വാങ്ങാനെത്തിയത് വെറും 163 പേര്‍! മാരുതിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാറായി ജിംനി

2020-ല്‍ മഹീന്ദ്ര പുതിയ ഥാര്‍ കൊണ്ടുവന്നതോടെയാണ് ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ എസ്‌യുവി വിഭാഗത്തിന്റെ തലവര മാറിയത്. ഓഫ്‌റോഡിംഗ് പ്രേമികളുടെ ആദ്യ ചോയ്‌സായി മാറിയ ഥാര്‍ വില്‍പ്പന ചാര്‍ട്ടുകളെയും വിറപ്പിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ജിംനി 5 ഡോര്‍ എന്ന മോഡലുമായി മാരുതി സുസുക്കിയും സെഗ്‌മെന്റില്‍ അരങ്ങേറി. ജിംനിയുടെ 3 ഡോര്‍ പതിപ്പ് ആഗോളതലത്തില്‍ പ്രശസ്തമാണ്.

ഐതിഹാസിക മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനിയുടെ കൂടുതല്‍ പ്രായോഗികമായ പതിപ്പ് പ്രധാനമായും ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. സെഗ്‌മെന്റിലെ നിലവിലെ ചാമ്പ്യനായ ഥാറിനെ താഴെയിറക്കാനായി അവതരിച്ച ജിംനി 5 ഡോറിന്റെ വില്‍പ്പന പക്ഷേ കമ്പനിയുടെ പ്രതീക്ഷകള്‍ തെറ്റിക്കുന്നതായിരുന്നു. ലോഞ്ച് ചെയ്ത് ഇതുവരെ വില്‍പ്പനയില്‍ ഥാറിന് ഒരല്‍പ്പം പോലും വെല്ലുവിളി ഉയര്‍ത്താന്‍ ജിംനിക്ക് സാധിച്ചിരുന്നില്ല. 2024 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ജിംനിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.

jimny vs thar

ഥാറും ജിംനിയും തമ്മിലുള്ള ഇതുവരെയുള്ള വില്‍പ്പന നമുക്കൊന്ന് തട്ടിച്ച് നോക്കിയാലോ?. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ എന്നിവയെ നേരിടാനായി 2023 ജൂണിലാണ് മാരുതി സുസുക്കി 5-ഡോര്‍ ജിംനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത മാസം മാരുതി സുസുക്കി 3,071 യൂണിറ്റ് ജിംനി വിറ്റു. അതേസമയം 3899 യൂണിറ്റായിരുന്നു ഥാറിന്റെ വില്‍പ്പന. സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലറുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ വാഹനത്തിന് ആദ്യ മാസം വില്‍പ്പന കുറയുന്നത് സ്വാഭാവികമാണല്ലോ.

അതിനാല്‍ തന്നെ വരുംമാസങ്ങളില്‍ വില്‍പ്പന കൂടുമെന്ന് മാരുതി പ്രതീക്ഷിച്ചു. എന്നാല്‍ അത് വെറും പ്രതീക്ഷ മാത്രമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ജൂലൈയില്‍ മാരുതി 3,778 യൂണിറ്റ് ജിംനി വിറ്റപ്പോള്‍ 1487 യൂണിറ്റ് ലീഡുമായി മഹീന്ദ്ര വിറ്റത് 5265 ഥാറുകളാണ്. 2023 ഓഗസ്റ്റിലും സ്ഥിതി മെച്ചപ്പെട്ടില്ല. ജിംനിയേക്കാള്‍ 2,847 യൂണിറ്റുകള്‍ അധികം വിറ്റ് ഥാര്‍ ആ മാസവും സ്വന്തം പേരിലാക്കി.

