30 കി.മീ മൈലേജിനൊപ്പം 2 ലക്ഷം രൂപ കിഴിവും; ഇതിലും ലാഭിക്കാവുന്ന ഓഫർ വേറെ ഏതുണ്ട്?

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഈ ഡിസംബറിൽ തങ്ങളുടെ ജനപ്രിയ നെക്‌സ കാറുകൾക്ക് 2.65 ലക്ഷം രൂപ വരെ വമ്പിച്ച ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. അല്പം പ്രീമിമായ നെക്സ മോഡൽ നിരയിലേക്ക് അപ്പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് വളരെ മികച്ച അവസരമാണ്. ബലേനോ, സിയാസ്, ഇഗ്നിസ്, ഫ്രോങ്ക്സ്, ജിംനി, XL6, ഇൻവിക്ടോ അല്ലെങ്കിൽ മൈലേജ് കിംഗ് ഗ്രാൻഡ് വിറ്റാര എന്നിവയിൽ ഏതെങ്കിലും സ്വന്തമാക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഈ മോഡലുകൾക്കെല്ലാം കമ്പനി ആവേശകരമായ ക്യാഷ് ഡിസ്കൗണ്ടുകളും കോർപ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. മോഡൽ തിരിച്ചുള്ള ഓഫറുകൾ നോക്കാം.

1. മാരുതി സുസുക്കി ഇൻവിക്ടോ: 2024 ഡിസംബറിൽ പരമാവധി 2.65 ലക്ഷം രൂപ വരെ കിഴിവുകളോടെ എത്തുന്ന ഇൻവിക്ടോ പ്രീമിയം എംപിവിയാണ് ഡിസ്കൗണ്ട് പട്ടികയിൽ ഒന്നാമതാണ്. ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 1.5 ലക്ഷം രൂപയുടെ MSSF (മാരുതി ഫിനാൻസ്) ഓഫറും ലഭിക്കും. 2024 ഡിസംബർ 31 വരെയാണ് ഈ ഓഫറുകളുടെ സാധുത.

2. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: മൊത്തം 1.86 ലക്ഷം രൂപ വരെ കിഴിവുകളോടെ, ജനപ്രിയ മോഡലായ ഗ്രാൻഡ് വിറ്റാര ഈ മാസം വാങ്ങാൻ കഴിയും എന്നത് ശ്രദ്ധേയമാണ്. 40,000 രൂപയുടെ കസ്റ്റമർ ഓഫറുകളും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 55,000 രൂപ വരെ എക്ട്ര എക്‌സ്‌ചേഞ്ച് ബോണസും 34,100 രൂപയുടെ അധിക ആനുകൂല്യങ്ങളും എസ്‌യുവിയിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ ആൽഫ വേരിയൻ്റിനാണ് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു.

3. മാരുതി സുസുക്കി ജിംനി: ഡിസംബർ മാസം, ജിംനി ഓഫ് -റോഡ് എസ്‌യുവിയുടെ സീറ്റ, ആൽഫ വേരിയന്റുകൾ 2.30 ലക്ഷം രൂപ വരെ മൊത്തം ഡിസ്കൗണ്ടുകളോടെ ലഭ്യമാണ്. സീറ്റയ്ക്ക് 80,000 രൂപയുടെ കസ്റ്റമർ ഓഫറും 95,000 രൂപയുടെ MSSF ഓഫറും ലഭിക്കുന്നു, ആൽഫ വേരിയന്റിന് 80,000 രൂപയുടെ കസ്റ്റമർ ഡിസ്കൗണ്ടും 1.5 ലക്ഷം രൂപയുടെ പ്രത്യേക MSSF ഓഫറും മാരുതി വാഗ്ദാനം ചെയ്യുന്നു.

4. മാരുതി സുസുക്കി ഇഗ്നിസ്: മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ, ഇഗ്നിസിന് 50,000 രൂപയുടെ കസ്റ്റമർ ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 3,100 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 7,211 രൂപയുടെ അധിക ആനുകൂല്യം എന്നിവയും 2024 ഡിസംബറിൽ ലഭ്യമാവും.

5. മാരുതി സുസുക്കി ബലേനോ: ജനപ്രിയ മോഡലായ ബലേനോയും ഈ മാസം 1.5 ലക്ഷം രൂപ വരെ മികച്ച കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 45,000 രൂപയുടെ ആനുകൂല്യങ്ങൾ, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 2,100 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ, 82,626 രൂപയുടെ റീഗൽ കിറ്റ് എന്നിവ ഉൾപ്പടെ നിരവധി ഓഫറുകളും ലഭിക്കും.

6. മാരുതി സുസുക്കി സിയാസ്: കമ്പനിയുടെ ജനപ്രിയ സെഡാൻ മോഡലായ സിയാസിന് 1.24 ലക്ഷം രൂപ വരെ പരമാവധി ഡിസ്കൗണ്ടുകൾ ലഭിക്കും. ഉപഭോക്താക്കൾക്ക് 30,000 രൂപയുടെ കസ്റ്റമർ ഡിസ്കൗണ്ടുകളും 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 64,199 രൂപയോളം വരുന്ന ആക്‌സസറികളും സ്വന്തമാക്കാം.

7. മാരുതി സുസുക്കി ഫ്രോങ്ക്സ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിച്ച മോഡലാണിത്. മാരുതി ഫ്രോങ്ക്സ് ടർബോ വേരിയൻ്റിന് 40,000 രൂപയുടെ കസ്റ്റമർ ഓഫറുകളും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 43,000 രൂപയുടെ ആക്‌സസറി പായ്ക്കേജും ഈ മാസം ലഭിക്കും.

8. മാരുതി സുസുക്കി XL6: ഇൻവിക്ടോയ്ക്ക് താഴെയായി സ്ഥാനം പിടിക്കുന്ന മാരുതിയുടെ മറ്റൊരു പ്രീമിയം എംപിവിയാണിത്. 2024 ഡിസംബറിൽ 55,000 രൂപ വരെ കിഴിവോടെയാണ് മാരുതി സുസുക്കി XL6 എംപിവി ലഭ്യമാകുന്നത്. ഇക്കൂട്ടത്തിൽ മറ്റു മോഡലുകളെ പോലെ ലക്ഷങ്ങളുടെ വമ്പൻ ഓഫറുകൾ ഒന്നും ഇതിനു ലഭിക്കുന്നില്ല.

More from DriveSpark

Article Published On: Tuesday, December 10, 2024, 17:46 [IST]
English summary
Maruti suzuki offering amazing discounts on its nexa model range in 2024 december
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X