അമ്പമ്പോ ജിംനിയോ ഇത്, മാരുതി പോലും ചിന്തിച്ച് കാണില്ല ഇങ്ങനൊരു മോഡിഫിക്കേഷൻ
ജിപ്സിയുടെ പിൻഗാമിയായി ഇന്ത്യൻ വിപണിയിൽ എത്തിയപ്പോൾ മുതൽ പ്രശംസകളും അത് പോലെ തന്നെ കുത്തുവാക്കുകളും ഏറ്റുവാങ്ങുന്ന ഒരു മോഡലാണ് മാരുതി സുസുക്കി ജിംനി. ലോഞ്ച് ചെയ്തതിന് ശേഷം നിരവധി മാരുതി സുസുക്കി ജിംനികൾ വ്യത്യസ്ത രീതികളിൽ മോഡിഫൈ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും, മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചിലരുണ്ട്. ഈ പ്രത്യേക ജിംനിയിൽ വളരെ വലിയ ഓൾ-ടെറൈൻ ടയറുകളും ഒരു ലിഫ്റ്റ് കിറ്റും മറ്റ് ചില പരിഷ്കാരങ്ങളും സജ്ജീകരിച്ചിരിക്കുകയാണ്.
ഒരു പ്രധാന ജിംനി ഇവൻ്റിൽ ഔദ്യോഗിക വാഹനമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഈ ജിംനി പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാരുതി സുസുക്കി ജിംനിയുടെ ചിത്രങ്ങൾ രത്തൻ ധില്ലൻ അവരുടെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. മാരുതി സുസുക്കി ജിംനി ഇവൻ്റായ "റോക്ക് ആൻഡ് റോഡിൽ" ശ്രദ്ധ പിടിച്ചുപറ്റാൻ സജ്ജീകരിച്ച ഒരു മികച്ച മോൺസ്റ്റർ ജിംനി രൂപകല്പന ചെയ്തത് മിസ്റ്റർ കബീർ വാരായിച്ച് ആണ്.

എന്തൊക്കെ മോഡിഫിക്കേഷനാണ് വരുത്തിയിരിക്കുന്നത് എന്നതിനുളള കൃത്യമായ ലിസ്റ്റ് ലഭിച്ചിട്ടില്ല എങ്കിലും, ചിത്രങ്ങളിൽ നിന്ന്, ഈ പ്രത്യേക ജിംനിയുടെ പ്രധാന ഹൈലൈറ്റ് പുതിയ ബീഡ്-ലോക്ക്-സ്റ്റൈൽ അലോയ് വീലുകളോട് കൂടിയ പുതിയ മഡ്-ടെറൈൻ ടയറുകളാണ്. ഈ കൂറ്റൻ ചക്രങ്ങളും ടയറുകളും ഉൾക്കൊള്ളാൻ ഈ ജിംനിക്ക് ഒരു ലിഫ്റ്റ് കിറ്റ് നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇവ കൂടാതെ, ഈ വലിയ ടയറുകൾ ബമ്പറിൽ ഉരസാതെ തിരിയാൻ കഴിയുന്ന തരത്തിൽ സ്റ്റോക്ക് ബമ്പർ മാറ്റിയിട്ടുമുണ്ട്.
കൂടാതെ, കാറിന് വലതുവശത്തെ എ-പില്ലറിൽ ഒരു സ്നോർക്കൽ നൽകിയിട്ടുണ്ട്, ഇത് ഏത് വാഹനത്തിൻ്റെയും വാട്ടർ വേഡിംഗ് ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്. മിക്കവാറും, പുതിയ ചക്രങ്ങളുടെയും ടയറുകളുടെയും അധിക ഭാരത്തെ ചെറുക്കാൻ കാറിന് സസ്പെൻഷൻ അപ്‌ഗ്രേഡുകളും നൽകിയിട്ടുണ്ട്. കൂടാതെ,പവർ വർദ്ധിപ്പിക്കുന്നതിനായി ഈ ജിംനിക്ക് നിരവധി എഞ്ചിൻ, ട്യൂണിംഗ് പരിഷ്കാരങ്ങൾ ലഭിക്കുമെന്നും പോസ്റ്റിൻ്റെ കമൻ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ സാധാരണ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.
ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് വാഹനത്തിൽ വരുന്ന ടയര്‍ സൈസ്.
വേരിയന്റ് തിരിച്ചുള്ള വിലയുടെ കാര്യത്തിൽ, മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സീറ്റ വേരിയന്റിന് 12.74 ലക്ഷം രൂപയും അതേസമയം, ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള സീറ്റ വേരിയന്റിന് 13.94 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അതേസമയം ആൽഫ വേരിയന്റിന്റെ വില, മാനുവൽ വേരിയന്റിന് 13.69 ലക്ഷം രൂപയിൽ തുടങ്ങി ഓട്ടോമാറ്റിക് വേരിയന്റിന് 14.89 ലക്ഷം രൂപ വരെ ഉയരുന്നു.
കഴിവുള്ള ഒരു ഓഫ്-റോഡറാണെങ്കിലും, ജിംനി ഇപ്പോഴും ഒരു വേറിട്ട പ്രൊഡക്ടാണ്. ഈ എസ്‌യുവി പ്രാഥമികമായി ഓഫ്-റോഡ് പ്രേമികളായ ഉപഭോക്താക്കളെ ഫോക്കസ് ചെയ്തതാണ്, അതിനാൽ വിൽപ്പന അല്പം ഇടിഞ്ഞു. മറ്റൊരു കാരണം എന്നത് വർഷാവസാനമായിരിക്കാം. നിരവധി കാർ നിർമ്മാതാക്കളും ഡീലർഷിപ്പുകളും തങ്ങളുടെ വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വർഷാവസാനം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യാറുണ്ട്.


Click it and Unblock the Notifications








