6.80 ലക്ഷത്തിന് പുത്തൻ ഡിസയർ എത്തിയാലോ? 2024 -ലെ അടുത്ത ഹിറ്റാവുമോ കോംപാക്ട് മാരുതിയുടെ സെഡാൻ?

നാളുകളായി ഇന്ത്യൻ വിപണി കാത്തിരുന്ന നാലാം തലമുറ ഡിസയർ ഇപ്പോൾ മാരുതി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ കുറച്ച് ദിവസങ്ങളായി വൻ കോളിളക്കമാണ് 2024 ഡിസയറിന്റെ വരവ് ഉണ്ടാക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. ക്രാഷ് ടെസ്റ്റ് റേറ്റിംഗ് മൈലേജ് ടെസ്റ്റ് എന്നിവ എല്ലാമായി ആകെ മൊത്തത്തിൽ ഒരു ആരവാരവും ബഹളവുമാണ്. സ്വിഫ്റ്റിൽ നിന്ന് വേർപിരിഞ്ഞ് ഡിസയർ ഈ നാലാം തലമുറ മുതൽ ഒറ്റയ്ക്കാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ കോളിളക്കങ്ങൾക്ക് എല്ലാം ആക്കം കൂട്ടിക്കൊണ്ട് നാലാം തലമുറ മാരുതി ഡിസയറിന്റെ വിലകൾ നവംബർ 11 -ന് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തും.

കോംപാക്ട് സെഡാന്റെ ഔദ്യോഗിക ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്. പവർട്രെയിൻ വിവരങ്ങൾ, ചില സവിശേഷതകൾ എന്നിവ ഉൾപ്പെടെ പുതിയ സെഡാനെ സംബന്ധിച്ച് ഒന്നിലധികം വിശദാംശങ്ങൾ മാരുതി ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൻ്റെ ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുന്നോടിയായി, നാലാം -തലമുറ ഡിസയറിൻ്റെ വിലകൾ എന്തായിരിക്കും എന്ന് നമ്മിൽ പലരും ഇപ്പോൾ മനസിൽ കണക്ക് കൂട്ടുകയായിരിക്കും.

6 80

നിങ്ങളുടെ മനസിൽ പ്രാരംഭ വില എത്രയാണ്? അത് എത്രത്തോളം ഉയരാൻ സാധ്യതയുണ്ട്? ഞങ്ങളുടെ അഭിപ്രായത്തിൽ 2024 ഡിസയറിന്റെ വില ഒരു 6.80 ലക്ഷം രൂപയിൽ ആരംഭിക്കും. ടോപ്പ് സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 10.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഉയർന്നേക്കാം. കുറച്ച് മണിക്കൂറിനുള്ളിൽ നമുക്ക് യഥാർഥ വിലകൾ അറിയാം.

മുകളിൽ സൂചിപ്പിച്ചതു പോലെ ഡിസയർ ഇപ്പോൾ സ്വിഫ്റ്റിൽ നിന്ന് വേർപിരിഞ്ഞ് സ്വന്തം ശൈലിയുമായി വരുന്നു. അതിനാൽ പുതിയ ഡിസയറിന് ഇപ്പോൾ സ്വിഫ്റ്റിൽ നിന്ന് വേറിട്ടുനിൽക്കാൻ എക്സ്റ്റീരിയർ രൂപകൽപ്പനയ്ക്ക് പരിപൂർണ്ണമായ ഒരു മേക്കോവർ ലഭിക്കുന്നു. ഒരു വലിയ ഫ്രണ്ട് ഗ്രില്ല്, DRL-കളുമായി വരുന്ന പുത്തൻ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ എൽഇഡി ഫോഗ് ലാമ്പുകൾ ഉൾക്കൊള്ളുന്ന അഗ്രസ്സീവായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ബമ്പർ എന്നിവ മാറ്റങ്ങളുടെ പട്ടികയിലെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്നു.

6 80

അടുത്തതായി വാഹനത്തിൻ്റെ സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകളും ORVM -മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകളും ഉൾപ്പെടുന്നു. പിന്നിലേക്ക് നീങ്ങുമ്പോൾ പുതിയ ഡിസയറിന് Y -ആകൃതിയിലുള്ള LED ടെയിൽ ലൈറ്റുകളാണ് വരുന്നത്, അവ ഒരു ക്രോം എലമെന്റിനാൽ കണക്ട് ചെയ്തിരിക്കുന്നു.

ഇനി അകത്തളത്തിലേക്ക് നീങ്ങിയാൽ, പുതിയ ഡിസയറിൻ്റെ ക്യാബിനിൽ ഡ്യുവൽ-ടോൺ തീമാണ് മാരുതി ഫീച്ചർ ചെയ്യുന്നത്, അത് കൂടാതെ ഡാഷ്‌ബോർഡിൽ ഫോക്സ് വുഡൻ ഇൻസേർട്ടുകളും നമുക്ക് കാണാം. ഡാഷ്‌ബോർഡിൻ്റെ പാസഞ്ചർ സൈഡിൽ ഉൾപ്പെടെ ക്യാബിന് ചുറ്റും സിൽവർ ഇൻസേർട്ടുകളും ലഭിക്കുന്നു. ഫ്ലാറ്റ് -ബോട്ടം സ്റ്റിയറിംഗ് വീലും ക്ലൈമറ്റ് കൺട്രോളിനായി ബലേനോയ്ക്ക് സമാനമായ ടോഗിളുകളുമാണ് ഉള്ളിലെ മറ്റ് പ്രധാന വിശദാംശങ്ങൾ.

6 80

9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സ്ക്രീൻ, വയർലെസ് ഫോൺ ചാർജർ, സെഗ്‌മെൻ്റ്-ഫസ്റ്റ് സിംഗിൾ പേൻ സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവ മാരുതി ഈ കോംപാക്ട് സെഡാനിൽ സജ്ജീകരിച്ചിരിക്കുന്നു. ഡിസയറിൻ്റെ സേഫ്റ്റിയുടെ കാര്യത്തിൽ സെഗ്മെൻ്റ്-ഫസ്റ്റ് 360 -ഡിഗ്രി ക്യാമറ, എല്ലാ വേരിയൻ്റുകളിലുമായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ ഉൾപ്പെടുന്നു.

കൂടാതെ അടുത്തിടെ പുറത്തു വന്ന ഗ്ലോബൽ NCAP ക്രാഷ്-ടെസ്‌റ്റിലും, മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ ഡിസയറിനായി. ഒരേയൊരു 1.2 -ലിറ്റർ, ത്രീ -സിലിണ്ടർ Z സീരീസ് പെട്രോൾ എഞ്ചിനുമായിട്ടാണ് വാഹനം എത്തുന്നത്. അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് -സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.

82 PS മാക്സ് പവറും 112 Nm പീക്ക് ടോർക്കും ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. ഒരു സിഎൻജി പവർട്രെയിൻ ഓപ്‌ഷനും ഇതോടൊപ്പം ലഭ്യമാണ്. 2024 മാരുതി ഡിസയർ ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ, വരാനിരിക്കുന്ന പുതിയ തലമുറ ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കും.

More from DriveSpark

Article Published On: Monday, November 11, 2024, 8:30 [IST]
English summary
Maruti suzuki new dzire expected price ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X