ഇവിടെ മാത്രം വിറ്റത് 27 ലക്ഷം കാറുകള്‍! 9 വര്‍ഷം മുമ്പ് മാരുതിയെടുത്ത മികച്ച തീരുമാനം ദേ ഇതാണ്

ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വില്‍പ്പന. ചെറുകാറുകള്‍ മുതല്‍ പ്രീമിയം കാറുകള്‍ വരെ മാരുതി വില്‍പ്പനക്കെത്തിക്കുന്നു. മാരുതി കമ്പനി നിര്‍മ്മിക്കുന്ന എല്ലാ കാറുകളും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന എല്ലാ മാസ് മാര്‍ക്കറ്റ് കാറുകളും അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വിറ്റഴിക്കുന്നത്. അതേസമയം എല്ലാ പ്രീമിയം മോഡലുകളും നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലക്ക് കീഴിലൂടെ വില്‍ക്കുന്നു. 2015-ലാണ് മാരുതി അതിന്റെ പ്രീമിയം കാറുകള്‍ക്കായി നെക്‌സ എന്ന പേരില്‍ ഒരു പ്രത്യേക ഡീലര്‍ഷിപ്പ് സൃഷ്ടിച്ചത്.

നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് 9 വര്‍ഷം തികയുമ്പോള്‍ ഒരു സുപ്രധാന വില്‍പ്പന നേട്ടം കമ്പനി ആഘോഷിക്കുകയാണ്. നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രം മൊത്തം 27 ലക്ഷം ഉപഭോക്താക്കളെ ആകര്‍ഷിച്ചതായി മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനവും നെക്സ ഷോറൂമുകള്‍ വഴിയാണെന്ന് കമ്പനി അറിയിച്ചു. പ്രീമിയം സെഗ്മെന്റിന് മാത്രമായി നിര്‍മ്മിച്ച നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചതിന്റെ റെക്കോര്‍ഡ് കമ്പനി സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.

maruti nexa showroom

മാരുതിയുടെ നെക്സ ഡീലര്‍ഷിപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. 54 ശതമാനം വളര്‍ച്ചയാണ് നെക്‌സ റിപ്പോര്‍ട്ട് ചെയ്തത്. നെക്സ ഡീലര്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് ബലേനോ. ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. കമ്പനി നിലവില്‍ ഇഗ്നിസ്, ബലേനോ, ഫ്രോങ്ക്സ്, സിയാസ്, ജിംനി, XL6, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ എന്നിവ നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്നു.

ഇന്ത്യയിലുടനീളം 300 നഗരങ്ങളിലായി 498 നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രീമിയം കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ഷോറൂം അനുഭവം ആവശ്യമാണ്. അതുകൊണ്ടാണ് പ്രീമിയം വാഹനങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡും നോണ്‍ പ്രീമിയം വാഹനങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡും ആയി വേര്‍തിരിച്ചത്. ഏതായാലും മാരുതിയുടെ ഈ നീക്കം വന്‍ വിജയമാണെന്ന് നെക്‌സയുടെ വില്‍പ്പന കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

maruti nexa showroom

ഇന്ത്യയിലെ നെക്സ ഡീലര്‍ഷിപ്പുകള്‍ പുതിയ നാഴികക്കല്ലിലെത്തുന്നത് മാരുതിക്ക് വലിയ വാര്‍ത്തയാണ്. ആളുകള്‍ പ്രീമിയം കാറുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മാരുതി കമ്പനിക്ക് ഇതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോ മാത്രമാണ് വില്‍പ്പനയുടെ കാര്യത്തില്‍ തപ്പിത്തടയുന്നത്.

പ്രതിമാസം 1 ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയായ മാരുതി സ്വന്തം ബാഡ്ജിംഗില്‍ ഒരു ടൊയോട്ട കാര്‍ പുറത്തിറക്കിയാല്‍ അത് വില്‍പ്പന ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ടൊയോട്ടയുടെ എക്കാലത്തെയും വലിയ ഹിറ്റായ ഇന്നോവയുടെ ഏറ്റവും പുതിയ തലമുറ പതിപ്പ് മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ ഇന്‍വിക്‌റ്റോ നിറംമങ്ങുന്നു. ക്രിസ്റ്റ, ഹൈക്രോസ് മോഡലുകള്‍ ഉള്‍പ്പെടെ ഓരോ മാസവും 8,000 മുതല്‍ 9,000 യൂണിറ്റ് വരെയാണ് പ്രീമിയം എംപിവിയായ ഇന്നോവയുടെ വില്‍പ്പന.

ഇതില്‍ പകുതിയിലധികവും ടൊയോട്ട ഹൈക്രോസിന്റെ സംഭാവനയാണ്. മറുവശത്ത് ഓരോ മാസവും 500 യൂണിറ്റ് ഇന്‍വിക്‌റ്റോ വില്‍ക്കാന്‍ മാരുതി പ്രയാസപ്പെടുകയാണ്. ബജറ്റ് കാര്‍ ബ്രാന്‍ഡ് എന്ന മാരുതിയുടെ ഇമേജ് ഒരു പരിധി വരെ ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയെ ബാധിക്കുന്നു. ഒപ്പം ലെവല്‍ 2 ADAS ഉള്‍പ്പെടെ ഹൈക്രോസിലെ ചില പ്രധാന ഫീച്ചറുകള്‍ വില താങ്ങി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്‍വിക്‌റ്റോയില്‍ മാരുതി ഉള്‍പ്പെടുത്തിയിരുന്നില്ല.

മാത്രമല്ല ഇന്‍വിക്‌റ്റോ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ എന്നതിനാല്‍ ഹൈക്രോസുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാരംഭ വിലയില്‍ വലിയ അന്തരമുണ്ട്. 19.77 ലക്ഷം രൂപ മുതലാണ് ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഇന്‍വിക്‌റ്റോയുടെ വില ആരംഭിക്കുന്നത് 25.21 ലക്ഷം രൂപ മുതലാണ്. അതുകൊണ്ട് തന്നെ ഇന്‍വിക്‌റ്റോയേക്കാള്‍ ഹൈക്രോസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാകുന്നു.

More from DriveSpark

Article Published On: Thursday, July 25, 2024, 16:30 [IST]
English summary
Maruti suzuki nexa sold 27 lakh premium vehicles under 9 years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X