കൈ നിറയെ ഓഫറുകളും കീശ നിറയെ ലാഭവും! ലക്ഷങ്ങളുടെ വിലക്കിഴിവിൽ മാരുതി നെക്സ കാറുകൾ
ഏതൊരു അവസരത്തിലും ഓഫറുകളും ഡിസ്കൗണ്ടുകളും കാര്യമായി ലഭിക്കുന്നത് ഇന്ത്യൻ ജനതയ്ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഇനി പ്രത്യേകമായ വിശേഷങ്ങൾ ഒന്നും തന്നെ ഇല്ലമെങ്കിലും കിഴിവുകൾ ലഭിച്ചാൽ നമുക്ക് മനം നിറയും. അതിനാൽ തന്നെ പല വാഹന നിർമ്മാതാക്കളും തങ്ങളുടെ ആനുകൂല്യങ്ങളുടെ കാലാവധി ഇന്ത്യയിൽ ഒരല്പ്പം നീട്ടാറുണ്ട്. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ്. ദീപാവലി പരിപാടികൾ എല്ലാം തന്നെ രാജ്യത്ത് അവസാനിച്ചു എങ്കിലും മാരുതി ഷോറൂമുകളിൽ ദീപാവലി ഓഫറുകൾ ഇപ്പോഴുമുണ്ട്. സ്റ്റോക്കുകൾ അവസാനിക്കും വരെ മാത്രമേ ഇവ ലഭ്യമാവൂ എന്ന കാര്യം ആദ്യം തന്നെ ഓർമ്മിപ്പിക്കുന്നു.
മാരുതിയുടെ നെക്സ പ്രീമിയം മോഡൽ നിരയിൽ നിലവിൽ ലഭ്യമായ ആനുകൂല്യങ്ങളും കിഴിവുകളും മോഡൽ തിരിച്ച് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തേക്കാം, നിങ്ങളുടെ ഇഷ്ട മോഡലിന്റെ കാര്യങ്ങൾ ഇവിടെ അറിയാം. ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, സ്ക്രാപ്പേജ് ബോണസ് എന്നിങ്ങനെ പല വകുപ്പുകളിലായിട്ടാണ് ഓഫറുകൾ ലഭിക്കുന്നത്.

ജിംനി: മാരുതി സുസുക്കി തങ്ങളുടെ ലൈഫ്സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയ്ക്ക് വമ്പൻ ഓഫറുകളാണ് ഈ മാസവും വാഗ്ദാനം ചെയ്യുന്നത്. ജിംനിയുടെ എല്ലാ വേരിയന്റുകൾക്കും 80,000 രൂപ ക്യാഷ് ഡിസ്കൗണ്ട് കമ്പനി നൽകുന്നുണ്ട്. അതോടൊപ്പം മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് സ്കീം (MSSF) -ന്റെ കീഴിൽ ടോപ്പ് സ്പെക്ക് ആൽഫ വേരിയന്റിന് 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാവും, അതേസമയം മിഡ് സ്പെക്ക് സീറ്റ പതിപ്പിന് 95,000 രൂപ കിഴിവേ ലഭിക്കുന്നുള്ളൂ.
അങ്ങനെ ആകെ മൊത്തം 2.3 ലക്ഷ രൂപയുടെ ഓഫറാണ് വാഹനത്തിനുള്ളത്. ഇത് കൂടെ മറ്റ് ഡിസ്കൗണ്ടുകൾ ഒന്നും തന്നെ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ജിംനിയിൽ വാഗ്ദാനം ചെയ്യുന്നില്ല. നിലവിൽ 12.74 ലക്ഷം രൂപ മുതൽ 14.95 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ജിംനി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.
ഗ്രാൻഡ് വിറ്റാര: 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 65,000 രൂപ സ്ക്രാപ്പേജ് ബോണസ്, 55,000 രൂപ അഡീഷണൽ എക്സ്-ചേഞ്ച് ബോണസ്, 3,100 രൂപ റൂറൽ ഡിസ്കൗണ്ട് എന്നിവയാണ് ഗ്രാൻഡ് വിറ്റാരുടെ ഹൈബ്രിഡ് മോഡലിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ. മികച്ച മൈലേജ് നൽകുന്ന മാരുതി കാറിന് നല്ല ലാഭം തന്നെയാണിത്.
എന്നാൽ ബേസ് മോഡൽ സിഗ്മ വേരിയന്റിന് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 35,000 രൂപയുടെ ഒരു ഓപ്ഷണൽ സ്ക്രാപ്പേജ് ബോണസ് എന്നിവ ലഭിക്കുന്നു. അത് കൂടാതെ വാഹനത്തിന്റെ CNG വേരിയന്റുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി നൽകുന്നു.

ബലേനോ: 6.66 ലക്ഷം രൂപ മുതൽ 9.84 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്ന ബലേനോയ്ക്ക് 67,100 രൂപ വരെ വരുന്ന ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി നൽകുന്നത്. ഇതിൽ 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ സ്ക്രാപ്പേജ് ബോണസ്, 2,100 രൂപ റൂറൽ ഡിസ്കൗണ്ട് എന്നിവ ലഭ്യമാണ്. ഇതെല്ലാം ബേസ് സിഗ്മ വേരിയന്റിൽ ലഭ്യമാണ്. CNG ഓപ്ഷന് 35,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു.
ഇഗ്നിസ്: മാരുതി നെക്സ മോഡൽ നിരയിലെ കുഞ്ഞൻ മോഡൽ ഇഗ്നിസിന് 78,100 രൂപയോളം ആനുകൂല്യങ്ങളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ 45,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ സ്ക്രാപ്പേജ് ബോണസ്, 3,100 രൂപ റൂറൽ ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. നിലവിൽ 5.84 ലക്ഷം രൂപ മുതൽ 8.06 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇഗ്നിസ് വിൽപ്പനയ്ക്ക് എത്തുന്നത്.

സിയാസ്: മാരുതി സുസുക്കിയുടെ പ്രീമിയം സെഡാൻ മോഡലായ സിയാസിനും കാര്യമായ ഡിസ്കൗണ്ടുകൾ ഈ മാസം ലഭിക്കുന്നുണ്ട്. മൊത്തം 53,000 രൂപയുടെ ഓഫറുകളാണ് വാഹനത്തിന് ലഭിക്കുന്നത്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ സ്ക്രാപ്പേജ് ബോണസ്, 3000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് വരുന്നത്. 9.40 ലക്ഷം രൂപ മുതൽ 12.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് സെഡാൻ എത്തുന്നത്.
ഫ്രോങ്ക്സ്: മാരുതിയുടെ ഏറ്റവും പുതിയ ജനപ്രിയ മോഡലായ ഫ്രോങ്ക്സിനും 50,000 രൂപയോളം ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കുന്നുണ്ട്. 35,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ സ്ക്രാപ്പേജ് ബോണസ് എന്നിവയാണ് ഇതിൽ വരുന്നത്. ഫ്രോങ്ക്സിന്റെ CNG വേരിയന്റുകൾക്ക് ക്യാഷ് ഡിസ്സ്കൗണ്ടുകൾ ഒന്നും മാരുതി നൽകുന്നില്ല. 7.52 ലക്ഷം രൂപ മുതൽ 13.04 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








