27 കി.മീ മൈലേജുള്ള കാറിന് 74000 രൂപ കിഴിവുമായി മാരുതി; നെക്സ മെയ് ഓഫറുകൾ പൊടി പൂരം

അനുദിനം ഉയർന്നു വരുന്ന കോംപറ്റീഷൻ കാരണം വിപണിയിൽ പിടിച്ചു നിൽക്കാനും വിൽപ്പന മെച്ചപ്പെടുത്താനും പല തന്ത്രങ്ങളും പയറ്റുകയാണ് വാഹന നിർമ്മാതാക്കൾ. അവയിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് വാഹനങ്ങൾക്ക് നൽകുന്ന ഓഫറുകൾ. രാജ്യത്തെ ഏറ്റവും വലിയ നിർമ്മാതാക്കളായ മാരുതിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർമാരായ നെക്സ തങ്ങളുടെ മോഡൽ ലൈനപ്പിലെ മിക്ക മോഡലുകൾക്കും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഈ മാസം ഇൻവിക്ടോ എംപിവി ഒഴികെ, എല്ലാ നെക്സ മോഡലുകൾക്കും മികച്ച കിഴിവുകൾ നിമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

2024

മാരുതി സുസുക്കി ഫ്രോങ്ക്സ്: ഫ്രോങ്ക്സിന്റെ ടർബോ പെട്രോൾ വേരിയന്റുകളിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 30,000 രൂപയുടെ വെലോസിറ്റി എഡിഷൻ ആക്‌സസറി കിറ്റും, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസു, 3,000 രൂപയുടെ കോർപ്പറേറ്റ് ബോണസ് എന്നിവ ഉൾപ്പെടെ 58,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് യഥാക്രമം 23,000 രൂപയും 13,000 രൂപയും വരെ ആനുകൂല്യങ്ങൾ മെയിൽ ലഭ്യമാണ്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് 74,000 രൂപ വരെ കിഴിവുകൾ ലഭിക്കും, അതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, മൂന്ന് വർഷത്തെ എക്സ്റ്റെന്റഡ് വാറന്റി, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

2024

ഡെൽറ്റ പെട്രോൾ വേരിയന്റിന് 44,000 രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം സീറ്റ പെട്രോൾ, ആൽഫ പെട്രോൾ വേരിയന്റുകൾ നിലവിൽ 59,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളോടെ ലഭ്യമാണ്. സിഗ്മ പെട്രോൾ, സിഎൻജി വേരിയന്റുകൾക്കാണ് 4,000 രൂപയുടെ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

മാരുതി സുസുക്കി ജിംനി: മുൻ മാസത്തെ പോലെ, നെക്‌സ മോഡൽ നിരയിൽ ഏറ്റവും ഉയർന്ന കിഴിവുകൾ നൽകുന്ന കാറായി ജിംനി തുടരുന്നു. MY2023 പതിപ്പിന് 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും പുതിയ MY2024 മോഡലുകൾക്ക് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും മാരുതി നൽകുന്നുണ്ട്.

2024

അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഓപ്ഷണൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 bhp പവറും, 134 Nm പീക്ക് torque ഉം നിർമ്മിക്കുന്നു. ഇത്രയും ഓഫറുകൾ നൽകി ജിംനിയെ പച്ചപിടിപ്പിക്കാനാണ് മാരുതിയുടെ ശ്രമം.

മാരുതി സുസുക്കി ഇഗ്‌നിസ്: ഇഗ്‌നിസിന്റെ അഞ്ച് സ്പീഡ് AMT വേരിയന്റുകൾക്ക് 53,100 രൂപ വരെയുള്ള ആനുകൂല്യങ്ങൾ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം അഞ്ച് സ്പീഡ് മാനുവൽ വേരിയന്റുകൾക്ക് കുറഞ്ഞ ക്യാഷ് ബെനിഫിറ്റ് കാരണം 48,100 രൂപ വരെ കിഴിവുകളേ ലഭിക്കൂ. 83 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന്റെ ഹൃദയം.

2024

മാരുതി സുസുക്കി ബലേനോ: പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഈ മാസം 50,000 രൂപ വരെ ഓഫറുകളോടെ മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച് ലഭ്യമാണ്, അതേസമയം പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവയുമായി മുട്ടി നിൽക്കുന്ന മാരുതി മോഡലിന്റെ CNG വേരിയന്റുകൾക്ക് 35,000 രൂപ വരെ അല്പം കുറഞ്ഞ ഓഫറുകൾ ലഭിക്കും.

മാരുതി സുസുക്കി സിയാസ്: മാരുതി സുസുക്കി സിയാസിന്റെ എല്ലാ വകഭേദങ്ങളും 48,000 രൂപ വരെ കിഴിവോടെ ഈ മാസം ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. ഈ ഓഫറുകളിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

2024

മാരുതി സുസുക്കിയുടെ നെക്‌സ നിരയിലെ ഏക സെഡാൻ മോഡലായി സിയാസ് ഇപ്പോഴും തുടരുന്നു, കൂടാതെ ഹ്യുണ്ടായി വെർണ, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ്, ഹോണ്ട സിറ്റി എന്നിവയ്‌ക്ക് എതിരെ ഇന്നും ശക്തമായി ഇത് നിലകൊള്ളുന്നു. വാഹനത്തിന് ഒരു കാര്യമായ അപ്പ്ഡേറ്റിന് സമയമായിരിക്കുകയാണ്.

മാരുതി സുസുക്കി XL6: മാരുതി സുസുക്കി XL6 പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ 2024 മെയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുള്ളൂ. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AT ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന 1.5 -ലിറ്റർ പെട്രോൾ എഞ്ചിനാണ് എംപിവിയിൽ വരുന്നത്. 103 bhp മാക്സ് പവറാണ് ഈ മോട്ടോർ പുറപ്പെടുവിക്കുന്നത്. XL6 -ന്റെ CNG വേരിയന്റുകൾക്ക് ഈ മാസം ഓഫറുകൾ ഒന്നും ലഭിക്കുന്നില്ല.

More from DriveSpark

Article Published On: Wednesday, May 8, 2024, 19:15 [IST]
English summary
Maruti suzuki nexa offers amazing discounts in 2024 may
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X