BE 6 ഇഫക്ട്! മാരുതി e-വിറ്റാര 15 ലക്ഷം ബജറ്റിൽ എത്തും; കൺവിൻസിംഗ് സ്റ്റാറായി മഹീന്ദ്ര
ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, BE 6, XEV 9e എന്നിവ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ഒരു പുത്തൻ മാനദണ്ഡം തന്നെ സ്ഥാപിച്ചു. മഹീന്ദ്രയിട്ട ഈ അടിസ്ഥാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ അണിനിരക്കുന്ന മറ്റെല്ലാ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവികൾക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. നമുക്ക് രാജ്യം ഏറെ കാത്തിരിക്കുന്ന മാരുതി സുസുക്കി e-വിറ്റാരയുടെ കാര്യം തന്നെ നോക്കാം. 2025 ജനുവരിയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മാരുതി e-വിറ്റാരയുടെ വിലയെ ചുറ്റിപ്പറ്റിയുള്ള സംസാരം ഇപ്പോൾ ഒരു ഹോട്ട് ടോപ്പിക്കാണ്.
ഏകദേശം 20-25 ലക്ഷം രൂപയോളം ചെലവാകും എന്ന തരത്തിലാണ് ആദ്യം കുറച്ചു നാൾ മാരുതി ഇവിയുടെ വിലകളെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. പ്രതിമാസം 1,000 യൂണിറ്റുകൾ എന്ന മിതമായ വോളിയം മാത്രം ആദ്യത്തെ ആറ് മാസത്തേക്ക് പ്രൊഡക്ഷൻ ചെയ്യാം എന്ന മാരുതിയുടെ പ്രതീക്ഷകളും ഈ വില നിർണ്ണയവും യുക്തിസഹമായിരുന്നു. എന്നാൽ അത് മഹീന്ദ്ര BE 6 എന്ന മോഡൽ അവതരിപ്പിക്കുന്നതിനു മുമ്പായിരുന്നു.

മഹീന്ദ്ര ബോൺ ഇവികളുടെ വരവ് ഈ രംഗത്തിന്റെ കിടപ്പുവശം ആകെ മൊത്തം തകിടം മറിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. മഹീന്ദ്ര BE 6 -ൽ, നമുക്ക് 18.9 ലക്ഷം രൂപയക്ക് 59 kWh ബാറ്ററി ലഭിക്കും എന്നത് ശ്രദ്ധിക്കണം. ഇതോടൊപ്പം, എസ്‌യുവി കൂപ്പെയുടെ റിയർ വീലുകൾക്ക് പവർ നൽകുന്ന ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കും.
ഈ മോട്ടോർ 225 bhp മാക്സ് പവറും 380 Nm ടോർക്ക് ഔട്ട്‌പുട്ടുമായി മികച്ച പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നു. ഇത് 'ബേസ് ട്രിമ്മിന്' വേണ്ടിയുള്ളതാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. സിംഗിൾ ചാർജിൽ 535 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് മഹീന്ദ്ര ഇതിൽ അവകാശപ്പെടുന്നത്, അതായത് റിയൽ വേൾഡ് സാഹചര്യങ്ങളിൽ ഏകദേശം 375 കിലോമീറ്റർ എന്ന തരത്തിൽ റേഞ്ച് ലഭിച്ചേക്കാം.

അതിനാൽ തന്നെ നിലവിൽ വിപണിയിൽ 59 kWh ബാറ്ററി പായ്ക്കുമായി വരുന്ന മഹീന്ദ്ര BE, 55 kWh ബാറ്ററി നൽകുന്ന ടാറ്റ കർവ്വ് ഇവി, 45 kWh ബാറ്ററി കപ്പാസിറ്റിയുള്ള നെക്സോൺ ഇവിയുടെ ടോപ്പ് സ്പെക്ക് വേരിയന്റുകളെ എല്ലാം തന്നെ മികവോടെ നേരിടണം എങ്കിൽ മാരുതി സുസുക്കി, e-വിറ്റാരയ്ക്ക് ഒരു 15 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തിയാലെ ഒരു മേൽക്കൈ നേടാൻ സാധിക്കുകയുള്ളൂ.
BYD -യിൽ നിന്നും 49 kWh 'ബ്ലേഡ്' ബാറ്ററി പായ്ക്കാവും e-വിറ്റാരയുടെ ബേസ് മോഡലിൽ വാഗ്ദാനം ചെയ്യും. ഇത് ഏകദേശം 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യു. ഫ്രണ്ട് വീൽ ഡ്രൈവ് വേരിയൻ്റിന് 142 bhp പവറും 189 Nm ടോർക്കുമാണ് ലഭിക്കുന്നത്. ഇത് എതിരാളികളോട് പിടിച്ചു നിൽക്കാവുന്ന മാന്യമായ കണക്കുകളാണ്.

ഇനി, അടുത്തതായി e-വിറ്റാരയുടെ ടോപ്പ് സ്പെക്ക് വേരിയന്റുകൾ നമുക്ക് നോക്കാം, ഇതിന് വലിയ 61 kWh ബാറ്ററി പായ്ക്ക്, ഡ്യുവൽ മോട്ടോർ സെറ്റപ്പ്, ഓൾ വീൽ ഡ്രൈവ് സിസ്റ്റം എന്നിവ ലഭിക്കും. ഇവയുടെ നോർമൽ സജ്ജീകരണം 172 bhp മാക്സ് പവറും 189 Nm ടോർക്കും പുറപ്പെടുവിക്കുന്നു.
എന്നാൽ അതേസമയം ഓൾ വീൽഡ്രൈവ് മോഡൽ 184 bhp പവറും 300 Nm ടോർക്കും സൃഷ്ടിക്കുന്നു. ഏകദേശം 400 - 420 കിലോമീറ്റർ റേഞ്ച് സിംഗിൾ ചാർജിൽ ഇത് വാഗ്ദാനം ചെയ്യും എന്നാണ് വിലയിരുത്തിൽ. ഈ വേരിയന്റുകൾ ഒരു 18 ലക്ഷം രൂപയ്ക്ക് വിപണിയിൽ എത്തിയാൽ സംഭവം ഉഷാറായിരിക്കും.


Click it and Unblock the Notifications








