണ് വിറ്റ് പോയത്.
സെപ്റ്റംബറിലെ വില്‍പ്പന 312 യൂണിറ്റായിരുന്നു. കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മേയില്‍ 193 യൂണിറ്റും ജൂണില്‍ 128 യൂണിറ്റും ജൂലൈയില്‍ 251 യൂണിറ്റും ഓഗസ്റ്റില്‍ 124 യൂണിറ്റും മാത്രമായിരുന്നു ഇന്‍വിക്റ്റോയുടെ വില്‍പ്പന. മറുവശത്ത് ഇന്നോവ ഹൈക്രോസ് ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നായി തിളങ്ങി നില്‍ക്കുന്നു.

മാരുതി ഇന്‍വിക്റ്റോ 7, 8 സീറ്റര്‍ ഓപ്ഷനുകില്‍ വാങ്ങാന്‍ സാധിക്കും. സീറ്റ, ആല്‍ഫ എന്നീ രണ്ട് ട്രിമ്മുകളിലും വിവിധ കളര്‍ ഓപ്ഷനുകളിലും പ്രീമിയം എംപിവി ഓഫര്‍ ചെയ്യുന്നു. സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇന്‍വിക്റ്റോയ്ക്ക് തുടിപ്പേകുന്നത്. 150.19 bhp പവറും 188 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ പവര്‍ട്രെയിന്‍ സിവിടി ഗിയര്‍ബോക്സുമായാണ് ഇണ്ചേര്‍ത്തിരിക്കുന്നത്. കാറില്‍ മാനുവല്‍ ട്രാന്‍സ്മിഷന് ഓപ്ഷനില്ല.
ഫീച്ചറുകളുടെ കാര്യത്തില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 50-ലധികം കണക്റ്റഡ് ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ ഗേറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോള്‍ഡറുകളും, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് കാറില്‍ മാരുതി ഒരുക്കിയിരിക്കുന്നത്.

ഇതൊക്കെ ഉണ്ടായിട്ടും ഇന്‍വിക്റ്റോയുടെ വില്‍പ്പന ഇടിയാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാന കാരണം ഈ കാറിന്റെ വിലയാണെന്നാണ് പറയപ്പെടുന്നത്. ഇന്‍വിക്റ്റോയുടെ വില 25.21 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയാണ് പോകുന്നത്. അതേസമയം ഹൈക്രോസിന്റെ ഹൈബ്രിഡ് ഇതര വേരിയന്റുകള്‍ 19.77 ലക്ഷം രൂപ മുതല്‍ ലഭ്യമാണ്. ഇന്‍വിക്റ്റോ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമമാണ് വരുന്നത്.
അതുപോലെ തന്നെ ഇന്നോവ ഹൈക്രോസിനെ അപേക്ഷിച്ച് ഇന്‍വിക്റ്റോ ചില പ്രീമിയം ഫീച്ചറുകള്‍ നഷ്ടപ്പെടുത്തുന്നു. അതുപോലെ തന്നെ മാരുതിക്കുള്ള ബ്രാന്‍ഡ് ഇമേജും വില്‍പ്പനയെ ബാധിക്കുന്നതായാണ് പറയപ്പെടുന്നത്. ബജറ്റ് കാറുകള്‍ക്ക് പേരുകേട്ട മാരുതിയുടെ വാഹനം 30 ലക്ഷത്തോളം മുടക്കി വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നതായാണ് തോന്നുന്നത്.
ഇന്‍വിക്റ്റോയുടെ വില്‍പ്പന ഉയര്‍ത്താന്‍ മാരുതിക്ക് ചിലത് ചെയ്യാന്‍ കഴിയും. അതില്‍ ഒന്ന് കുറഞ്ഞ വിലയുള്ള വേരിയന്റുകള്‍ ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ് അതില്‍ ഒന്ന്. താരതമ്യേന വില കൂടിയ ഹൈബ്രിഡ് മോഡലുകള്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കും. പറ്റിയാല്‍ ഫീച്ചര്‍ ലിസ്റ്റും അപ്ഡേറ്റ് ചെയ്യാം. ഈ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ ഒരുപക്ഷേ കാറിന്റെ വില്‍പ്പന ക്രമേണ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