maruti suzuki jimny

2023 സെപ്റ്റംബറിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ജിംനിയേക്കാള്‍ 2,766 യൂണിറ്റ് അധികം ഥാറുകളാണ് സെപ്റ്റംബറില്‍ വിറ്റുപോയത്. ഒക്‌ടോബറില്‍ ഇരുമോഡലുകളും തമ്മിലുള്ള വില്‍പ്പനയിലെ അന്തരം വര്‍ധിച്ചു. ഥാറിന്റെ ലീഡ് 3,741 യൂണിറ്റായി വര്‍ധിച്ച മാസമായിരുന്നു ഒക്‌ടോബര്‍. ഉത്സവ സീസണായിട്ടും മികച്ച ഓഫറുകള്‍ നല്‍കിയിട്ടും നവംബറിലും ജിംനിക്ക് ക്ലച്ച് പിടിക്കാനായില്ല. നവംബറില്‍ ജിംനിയുടെ വെറും 1,020 യൂണിറ്റുകളാണ് വിറ്റുപോയത്. മറുവശത്ത് 5,810 യൂണിറ്റ് വില്‍പ്പനയുമായി ഥാര്‍ ലീഡ് 4,790 യൂണിറ്റാക്കി ഉയര്‍ത്തി.

ഉയര്‍ന്ന പ്രാരംഭ വിലയും ഡീസല്‍ എഞ്ചിന്റെ അഭാവവുമാണ് വില്‍പ്പനയില്‍ തിരിച്ചടിക്ക് കാരണമെന്ന് മാരുതിക്ക് മനസ്സിലായി. ആദ്യത്തെ പരാതി തീര്‍ക്കാനായി 2 ലക്ഷം രൂപ കുറഞ്ഞ വിലയില്‍ 2023 ഡിസംബറില്‍ കമ്പനി ജിംനി തണ്ടര്‍ എഡിഷന്‍ പുറത്തിറക്കി. എക്‌സ്‌ഷോറൂം വിലയില്‍ ലക്ഷങ്ങളുടെ കുറവിനൊപ്പം 25,000 രൂപ വില വരുന്ന സൗജന്യ ആക്‌സസറികളും നല്‍കി. എങ്കിലും ഇതുകൊണ്ടൊന്നും രക്ഷയുണ്ടായില്ല.

jimny thunder edition

വെറും 730 യൂണിറ്റുകളായിരുന്നു ഡിസംബറിലെ ജിംനിയുടെ കച്ചോടം. അതേസമയം മഹീന്ദ്ര ഥാറിന്റെ 5,793 യൂണിറ്റുകള്‍ വിറ്റ് സ്‌ട്രോംഗ് ആയി തുടരുകയും ചെയ്യുന്നു. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകളാണ് പക്ഷേ ഞെട്ടിക്കുന്നത്. 2024 ജനുവരിയില്‍ മഹീന്ദ്ര ഥാര്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി 6,059 യൂണിറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ മാസം വെറും 163 പേര്‍ മാത്രമാണ് ജിംനി വാങ്ങാനെത്തിയത്.

2024 ജനുവരിയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മാരുതി കാര്‍ കൂടിയാണ് ജിംനി.ജിംനിക്ക് ഥാറിനെ പോലെ പരുക്കന്‍ ലുക്കോ ജിംനി 3 ഡോര്‍ പതിപ്പിനെ പോലെ ആകര്‍ഷണീയതയോ പ്രകടമാക്കുന്നില്ല. ജിംനി 5 ഡോറിന് അതിന്‍േറതായ തനത് ഗുണങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അതേസമയം ഇന്ത്യയിലെ ഉപഭോക്താക്കള്‍ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ എസ്‌യുവികള്‍ക്ക് പരുക്കന്‍ ലുക്കാ അല്ലെങ്കില്‍ കുറഞ്ഞ വിലയോ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.

maruti suzuki jimny

ജിംനിയുടെ പ്രാരംഭ വില നിര്‍ണയത്തില്‍ മാരുതിക്ക് ചെറിയ പാളിച്ച പറ്റിയെന്ന് തോന്നുന്നു. ഥാര്‍ RWD വേരിയന്റിനോട് മുട്ടിനില്‍ക്കാന്‍ പാകത്തിനുള്ള വിലയായിരുന്നു തുടക്കത്തില്‍ നല്‍കിയിരുന്നതെങ്കില്‍ സ്ഥിതി ഇങ്ങനെ ആകില്ലായിരുന്നു. ഇനി ഥാര്‍ 5 ഡോര്‍ കൂടി വരുന്നതോടെ ജിംനിയുടെ കാര്യം എന്താകുമോ എന്തോ.

More from DriveSpark

Article Published On: Wednesday, February 14, 2024, 11:00 [IST]
English summary
Maruti suzuki jimny registered 163 unit sales in january 2024 brands least selling model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X