ജിംനി ഇനി കാട് കയറും; സഫാരി വാഹനമായി മാറിയ ജിപ്സിയുടെ പിൻഗാമി, ചിത്രങ്ങൾ വൈറൽ
മാരുതി സുസുക്കി ജിപ്‌സി വനംവകുപ്പ് ഉദ്യോഗസ്ഥരോ സഫാരിക്ക് വേണ്ടി വ്യാപകമായി ഉപയോഗിച്ചിരുന്ന വാഹനമാണ്. ജിപ്സിയുടെ പിൻഗാമി ആയി എത്തുമ്പോൾ ഈ ഒരു ഉത്തരവാദിത്തം കൂടെ ജിംനി ഏറ്റെടുക്കണമല്ലോ. മുൻപ് മാരുതി സുസുക്കി ജിപ്‌സി കാടിൻ്റെ പരുക്കൻ ഭൂപ്രദേശങ്ങളിൽ പോകുന്നതിനും വിനോദസഞ്ചാരികൾക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും കാടിൻ്റെ കാഴ്ച നൽകുന്നതിനുമായി മോഡിഫൈ ചെയ്തിരുന്നു.
ചില വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും മഹീന്ദ്ര ബൊലേറോയുടെയും ഫോഴ്സ് ട്രാക്സിൻ്റെയും പരിഷ്കരിച്ച പതിപ്പുകൾ ഉള്ളതിനാൽ ജിപ്സി മാത്രമായിരുന്നില്ല ഈ മേഖലയിൽ ഉണ്ടായിരുന്നത്. അടുത്തിടെ, NTCA (National Tiger Conservation Authority), MoEF&CC (Ministry of Environment Forest & Climate Change) എന്നിവ എല്ലാ വന്യജീവി സങ്കേതങ്ങളോടും ദേശീയ പാർക്കുകളോടും പഴയ ഡിപ്പാർട്ട്‌മെൻ്റൽ വാഹനങ്ങളും സഫാരി വാഹനങ്ങളും നീക്കം ചെയ്യാനും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ വാഹനങ്ങൾ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

നിലവിൽ, ടാസ്‌ക്കിനായി ജിംനി വാങ്ങാൻ എൻടിസിഎ മാരുതി സുസുക്കിയുമായി ചർച്ച നടത്തിവരികയാണ്. ഹർവിജയ് സിംഗ് ബഹിയ എന്ന വ്യക്തയുടെ ഫേസ്ബുക്കിലാണ് മാരുതി ജിംനിയെ സഫാരി പതിപ്പിലേക്ക് മാറ്റുന്നതിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിൻ്റെ പോസ്റ്റ് അനുസരിച്ച്, അദ്ദേഹം പുതിയ ജിംനി സഫാരി പരീക്ഷിക്കുകയാണെന്നും ഫോഴ്സ് ട്രാക്സിൻ്റെ സഫാരി പതിപ്പിനേക്കാൾ പുതിയ പതിപ്പ് കൂടുതൽ സൗകര്യപ്രദമാണെന്നും അദ്ദേഹം പറയുന്നു.
മാരുതി സുസുക്കി റൂഫ് നീക്കം ചെയ്യുകയും അവസാന നിരയിലെ യാത്രക്കാർക്ക് മികച്ച കാഴ്ച നൽകുന്നതിനായി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബെഞ്ച്-ടൈപ്പ് സീറ്റുകൾ ചേർക്കുകയും ചെയ്‌തിട്ടുണ്ട്, യാത്രക്കാരുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതിനായി രണ്ട് റോൾ ബാറുകൾ വാഹനത്തിന് കുറുകെ ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റീൽ വീലുകൾ ഉള്ളതിനാൽ ഇത് Zeta വേരിയൻ്റാണ് എന്നാണ് മനസിലാകുന്നത്.

മാരുതി ജിംനി സഫാരി പതിപ്പിൽ ഒരു ബുൾ ബാർ സജ്ജീകരിച്ചിരിക്കുന്നു, അത് മുൻ വീൽ ആർച്ചുകളിലൂടെയും പിൻ വീൽ ആർച്ചുകളിലേക്കും വ്യാപിക്കുന്നുണ്ട്. മടക്കാവുന്ന വിൻഡ്‌സ്‌ക്രീൻ അല്ലെങ്കിൽ സൈഡ് ഫേസിംഗ് ബെഞ്ച് സീറ്റുകളുള്ള സോഫ്റ്റ് ടോപ്പ് പതിപ്പ് ഉള്ള ജിംനി സഫാരിയുടെ മറ്റ് പതിപ്പുകളും ഉണ്ടാകാം.
K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.
സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഥാറുമായുളള മത്സരത്തിലാണ് ജിംനി ഇപ്പോൾ. ഥാറിൻ്റെ ഫൈവ് ഡോർ വരുന്നതോടെ ജിംനിയുടെ വിൽപ്പന വീണ്ടും ഇടിയും എന്നാണ് ചില അഭിപ്രായങ്ങൾ വരുന്നത്.
Source: GaadiWaadi


Click it and Unblock the Notifications








