ഓഫ്റോഡിങ്ങിനിടെ കരണം മറിഞ്ഞ് ജിംനി! കുഞ്ഞൻ എന്ന് കളിയാക്കിയവരൊക്കെ കാണട്ടെ ഇവൻ്റെ പവർ,വീഡിയോ വൈറൽ

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും കരുത്തുറ്റ ലൈറ്റ്‌വെയ്റ്റ് ഓഫ് റോഡിംഗ് എസ്‌യുവികളിലൊന്നാണ് മാരുതി ജിംനി എന്ന അഭിപ്രായമാണ് എല്ലാവർക്കുമുളളത്. ഒരു ഓഫ്-റോഡിംഗ് ഇവൻ്റിൽ ഒരു മാരുതി ജിംനി ഒന്നിലധികം തവണ കരണം മറിഞ്ഞ് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ 50 വർഷത്തിലേറെ പഴക്കമുള്ള സമ്പന്നമായ പാരമ്പര്യമുളള വാഹനമാണ് ജിംനി. എന്നിരുന്നാലും, ഇന്ത്യൻ ഉപഭോക്താക്കൾ പ്രായോഗികതയെ എത്രമാത്രം വിലമതിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അതിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ജിംനി 5-ഡോറിൽ ലഭ്യമാകുന്നത്. അത് കൊണ്ട് തന്നെ, ഓഫ്റോഡ് കഴിവുകളിൽ അധികം വിട്ടുവീഴ്ച ചെയ്യാതെ യാത്രക്കാർക്ക് ഉള്ളിൽ കൂടുതൽ ഇടം ലഭിക്കുന്നുണ്ട്.

യൂട്യൂബിലെ RVS അഡ്വഞ്ചേഴ്‌സിൽ നിന്ന് ആണ് വീഡിയോ പുറംലോകം അറിയുന്നത് തന്നെ. ഒരു ജിംനി ഉടമ കുത്തനെയുള്ള താഴേക്കുള്ള ചരിവിലൂടെ വാഹനമോടിക്കാൻ തുടങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഡ്രൈവർ ആക്സിലറേറ്റർ അൽപ്പം ശക്തമായി അമർത്തിതോടെ എസ്‌യുവിയുടെ ട്രാക്ഷൻ നഷ്‌ടപ്പെടാൻ കാരണമായിട്ടുണ്ട്. ചരിവ് കുത്തനെയുള്ളതിനാൽ, ജിംനി പല തവണ കരണം മറിഞ്ഞു. എസ്‌യുവി നേരായ രീതിയിൽ എത്തിയതോടെ ഡ്രൈവർ ആക്സിലറേറ്റർ അമർത്തിയതോടെ വാഹനം വീണ്ടും മുന്നോട്ട് കുതിച്ചു.

ആളുകൾ കാറിനു നേരെ ഓടുന്നത് വീഡിയോ ക്ലിപ്പിൽ കാണാം. പ്രൊഫഷണലുകളാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അവർ എസ്‌യുവിയുടെ ഡ്രൈവറെ പുറത്തു കൊണ്ടുവന്ന് ഒരു കുപ്പി വെള്ളം അവനു നൽകുന്നുണ്ട്. ഡ്രൈവർക്ക് വേറെ ഒരു പരിക്കും ഉണ്ടായില്ല. അവൻ ചുറ്റുമുള്ള എല്ലാവരോടും സംസാരിക്കുന്നത് വീഡിയോയിൽ കാണാം. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ആഘാതത്തിൽ അയാൾ തെറിച്ചു പോയില്ല. ജിംനിയുടെ അവസ്ഥ നോക്കുമ്പോൾ റൂഫിലും സൈഡ് സെക്ഷനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നിലവിൽ മാരുതിയുടെ ഓഫ്-റോഡറിന് വില 12.74 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും പൈസ കുറയുമ്പോൾ കൂടുതൽ ആളുകൾ തേടിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എങ്കിലും പ്രധാന എതിരാളിയായ മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ റോഡ് പ്രസൻസില്ലാത്തതും ജിംനിയുടെ പോരായ്‌മയാണ്. മുടക്കുന്ന കാശിനുള്ള മുതലുണ്ടെന്നതിൽ തർക്കമൊന്നും ഇല്ലെന്നതാണ് സത്യം.

മാത്രമല്ല, ഥാറിനേക്കാൾ കൂടുതൽ പ്രാക്‌ടിക്കലായ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ജിംനി. മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച് വാഹനത്തിന് അധിക നേട്ടമുണ്ട്. കാരണം ത്രീ-ഡോറുകൾക്ക് വിപരീതമായി ഫൈവ് ഡോറുകളുള്ളത് എന്തായാലും ശരിക്കും ഉപോയഗപ്രദമായ കാര്യമാണ്. പ്രത്യേകിച്ച് ഒരു ഫാമിലി എസ്‌യുവിയായി വാങ്ങാനും കൊണ്ടുനടക്കാനും സാധിക്കുകയും ചെയ്യും. ഇതോടൊപ്പം മാരുതി സുസുക്കിയുടെ വിപുലമായ ഡീലർ ശൃംഖലയും സമാനതകളില്ലാത്തതാണ്.

ഫീച്ചറുകളാലും സമ്പന്നമാണ് ആള്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയ്ക്കുന്ന 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളാണ് ജിംനിയിൽ ഒരുക്കിയിരിക്കുന്നു. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 103 bhp പവറിൽ 132.4 Nm torque ഉത്പാദിപ്പിക്കുന്ന ജിംനിയിൽ സ്റ്റാൻഡേർഡായി 4X4 ട്രാൻസ്ഫർ കെയ്സും കിട്ടും.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 8, 2024, 20:01 [IST]
English summary
Maruti suzuki jimny offroading rolled over multiple times video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X